മനു : അയ്യട…. നൈസ് ആയിട്ട് കെട്ട് നടത്താൻ ആണല്ലേ…
സങ്കടം കടിച്ചമർത്തി അവളുടെ ചിരിയൊന്ന് കാണുവാൻ അവൻ പറഞ്ഞൊപ്പിച്ചു. അത് ഭലിച്ചപോലെ ആ ചുണ്ടിൽ ചെറിയൊരു ചിരി ഉടലെടുത്തു.
മനു : ഹേ…. ഹേ…ചിരിച്ചു….ആതി ചിരിച്ചു…ഹ ഹ ഹ …. കാറ്റു പോയേ………
അവൻ അവളെ കൂടുതൽ കൂടുതൽ ചിരിപ്പിച്ചു. ആ മുഖത്തെ സങ്കടം പോകാൻ തുടങ്ങി.
ആതി: ഹും..ഹും….
അവൾ ചിണുങ്ങാൻ തുടങ്ങി.
മനു : എന്താ പെണ്ണേ…..
ആതി : ഒന്നുല്ല…. പോയി ഷർട്ടിട് കൊരങ്ങ……
ഒറ്റ നിമിഷം കൊണ്ട് അവൾ പഴയ ആതിയായി മാറി.
മനു : ഈ മസിലൊക്കെ വീർപ്പിച് നടക്കുന്നത് നാലാൾ കാണാൻ അല്ലെ…. ഇടാൻ മനസ്സിൽ…
അവൻ അതേ സ്വരത്തിൽ തിരിച്ചടിച്ചു.
അഞ്ചു അവളെ വിട്ട് ആതിയുടെ കവിളിൽ തലോടി…
അഞ്ചു : ചേച്ചി തല്ലിയത് വേദനിച്ചോ…..
ആതി : ഹും……..
അഞ്ചു : ഞാൻ അറിയാതെ….. സോറി ഡാ….
ആതി : ചേച്ചീടെ മുഖത്തെന്താ പാട്…..
ആതി അഞ്ജുവിന്റെ കവിളിൽ തലോടി ചോതിച്ചു.
അഞ്ചു : ഏട്ടൻ തല്ലിയതാ…..
അത് കേട്ടതും മനുവിന്റെ നെഞ്ചിലേക്ക് ആതിയുടെ കൈകൊണ്ട് അടിച്ചതും ഒപ്പമായിരുന്നു…
മനു : ആഹ്…… എന്റെ പൊന്നോ….. എന്റെ ഞെഞ്ച്
ആതി : എന്റെ ചേച്ചിയെ തല്ലോ കൊരങ്ങാ……
മനു ; നിന്നെ തല്ലിട്ടല്ലെടി…..
ആതി : അതിന്….
മനു : അതിനോ….. ഹാ…. രാധമ്മേ… എന്താ ഇത്……
‘അമ്മ : ആഹ്…. ഇതാണ് സഹോദര സ്നേഹം…..
മനു : ഇതോ…..