ആതി: എങ്ങനെയാ അക്സിഡന്റ് ഉണ്ടായേ….
മനു : അതൊന്നും എനിക്കത്ര ഓർമയില്ല…. ഏതോ ലോറി ആണ്… പിന്നാലെ പോലീസ് ജീപ്പും പായുന്നുണ്ടായിരുന്നു.
മനു ആതിയുടെ മടിയിൽ കിടന്നുകൊണ്ട് പഴയ കാര്യം ഓർക്കാൻ തുടങ്ങി.
മനു : ആതിക്ക് അറിയോ….. അന്ന് എന്റെ ചേച്ചിയെ അവസാനമായി കാണുമ്പോൾ മൂക്കും വായും ഒക്കെ പൊട്ടി ചോര വരുന്നുണ്ടായിരുന്നു… ആ സമയം എനിക്ക് പഴയൊരു കാര്യം ഓർമ വന്നു.
മുമ്പ് ഞാൻ ഒരു 12 വയസ്സൊക്കെ കാണും… ആന്ന് എന്റെ മാമന്റെ കൂടെ ചെറിയ രീതിയിൽ ഈ ബോക്സിങ് ഒക്കെ പഠിക്കാൻ തുടങ്ങിയ കാലം… ഒരു ദിവസം താഴെ വീണ് എന്റെ നെറ്റിയും ചുണ്ടും ഒക്കെ പൊട്ടി…
ഞാൻ അത് കഴുകാൻ വീട്ടിൽ ചെന്ന് കേറിയപ്പോ മുന്നിൽ ചേച്ചി നിൽക്കുന്നു… അന്നൊക്കെ ഞങ്ങൾ വല്യ ശത്രുക്കൾ ആണ്… എപ്പോഴും തല്ല്… ഈഗോ… ഏഷണി…. ഹും… അതൊക്കെ ആലോചിക്കുമ്പോൾ ഇപ്പോഴും ചിരി വരും….
അന്ന് ചേച്ചി എന്നെ അങ്ങനെ കണ്ടപ്പോ ബോധം കേട്ട് വീണു… ഞാനന്ന് ആകെ എന്താ നടന്നെ എന്നറിയാതെ നിൽക്കായിരുന്നു… മാമൻ അവളെ പിടിച് ഉള്ളിൽ കൊണ്ടുപോയി മുഖത്ത് വെള്ളം ഒഴിച്ചു. ബോധം തെളിഞ്ഞ ചേച്ചി അടുത്തിരുന്ന എന്നെ പിടിച് പ്രാന്തമായി ഉമ്മ വച്ചു… എന്റെ മുറിയിൽ ഒക്കെ തലോടി നോക്കി… ആ കണ്ണുകൾ എനിക്ക് വേണ്ടി ആദ്യമായി കരയുന്നത് ഞാൻ കണ്ടു…
നിനക്ക് വേദനിക്കുന്നുണ്ടോ എന്നൊക്കെ ചോതിച്ചു… അത് കഴിഞ്ഞ് മാമനെ ഒരു നോട്ടം നോക്കി… മാമൻ അങ് ഇല്ലാണ്ടായി എന്നൊക്കെ പറയാ…. എന്റെ ബോക്സിങ് പഠനത്തിന് ചേച്ചിയാണ് എന്നെ ബോക്സിങിൽ ചേർക്കാൻ എതിർപ്പ് കാണിച്ചത്… എനിക്ക് മുറിവ് പറ്റും എന്ന് പറഞ്ഞിട്ട്…
പക്ഷെ എനിക്കീ ബോസിങ് തലക്ക് പിടിച്ച സമയത്ത് ചേച്ചിയുടെ വാക്കിന് ഞാൻ വില കൊടുത്തില്ല . എനിക്ക് നൊന്താൽ അപ്പൊ ആ പാവത്തിന് സഹിക്കില്ല… അതുപോലെ ചേച്ചിയെ ആരെങ്കിലും കളിയാക്കോ വേണ്ടത്തത് കണിക്കോ ചെയ്താ ഞാനും വെറുതെ ഇരിക്കില്ല…. ഞാനും അമ്മേം അച്ഛനും ഒക്കെ …. ഹോ… എന്ത് രസമാണെന്ന് അറിയോ… അതൊക്കെ ഓർക്കുമ്പോൾ സന്തോഷോം സങ്കടവും ഒക്കെ വരും….
ആതി : അതൊക്കെ പോട്ടെ ഏട്ടാ…. ഞാനില്ലേ ഏട്ടന്… അമ്മയും ചേച്ചിയും ഒക്കെ ഇല്ലേ….
ആതി അവന്റെ മുടിയിൽ സ്നേഹത്തോടെ തലോടി…