മനു : നിനക്കെന്താ വട്ടാണോ….. എടി അത് ചെറിയ കുട്ടിയല്ലേ…..
അഞ്ചു : ചെറിയ കുട്ടിയോ…..അതോ…..
മനു : ആഹ്… അത് തന്നെ… എനിക്കവൾ ചെറിയ കുട്ടി തന്നാ….
അഞ്ചു : അതിന് കെട്ടുപ്രായം ആയി…
മനു : എന്ത്…. 18 വയസ്സാണോ നീ പറയണ കേട്ട് പ്രായം…. എടി അത് പഠിച്ചു ജോലിയൊക്കെ കിട്ടി കെട്ടുപ്രായം ആയ അവള് പറയും….
അഞ്ചു: അപ്പൊ ഏട്ടന് എന്നെക്കാൾ വലുതാണോ ആതി….
മനു : എനിക്ക് രണ്ടും വലുതാണ്… ഞാൻ സ്നേഹിക്കുമ്പോൾ വലിപ്പ ചെറുപ്പം നോക്കാറില്ല… രാധമ്മയും നീയും ആതിയും ഒക്കെ എനിക്കൊന്നാ….
അഞ്ചു : അപ്പൊ ഞാൻ first അല്ലെ…..
അവൾ മുഖത്തെ പരിഭവം എല്ലാം മാറ്റി അസൂയയും കുശുമ്പും നിറഞ്ഞ സ്വരത്താൽ പറഞ്ഞു.
മനു : നീ എന്റെ ജീവൻ അല്ലേടി…. നീയില്ലേൽ പിന്നെ ഞാനിവിടെ നിക്കോ….
അഞ്ചു : ഇനി എന്നെ തല്ലോ….
മനു : പിന്നെന്താ… തല്ലും…
അഞ്ചു : ഹും ഹും…. തല്ലില്ല എന്നുപറ…..
അഞ്ജുവിന്റെ സമിഭ്യം അവന്റെ വിഷമമെല്ലാം നിമിഷ നേരം കൊണ്ട് മറക്കാൻ ഇടയാക്കി…
മനു : അയ്യടാ…. അത് കേട്ടിട്ടു വേണം ഉള്ള കുരുത്തക്കേട് ഒപ്പിക്കാൻ….
അഞ്ചു: ഞാനൊന്നും ഒപ്പിക്കില്ല….
മനു: ഹും…. നടക്കില്ല മോളെ…. വേണേ എന്നെ ഇടക്ക് തല്ലിക്കോ…
അവൾ ഒന്നും മിണ്ടാതെ മനുവിന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു കളിക്കാൻ തുടങ്ങി.
മനു: അഞ്ചു….
അഞ്ചു : ഹമ്മ്…..
മനു : അതിയോട് സോറി പറയാ….
അഞ്ചു : ഞാൻ പറയില്ല…. അവൾക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു….