മനു : അഞ്ചു…….
അഞ്ചു : നിന്നോട് ചെറിയ വയായിൽ വലിയ വർത്തമാനം പറയരുത് എന്ന് പറഞ്ഞിട്ടില്ലേ…..
ആതി : അത്…ചേച്ചി ഞാൻ വിചാരിച്ചില്ല ഏട്ടൻ കരയുമെന്ന്…
ആതി കരഞ്ഞുകൊണ്ട് അഞ്ജുവിനോട് പറഞ്ഞു. അഞ്ചു കോപത്താൽ ജ്വലിച്ചു നിൽക്കുകയാണ്.
അഞ്ചു : ഇറങ്ങടി പുറത്ത്……
മനു : ഡീ…. മിണ്ടതിരി…. അവളല്ല…ഞാനാ ഓരോന്ന് ഓർത്ത് കരഞ്ഞത്…..
മനു അവളെ തടുക്കാൻ നോക്കി.
അഞ്ചു:-നിന്നോട് ഇറങ്ങാൻ അല്ലെ പറഞ്ഞത്….
അതും പറഞ്ഞ് അഞ്ചു ആതിയെ പിടിച് റൂമിന്റെ വെളിയിൽ ആക്കി വാതിൽ അടച്ചു. വാതിൽ അടച്ചു തിരിഞ്ഞതും അവളുടെ കരണം പൊളിഞ്ഞതും ഒരേ സമയത്തായിരുന്നു. അപ്പോൾ അവൾ മുന്നിൽ കണ്ടത് ദേഷ്യത്തിൽ നിൽക്കുന്ന മനുവിനെ ആണ്…അവൾക്ക് അവനിൽ നിന്നും കിട്ടുന്ന ആദ്യത്തെ അടി.
അഞ്ചു : ഏട്ടൻ എന്നെ തല്ലിലെ…..
അവൾ നിറകണ്ണുമായി പറഞ്ഞു.അപ്പോഴാണ് അവന് ബോധം വന്നത്…
മനു : അഞ്ചു….ഞാൻ…
അവൻ അവളുടെ കവിളിൽ പിടിക്കാൻ പോയി.
അഞ്ചു : എന്നെ തൊടണ്ട….
മനു : അതെന്താ തൊട്ടാ….ഇങ് വാടി…
അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ഇട്ട് കെട്ടിപിടിച്ചു.
അഞ്ചു : എന്നെ വിട്….. എന്നെ തല്ലിയില്ലേ…
മനു : വിടാൻ മനസ്സില്ല… വേണേൽ എന്നേം തല്ലിക്കോ…..
അഞ്ചു : എനിക്ക് ആരേം തല്ലണ്ട…. എന്നോട് സ്നേഹം ഇല്ലാത്തൊണ്ടല്ലേ എന്നെ തല്ലിയേ…
അവൾ കൊച്ചു കുട്ടികളെ പോലെ പരിഭവം പറഞ്ഞു.
മനു : സ്‌നേഹം ഇല്ലാണ്ടാണോ… നീ ആതിയെ തല്ലിയിട്ടില്ലേ….
അഞ്ചു : അവൾ ഏട്ടനെ കരയിപ്പിച്ചതിന് അല്ലെ ഞാൻ അവളെ തല്ലിയത്….
മനു : നീ എന്താ ഈ പറയണത്….ഞാൻ എന്തൊക്കെയോ ഓർത്ത് കരഞ്ഞു പോയി… അതിന് നീ അവളെ തല്ലാൻ പാടുണ്ടോ….
അഞ്ചു : അവൾ അത് ഓർമിപ്പിച്ചത് കൊണ്ടല്ലേ ഏട്ടൻ കരഞ്ഞെ….