” അയ്യോടാ…..ഇനി ഇയാളെ കെട്ടാൻ അപ്സരസ് വരുവാരിക്കും …അവർക്കാവുമ്പോ വിയർത്താൽ കസ്തൂരിമണമാണ് ഉണ്ടാവാ എന്ന് കേട്ടിട്ടുണ്ട്….”
അവൾ തിരിച്ചു എനിക്കിട്ടും കൊട്ടി ….പിന്നെ ചെന്നു എന്റെ അമ്മയുടെ അടുത്ത ചെന്നു അമ്മയെ കെട്ടിപിടിച്ചു പിന്നെ കൈ രണ്ടും ചേർത്തു അവളുടെ നെഞ്ചിൽ പിടിച്ചു …
“എന്റെ പൊന്നു രാജിയാന്റി നിങ്ങൾ എന്തിനാ ഇത്രേം പെട്ടെന്ന് ഇങ്ങനെ കടുത്ത തിരുമാനങ്ങളൊക്ക എടുക്കുന്നത്…..അതും ഇത്ര നേരത്തെ ……ഞങ്ങളിപ്പോ നല്ല ഫ്രണ്ട്സ് അല്ലേ , അത് അങ്ങനെതന്നെ ഇരിക്കുന്നതാ ഞങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടം …….കല്യാണം കഴിഞ്ഞാൽ ഇത്രേം സ്നേഹം ഞങ്ങൾ തമ്മിൽ ഉണ്ടാവുമെന്ന് എനിക്ക് തോന്നണില്ല…..അത് കരുതി നിങ്ങൾ ഫിലാവണ്ടട്ടോ മനുവേട്ടനുള്ള കുട്ടിയെ ഞാൻ കണ്ടുപ്പിടിച്ചോളാം , എനിക്കുള്ളതിനെ മനുവേട്ടനും കണ്ടുപിടിക്കട്ടെ …..അതല്ലേ ഒന്നുംകൂടി നല്ലത്.
അല്ലേ മനുവേട്ടാ ….?? ”
അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ തലയാട്ടി സമ്മതിച്ചു …അമ്മക്കെന്തോ സങ്കടഭാവം തോന്നി….അതു ശ്രദ്ധിച്ച അവൾ അമ്മയുടെ മുഖം രണ്ടു കൈയിലും കോരിയെടുത്തു …
” ആന്റി വിഷമിക്കണ്ട …ഇനി അഥവാ മനുവേട്ടന് അങ്ങനൊരു കുട്ടിയെ കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ തന്നേ കെട്ടിക്കോളാം….അതുപോരെ ..???
അവളുടെ ആ ചോദ്യം അമ്മക്ക് ഇഷ്ടമായി …
“അതുമതി , നീ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ് …”
അതും പറഞ്ഞു അമ്മ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു ….അമ്മേടെ കയ്യിൽ നിന്നും അതൊക്കെ കിട്ടാനുള്ള യോഗം ആ പെണ്ണിനാണ്…….
എന്നോട് യാത്രയും പറഞ്ഞു അവരെല്ലാം പോയപ്പോൾ ഞാനെന്റെ ചിന്തകളുമായി ഗുസ്‌തിപ്പിടിച്ചു കട്ടിലിൽ കിടന്നു …..വേദന ചെറുതായി വരുന്നുണ്ട് , രാവിലെ പോയതിന്റെയാവാം……ഇതുവരെ വല്ല്യേ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല ……വേദന മറക്കാനുള്ള വഴി ഇനി എന്തെങ്കിലും ചിന്തിക്കലാണ് …രണ്ടു കാര്യങ്ങളാണ് ഇപ്പൊ ചിന്തിക്കാനുള്ളത് , ഒന്ന് അമ്മുവിൻറെ പഠനകാര്യങ്ങളിൽ ബാധിക്കാത്ത വിധം പ്രേമിക്കണ്ട ഐഡിയ കണ്ടെത്തലാണ് …..പിന്നെയുള്ളത് നാളെ സർപ്രൈസ് എന്നും പറഞ്ഞു എന്ത് വള്ളിക്കെട്ടാണോ തലയിൽ ചുമക്കാനുള്ളത് എന്നും ……
ആദ്യത്തെ കാര്യം അവളോടുതന്നെ ഒരു വഴി കണ്ടെത്താൻ പറയണം……സർപ്രൈസിനെ ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല , വല്ലവരെയും പരിചയപ്പെടുത്തി തരാനാണോ…ആണെങ്കിൽ ആരെയായിരിക്കും….??? പരിചയപ്പെടാൻ ബാക്കിയുള്ളത് ഇനി രണ്ടാമത്തെ ചേച്ചിയെ ആണ്…., അതിനു എന്റെ വയസാണെന്നല്ലേ പറഞ്ഞത് ..ഇനി എന്റെ കോളേജിലെങ്ങാനും ഉള്ള മൊതലാണോ എന്തോ…..!! ഇത് ആലോചിക്കുന്നതിനിടയിലാണ് മറ്റൊരു ചിന്ത അതിനു സമാന്തരമായി വന്നത്….അതേ സമയം തന്നേ ആയിരുന്നു ശബരിയുടെ വരവും ……
” ടാ….നമുക്ക് മതിലിന്റെ അവിടിരിക്കാം , കാലു കേറ്റിവെച്ചാൽ മതിയല്ലോ …!! ”
അവൻ വന്നപാടെ എന്നെ കുത്തിപ്പിടിച്ചു എണീപ്പിച്ചു….ഈ പന്നിക്ക് ഞാൻ വല്ല കളിപ്പാട്ടവും ആണോ എന്റെ ദൈവമേ..!! അങ്ങനെ ഒരു കൈ അവന്റെ തോളിലൂടെ ചുറ്റി വയ്യാത്ത കാല് മെല്ലെ മുടന്തി മുടന്തി നടന്നു , വേദന നടക്കുമ്പോൾ നന്നായിട്ട് അറിയാനുണ്ട്….