അവരിരുവരുടെയും സംസാരം കേട്ട് വർമക്ക് ആകെ പേടിയായി…
വർമ്മ : പ്ളീസ്….. അവളെ ഒന്നും ചെയ്യരുത്…. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം….
അലി: ആഹ്…. കാര്യങ്ങൾ അങ്ങനെ വഴിക്ക് വരട്ടെ……..
വർമ്മ : നിങ്ങൾക്ക് എന്താ അറിയേണ്ടത്….
അലി : i want to know about rony….
varma : she is dead…
ali : i know… എനിക്കവനെ കുറിച്ച് എല്ലാം അറിയണം…
വർമ്മ : എല്ലാം പറയാം….ആദ്യം അവളെ ഒന്ന് വെറുതെ വിടു…. ഞാൻ നിങ്ങളുടെ കാല് പിടിക്കാം….
അലി ആനന്ദ് വർമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി..
അലി : ഹാലോ മാഡം… അവിടെ ഉള്ളവരിൽ ആരുടെയെങ്കിലും കയ്യിൽ ഫോൺ കൊടുക്കു….
അൽപ നേരം നിശബ്ദമായിരുന്നു…
അലി : ആ… അവളെ ഒന്നും ചെയ്യണ്ടാ…. ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം… അപ്പൊ നിങ്ങൾ അവിടെനിന്നും ഇറക്കിക്കോ….
അതും പറഞ്ഞ് അലി ഫോൺ കട്ട് ചെയ്തു.
വർമ്മ : അവരോട് പോകാൻ പറഞ്ഞോടെ….
അയാൾ അഭേഷാ സ്വരത്തിൽ പറഞ്ഞു..
അലി : ഹ ഹ ഹ ഹ ഹ ……. ചെയ്ത ബെറ്റ് പോലും പാലിക്കാത്ത തന്നെ വിശ്വസിച്ച് അവരെ അവിടുന്ന് മാറ്റാൻ ഞാൻ മണ്ടൻ ആണോ….. താൻ പറഞ്ഞത് സത്യം ആണ്… ഞങ്ങളുടെ ദേഹത്ത് ഒഴുകുന്നതും രക്തം ആണ്….. തന്റെയും…..
ആനന്ദ് വർമക്ക് മറുപടി നൽകുവാൻ വാക്കുകൾ ഇല്ലായിരുന്നു.
വർമ്മ : am sorry sir……
അലി : ഹമ്മ്….. കെട്ടിട്ടുണ്ട് 50 വയസ്സ് ആവാരയിട്ടും പുതു പ്രണയ ജോഡികളേ പോലെ ജീവിക്കുന്ന ആനന്ദ് വർമയെയും ദേവിക വർമയെയും കുറിച്ച്….
വർമ്മ : ശരിയാണ്… അവളില്ലെങ്കിൽ ഞാൻ മരിച്ചു പോകും…..
അയാളുടെ കണ്ണുകളിൽ നിന്നും തന്റെ ഭാര്യയിൽ ഉള്ള സ്നേഹം ഒലിക്കാൻ തുടങ്ങി.