മനു : ഇതിന് മുമ്പ് നീ അതിനെ തല്ലിയിട്ടുണ്ടോ…
അഞ്ചു : ഇല്ല….
മനു : അമ്മയോ….
അഞ്ചു : ഒന്നോ രണ്ടോ വട്ടം….
മനു : അവൾക്ക് ആരെ കൂടുതൽ ഇഷ്ടം…. അമ്മെയൊ നീയോ….
അഞ്ചു : അങ്ങനെ ചോദിച്ചാൽ ഞാനാവും…. അവളുടെ ചേച്ചിയും കൂട്ടുകാരിയും ഒക്കെ ഞാനാ…. എന്നോട് അവൾ പറയാത്ത ഒരു സഹസ്യവും ഇല്ല….
മനു : ഹമ്മ്…. അങ്ങനെ ഇഷ്ട്ടമുള്ള ഒരാൾ പെട്ടെന്ന് നമ്മൾ അറിയാതെ ചെയ്ത തെറ്റിന് നമ്മളെ തല്ലിയാൽ എത്ര വേദന എടുക്കും….
അവൻ പറഞ്ഞ വാക്കുകൾ അവൾ മനസ്സിൽ തട്ടി ആലോചിച്ചു.
‘ ശരിയാണ്… ഇത് അവളറിയാതെ ചെയ്തതാ… ഞാൻ തല്ലാൻ പാടില്ലായിരുന്നു… ‘
അവളുടെ തല താഴ്ന്നു പോയി.
മനു : അതിന് തല്ലിനെക്കാൾ നീ ദേഷ്യപ്പെതാവും വേദനിച്ചു കാണുക…ഞാൻ കാരണം ആരൊക്കെയാ വിഷമിക്കുന്നത്….ഞാനെന്താ ഇങ്ങനെ ആയി…
അഞ്ചു : അങ്ങനൊന്നും പറയല്ലേ ഏട്ടാ…ഞാൻ പെട്ടെന്ന് വന്ന ദേഷ്യത്തിൽ….
അഞ്ജുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു.
മനു : അതൊരു പൊട്ടി പെണ്ണാ…. പാവം… താഴെ കിടന്ന് കരയുന്നുണ്ടാവും… വാ.. അങ്ങോട്ട് പോവാം…
അഞ്ചു ഒന്നും മിണ്ടാതെ മനുവിന്റെ ഒപ്പം പോയി
…………………………………
ഡ്രെസ്സ് മാറി അടുക്കളയിൽ പോകാൻ തുടങ്ങിയ രാധമ്മ കാണുന്നത് കരഞ്ഞുകൊണ്ട് താഴേക്ക് വരുന്ന ആതിയെ ആണ്..
‘അമ്മ : എന്താടി…. നീ എന്തിനാ കരയുന്നത്….
ആതി : അത് അമ്മേ….
അവൾ എന്താ പറയാ എന്നറിയാതെ തപ്പാൻ തുടങ്ങി.
‘അമ്മ : എന്താ ആതി…. ഏട്ടൻ തെറ്റിയോ…
ആതി : മ്മ്ഉം….
‘അമ്മ : പിന്നെന്താ എന്റെ കൊച്ചു കരയുന്നേ…..
‘അമ്മ അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി… അപ്പോഴാണ് ആ കവിളിലെ പാട് കാണുന്നത്.
അമ്മ; എന്താടി…. നിന്നെ ആരാ തല്ലിയത്…
ആതി : അമ്മേ അത്…. ആരും തല്ലിലാ….