മനോജ് : റോണി ഈ ക്ലബ്ബിൽ വന്നിട്ട് 6 വർഷം ആയിരുന്നു… വളരെ കുറഞ്ഞ ടൈം കൊണ്ട് ഒരുപാട് ആരാധകരെ അയാൾ ഉണ്ടാക്കിയെടുത്തിരുന്നു…
ജോണ് : അവൻ ഏത് ടൈപ്പ് ബോക്സർ ആണ്….
മനോജ് : അയാൾ വളരെ വേഗതയേറിയ ബോക്സർ ആണ്….. കളിച്ച മാച്ചുകളിൽ 75 ശതമാനം വിജയമാണ്…
അലി : അവൻ അവസാനമായി ബോക്സിങ് ചെയ്ത ആ ദിവസത്തെപ്പറ്റി പറയു…
മനോജ് : സർ…… ആ കളി കണ്ട ആരും ആ മുഖവും മത്സരവും നടക്കില്ല….. ആദ്യം തൊട്ട് റോണിയുടെ അടി വാങ്ങിയവൻ അവനെ വീഴ്‌ത്തിയത് വെറും 10 മിനിറ്റു സമയംകൊണ്ടാണ്….
ജോണ് :ആ മത്സരത്തിന്റെ വീഡിയോ വല്ലതും…..
മനോജ് : ഇല്ല സർ… ഇവിടെ കുറച്ച് illeagal കാര്യങ്ങൾ നടക്കുന്നത് കാരണം ഇതിനുള്ളിൽ കാമറ കേറ്റാൻ സമ്മതിക്കില്ല…
ജോണ് : അന്നെന്താ ശരിക്കും ഉണ്ടയത്…
ജോണ് വളരെ അഖാംഷയോടെ ചോതിച്ചു.
മനോജ് : അന്നവന് ഒരു ഓപ്പൺ chllenge ആയിരുന്നു… അതുകൊണ്ട് മത്സരത്തിൽ അവൻ നിഷ്പ്രയാസം ജയിച്ചു…. പെട്ടന്നു ഇവന്റെ കൂട്ടുകാരൻ ഒരു ചെറുപ്പക്കാരനെ സ്റ്റേജിലേക്ക് തള്ളികെറ്റി കളിക്കാൻ ഉള്ള ബെറ്റ് തുക 15000 രൂപയും അവനാണ് അടച്ചത്… ആ ചെറുപ്പക്കാരനെ നിർബന്ധിച്ചു കേറ്റിയതാ…..
ജോണ് : കൂട്ടുകാരന്റെ പേര് രാഹുൽ എന്നല്ലേ….
മനോജ്; ആഹ്…. അതേ…. അങ്ങനെ എന്തോ പേരാണ്….
ജോണ് : എന്നിട്ടെന്താ ഉണ്ടായേ…..
മനോജ്: ആ പയ്യൻ കൊറേ അടി വാങ്ങി… അവന്റെ ഒപ്പം ഉള്ള ഒരു പെണ്ണും കരയുന്നുണ്ടായിരുന്നു….
അലി : പെണ്ണോ……
മനോജ് : ആഹ്… അതേ… ആരാണെന്ന് അറിയില്ല.. ഇതിന് മുമ്പ് കണ്ടിട്ടും ഇല്ല…. കൊറേ തല്ലിയത്തിന് ശേഷം റോണി അവന് knock out പഞ്ച് ചെയ്ത് വീഴ്ത്തി… പക്ഷെ കൗണ്ട് 8 ആയപ്പോൾ അവൻ ചാടി എഴുന്നേറ്റു… എന്റെ ജീവിതത്തി ഇത്ര അടിവാങ്ങിയിട്ടും ഒരാൾ ഉയർത്തെഴുന്നേറ്റത് ഞങ്ങൾ ആദ്യമായാണ് കാണുന്നത്…. പിന്നെയും റോണി അവനെ തല്ലാൻ പോയപ്പോ first round കഴിഞ്ഞ ബെൽ അടിച്ചിരുന്നു…
അലി : അവന്റെ വല്ല അടയാളവും…