😈Game of Demons 7 [Demon king]

Posted by

പ്രിയങ്ക : ഏയ്‌…. ഒന്നുല്ല….

 

“”” ഡോ ഡേവിളേ….. ആ പെണ്ണിനോട് കൊഞ്ചിക്കുഴയതെ ഉള്ളിലോട്ട് വാടോ….”””

 

ഉള്ളിൽ നിന്നും ജോണ് വിളിച്ചുകൂകി.

 

അലി : ഓഹ്… ഈ തെണ്ടി… വാ പ്രിയങ്ക…. അങ്ങോട്ട് പോകാം….

അവളൊന്നു തലയാട്ടി അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്നു. സംസാരിക്കാൻ കിട്ടിയ അവസരം നഷ്ടമായതിന്റെ സങ്കടവും ജോണിനൊടുള്ള ദേഷ്യവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

അലി : പ്രിയങ്ക….

പ്രിയങ്കാ : ഭായ്….?

അലി; ആ പയ്യൻ ഒക്കെ റെഡി ആക്കില്ലേ…

 

പ്രിയങ്ക : ആഹ്…. അവൻ നമുക്കവശ്യമായ എല്ലാം ഹാക്ക് ചെയ്തിട്ടുണ്ട്….

 

അലി : ഹമ്മ്…. അതിൽ നിന്നും ഒന്നും കിട്ടാതിരിക്കില്ല… അവനെ കയ്യിൽ കിട്ടിട്ട് വേണം ടോർച്ചർ ചെയ്ത് കൊല്ലാൻ….

അവർ രണ്ടുപേരും ഉള്ളിലേക്ക് പോയി.

**************************************

മനു tv യിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുകയാണ്… ആതി സ്ഥിരം പബ്‌ജിയുമായി സോഫയിൽ ഇരിക്കുന്നു. അഞ്ജുവും അമ്മയും അടുക്കളയിലും…

രാവിലെ ഒരു തല്ലുണ്ടായ വീടാണെന്ന് ആരും പറയില്ല… അത്രക്ക് ശാന്തത….

‘””””””ടും ടോ………….. ‘”””

പെട്ടെന്ന് calling bell മുഴങ്ങി.

മനു : ഡീ ആതി… ആരാ നോക്ക്……

 

ആതി : അവരെ ബോംബ് എറിഞ്ഞു കൊല്…..

മനു : ഡീ ആതി……

 

അവൻ അവളെ തോണ്ടി

 

ആതി : എന്താ ഏട്ടാ……

 

മനു : എടി ആ വാതിൽ തുറക്ക്…..

 

ആതി : ആ…… ഏട്ടൻ പോയി തുറക്ക്…. ഞാൻ ഇപ്പൊ ചാവും…..

 

മനു : അതൊന്നും നടക്കില്ല…. പോയി തുറക്ക്….

 

അതും പറഞ്ഞ് അവൻ അവളുടെ കയ്യിന്ന് ഫോൺ വാങ്ങിവച്ചു.

 

ആതി : ഹും…ഹും… എന്താ ഏട്ടാ….

 

മനു ; പോയി തുറക്ക് പെണ്ണേ….

Leave a Reply

Your email address will not be published. Required fields are marked *