😈Game of Demons 7 [Demon king]

Posted by

ആതി കലി തുള്ളി വാതിൽ തുറക്കാൻ പോയി.വാതിൽ തുറന്നപ്പോ അവൾ ശരിക്കും സന്തോഷമായി.

 

ആതി: രൂപേച്ചി……

രാജീവും രൂപയും ആയിരുന്നു അത്. ആതി വേഗം രൂപയെ കെട്ടിപ്പിടിച്ചു.

 

ആതി : അമ്മേ…..മനുവേട്ടാ…….. ദേ രൂപേച്ചിയും കെട്ടിയോനും വന്നേക്കുന്നു……….

 

അവൾ ഉള്ളിലേക്ക് വിളിച്ചു കൂകി.

 

രൂപ : ഓഹ്….. എന്റെ ദേവി എന്റെ ചെവി…. നിന്റെ ഈ സ്വഭാവം ഇനിയും മാറില്ലെടി….. എന്റെ ചെവിക്കല്ല് പോയി…..

 

ആതി : ഈ…….

രൂപ ചോദിച്ചതിന് മറുപടിയായി അവളൊന്നു ഇളിച്ചു കാണിച്ചു.

രാജീവ് : ഡീ….കൊരങ്ങി……

 

ആതി : എന്താടാ കൊരങ്ങാ………..

 

രാജീവ് : വിശന്നിട്ട് വയ്യടി… എന്താ ഉള്ളെ…..

 

ആതി : ഓഹ്…. നശിപ്പിച്ചു…. ഈ ചിന്തയെ ഉള്ളോ….

രാജീവ്: ആഹ്… അതിനല്ലേ ഞങ്ങൾ ഇങ്ങോട്ട് വന്നേ…

ആതി : ഏട്ടനോട് വരുന്ന കാര്യം പറയാത്തത് നന്നായി…..

രാജീവ് : ഹമ്മ്…..എന്തേ…..

ആതി: പറഞ്ഞെങ്കിൽ അന്ന് വിരുന്ന് തന്നപോലെ വല്ല പണിയും കിട്ടിയേനെ….

രാജീവ് : ഹ ഹ ഹ ഹ ഹ ……

അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

രാജീവ് : മോളെ ആതി…. നിന്റെ ഏട്ടന് ബുദ്ധിയെ ഉള്ളു…. കുശകരബുദ്ധി തീരെയില്ല… അത്കൊണ്ട് മോളെ…. അളിയന്റെ കയ്യിന്ന് അതുപോലൊരു പണി എനിക്ക് കിട്ടില്ല.

ആ സമയം തന്നെ അമ്മയും മനുവും അവിടെ എത്തി.

 

മനു : അളിയാ……

രാജീവ് : ഹാ….അളിയാ….

മനു : അകത്തോട്ട് വാടാ…. നിന്നെ ഒന്ന് നേരെ കാണട്ടെ….

രാജീവും രൂപയും ഉള്ളിലേക്ക് കേറി.

”””‘”‘”‘”‘”‘”…………………ട്ടേ……………….”’””‘”

സോഫയിൽ ഇരിക്കാൻ പോയ രാജീവിന്റെ പുറം പൊളിയുന്ന ശബ്ദമാണ് പിന്നെ എല്ലാവരും കേട്ടത്.

 

തിരിഞ്ഞു നോക്കിയപ്പോ അഞ്ജുവാണ്…

അഞ്ചു : ഞങ്ങടെ ഫോട്ടോ എടുത്ത് ട്രോളും അല്ലെടാ…..

Leave a Reply

Your email address will not be published. Required fields are marked *