മനു : അതൊക്കെ മറക്കാൻ ശ്രമിക്കുന്നുണ്ട് മോളെ…. ഒരു കാലത്ത് നമുക്ക് ഏറ്റവും സന്ദോഷം തന്ന നിമിഷങ്ങളെ ഓർത്തായിരിക്കും നമ്മൾ ഇന്ന് കൂടുതൽ സങ്കടപ്പെടുക…
ചേച്ചിയെ പറ്റിയുള്ള ഓർമകൾ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്നും പോകുന്നില്ല… അത്രക്ക് ഇഷ്ടമായിരുന്നു എന്നെ…. എന്റേം അമ്മയുടെയും അച്ഛന്റേം ഒപ്പം നിൽക്കാൻ എത്ര കള്ളം പറഞ്ഞ് എത്ര കല്യാണലോജന മുടക്കിട്ടുണ്ട് എന്നറിയോ….
ഞങ്ങൾക്കും ചേച്ചിയെ അങ്ങനെ പറഞ്ഞയക്കാൻ ആഗ്രഹം ഇല്ലായിരുന്നു…
അവസാനം ചേച്ചി തന്നെ സമ്മതിച്ചു… പാവം.. അവൾ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടാണെന്ന് സ്വയം തോന്നിപ്പോയിക്കാണും…
ആ…ആ ചേച്ചിയെ ആണ് ഞാനന്ന് ചോരയിൽ …..
അവൻ പിടിച്ചു വച്ച സങ്കടങ്ങൾ എല്ലാം പൊട്ടി പുറത്തേക്ക് വന്നു… ആ തല അവളുടെ മടിയിൽ അമർത്തി കരയാൻ തുടങ്ങി. ആതിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
ആതി : ഏട്ടാ…. കരയല്ലേ ഏട്ടാ…. ഞാൻ അറിയാതെ ചോദിച്ചതാ…..
മനു : ഞാനാ…. ആതി…. ഞാനാ…എന്റെ ചേച്ചിയെ കൊന്നത്….. ഞാൻ അന്ന് ആ ട്രിപ്പ് പ്ലാൻ ചെയ്തില്ലെങ്കിൽ ഇത് നടക്കോ…. ഒരു ദിവസം നേരത്തെ അവിടുന്ന് ഇറങ്ങിയില്ലെങ്കിൽ ഇതൊക്കെ നടക്കോ……
അവൻ പിന്നെയും പൊട്ടി കരയാൻ തുടങ്ങി. മനുവിന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് ആതിക്ക് പേടിയും സങ്കടവും ഒരുമിച്ചു വന്നു.അവനോട് ചോദിച്ചത് ഇത്ര പ്രശനം ആവുമെന്ന് അവൾ കരുതിയില്ല.
ആതി :-ഏട്ടാ…. കരയല്ലേ ഏട്ടാ….
മനു : അവരൊക്കെ പോയി മോളെ…. ഞാനും പോവാൻ നോക്കിയതാ…. നിന്റെ ചേച്ചി സമ്മതിച്ചില്ല…..
ആ സമയം അഞ്ചു ബാത്‌റൂമിൽ നിന്നും വാതിൽ തുറന്ന് പുറത്തേക്ക് വന്നു. അപ്പോൾ കാണുന്നത് ആതിയുടെ മടിയിൽ മുഖം പൊത്തി കരയുന്ന മനുവിനെ ആണ്… അവൾ വേഗം അവന്റെ അടുത്തെത്തി…
അഞ്ചു : അയ്യോ…. എന്താ ഏട്ടാ രാവിലെ തന്നെ കരയുന്നെ……
അവനിൽ നിന്നും മറുപടി ഒന്നും വന്നില്ല
അഞ്ചു : എന്താ ആതി…… എന്തിനാ ഏട്ടൻ കരയുന്നത്…
ആതി : അത്….ചേച്ചീ…. ഞാൻ മാളു ചേച്ചിയെ പറ്റി….
പറഞ്ഞു തീരും മുമ്പ് അഞ്ജുവിന്റെ കൈ ആതിയുടെ കരണത് പതിഞ്ഞു… കരണം പൊട്ടുന്ന ശബ്ദം കേട്ട് മനുവും ഞെട്ടി എഴുന്നേറ്റു…
അഞ്ചു : ഇതിനാണോടി രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെഴുന്നേറ്റു വന്നേ….
അവൾ ആതിയെ നോക്കി അലറി.. അവളുടെ മുഖം ഇത്ര ദേഷ്യത്തിൽ ആതി ഇതിനു മുമ്പ് കണ്ടിട്ടില്ല..