അഞ്ചു : ഒരു കഷ്ടോം ഇല്ല… ദേ..ഞാൻ ഡ്രസ് മാറ്റി വരുമ്പോഴേക്കും എണീറ്റോ…..
മനു: ഇല്ലെങ്കിൽ…..
ആതി : ഇല്ലെങ്കിൽ ഇന്ന് ചേച്ചി നോ എന്ററി ബോർഡ് വാക്കും…
അത് കേട്ടതും മനു ആതിയുടെ ചെവിയിൽ പിടിത്തമിട്ടു…
ആതി: ആഹ്… ചേട്ടായി…. വിട്… എന്റെ ചെവി…..
മനു : നീ കുറച്ചു നേരമായി തുടങ്ങിയിട്ട്…. ചെറിയ വായിൽ വലിയ വർത്തമാനം പറയോ…..
ആതി:-ഊ…… വിട്..വിട്… ഇല്ല… ഇനി പറയില്ല…
മനു അവളുടെ ചെവിയിൽ നിന്നും പിടുത്തം വിട്ടു.
ആതി : എന്റെ കൃഷ്ണാ…. ഇന്റെ ചെവി…. ഈ കൊരങ്ങനും കൊരങ്ങിയും ഏത് നേരവും ഇന്റെ ചെവിയിൽ ആണല്ലോ പിടിത്തം…
മനു : മര്യാദക്ക് നിന്നില്ലെങ്കിൽ ഇനിയും കിട്ടും….
ആതി : ദുഷ്ട്ടൻ….
മാനു: എന്തോ….
ആതി: ഒന്നുല്ല….
അഞ്ചു അവളുടെ മാറാൻ ഉള്ള ഡ്രസ് എല്ലാം എടുത്തു.
അഞ്ചു : അതേ….
മനു: ഹമ്മ്….
അഞ്ചു: മര്യാദക്ക് എണീറ്റില്ലേൽ നോ എൻട്രി തന്നെ….
അഞ്ചു കുണുങ്ങി ചിരിച്ചുകൊണ്ട് ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.
മനു നേരെ ഫോൺ എടുത്ത് കട്ടിലിൽ തന്നെ ഇരിപ്പാണ്… ആതി അവന്റെ അടുത്തിരുന്ന് ബനിയൻ ഇല്ലാത്ത അവന്റെ ശരീരത്തിലെ മസിലും പുറത്തെ പരുന്തിന്റെ ചിത്രവും ഒക്കെ നോക്കുകയാണ്.
ആതി : ഏട്ടാ…..
മനു : ഹമ്മ്….
ആതി : ഇത് എപ്പോ കുത്തിയതാ….
മനു : അത് ഞാൻ ജനിക്കുമ്പോൾ തന്നെ ഉണ്ടെടി…..