😈Game of Demons 7 [Demon king]

Posted by

എന്നാൽ ടേബിളിന്റെ മുകളിലെ ഫോൺ വീണ്ടും ശബ്‌ധിക്കാൻ തുടങ്ങി. ഇത്തവണ അയാൾ അതിൽ ശ്രദ്ധ കൊടുത്തില്ല.. ആനന്ദ് വർമ്മയുടെ ചൂണ്ടു വിരൽ ആ തോക്കിന്റെ ട്രിഗറിൽ പതിയെ അമരാൻ തുടങ്ങി.ഏത് നിമിഷവും ആ തോക്ക് ശബ്‌ധിക്കാം….

 

അലി : വെടിവക്കുന്നതിന് മുന്നേ ആ ഫോൺ ഒന്ന് എടുക്ക് സാറേ…. മാഡം എന്തിന് വിളിക്കുന്നതാണെന്നു അറിയില്ലല്ലോ…..

 

അലി ഒരു പ്രത്യേക ഭാവത്തോടെ പറഞ്ഞു. ആ നിമിഷം തന്നെ തോക്കിൽ നിന്നും വർമ്മയുടെ വിരൽ പിൻവാങ്ങി… അയാൾക്ക് മനസ്സിൽ പേടി ഇരച്ചു കയറി…. ഫോണിൽ തന്റെ ഭാര്യ ദേവിക വർമ്മയാണ് വിളിക്കുന്നത് എന്ന് അലിക്ക് എങ്ങനെ മനസ്സിലായി എന്ന ചോദ്യം അവന്റെ മനസ്സിൽ ആശങ്ക രൂപീകരിച്ചു

 

അയാൾ തോക്ക് താഴ്ത്തി ഫോൺ വേഗത്തിൽ എടുത്തു…

‘”‘”‘ നന്ദേട്ടാ…………… ‘”””‘

 

ഒരു അലർച്ചയാണ് ആ ഫോണിൽ കേട്ടത്..

 

വർമ്മ : ദേവു….. ദേവു….. എന്താ പറ്റിയെ….. നീ എന്താ കരയുന്നത്…

 

‘”” ഏട്ടാ….. ആരൊക്കെയോ ഫ്ലാറ്റിൽ കേറി വന്നിട്ടുണ്ട്…. കയ്യിൽ തോക്കുമുണ്ട്…. എനിക്ക് പേടിയവുന്നു ഏട്ടാ…….’””

 

അവൾ ഫോണിലൂടെ കരയാൻ തുടങ്ങി… ആനന്ദ് വർമ്മയുടെ കയ്യിലെ കിടന്ന് ഫോൺ വിറക്കാൻ തുടങ്ങി. അയാളുടെ കണ്ണുകളും ഈറൻ അണിഞ്ഞു…

 

അലി : എന്ത് പറ്റി വർമ്മ സാറേ… മാടത്തെ അവർ എന്തെങ്കിലും ചെയ്തോ… ദേഹോഭദ്രവം വേണ്ട എന്ന് പറഞ്ഞിരുന്നു….

അലി അയാളെ നോക്കി പറഞ്ഞു. ആനന്ദ് വർമ്മ പേടിയോടെ അലിയെ നോക്കി..

വർമ്മ: നി..നിങ്ങൾ ആരാ…. നിങ്ങൾക്ക് എന്താ വേണ്ടത്……

 

അലി : ഹ ഹ ഹ ഹ ….. ഈ ചോദ്യം ആദ്യം ചോതിച്ചെങ്കിൽ വെറുതെ ഞങ്ങൾ മാടത്തെ ബുദ്ധിമുട്ടിക്കുമായിരുന്നോ……. അല്ലെ ജോണേ…..

 

ജോണ്: അതെന്നെ…. അല്ല താൻ എന്താ നേരത്തെ പറഞ്ഞേ…. തന്റെ രോമത്തിൽ തൊടാൻ പറ്റില്ല എന്നോ….. ശരി….. തന്റെ ഭാര്യയുടെ രോമത്തിൽ തൊട്ടലോ….. ഹ ഹ ഹ …..

Leave a Reply

Your email address will not be published. Required fields are marked *