‘അമ്മ : പിന്നെ മിണ്ടാതെ….. അവൾക്ക് നിന്നോട് തെറ്റിയിരിക്കാൻ പറ്റോ….
ആതി : ഹമ്മ്…. പറ്റില്ല…..
‘അമ്മ : എന്ന മോള് പോയി മുഖമൊക്കെ കഴുകി ഡ്രെസ്സ് ഒക്കെ മാറ്റിവാ… ട്ടോ….
ആതി : ഹമ്മ്….
ആതി അവളുടെ റൂമിലേക്ക് നടന്നു.. പോകുമുമ്പ് ചുവരിൽ അവളെ നോക്കി ചിരിക്കുന്ന മനുവിനെ നോക്കി.അതിനു ശേഷം അവളകത്തേക്ക് പോയി.
……..
കുറച്ചു കഴിഞ്ഞപ്പോ മനുവും ആതിയും താഴേക്കിറങ്ങി വന്നു.’അമ്മ ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…
‘അമ്മ : നിന്റെ പിണക്കം ഒക്കെ മാറിയോടി….
‘അമ്മ അഞ്ജുവിനോട് ചോതിച്ചു.
മനു : ആതി എവടെ രാധമ്മേ…
‘അമ്മ : ആഹ്… ദാ ആ റൂമിൽ വാതിലടച്ച് ഇരിപ്പുണ്ട്…
മനു: രാവിലെ തന്നെ രണ്ടും വഴക്കായി….
‘അമ്മ : ഹമ്മ്….. അവൾ പറഞ്ഞു…. എന്നാലും അഞ്ചു… അതിനെ തല്ലണ്ടായിരുന്നു…
അഞ്ചു അമ്മയുടെ മുന്നിൽ തല താഴ്ത്തി നിന്നു.
മനു : അവരെ രണ്ടുപേരെയും പറഞ്ഞിട്ട് കാര്യമില്ല രാധമ്മേ…. എല്ലാത്തിനും കാരണം ഞാനാ….. എന്നെ കെട്ടിയതോടെ ഇവളും അമ്മയും ആതിയും ഒക്കെ പെട്ടുല്ലേ….
‘അമ്മ : ദേ മനു…നീ എന്റെ കയ്യിന്ന് വാങ്ങുവെ…. സങ്കടവും വിഷമവും ഒക്കെ എല്ലാവർക്കും ഉണ്ടാവും… അതൊക്കെ എത്ര മറക്കാൻ ശ്രമിച്ചാലും നടക്കില്ല….. നിന്റെ തെറ്റിതിൽ ഒന്നും ഇല്ല…
മനു : അല്ലമ്മേ… അവരുടെ കാര്യം ആലോചിച്ചാൽ എപ്പോഴും ഞാൻ കരഞ്ഞുപോകും… എന്താണെന് ചോദിച്ചാൽ അറിയില്ല…. അവർ തന്ന സ്നേഹം അങ്ങനെ മറക്കാൻ പറ്റുന്നില്ല… അതുകൊണ്ടെന്താ ആതിക്ക് അഞ്ജുവിന്റെ കയ്യിൽ നിന്ന് ആദ്യായി അടികിട്ടി… അഞ്ചുവിന് ഏന്റെന്നും കിട്ടി…