😈Game of Demons 7 [Demon king]

Posted by

അഞ്ചു : നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ താഴെ നിൽക്കാൻ… ഇപ്പൊ കണ്ടോ….

അഞ്ചു ചമ്മി നാറിയ പോലെ പറഞ്ഞു…

ആതി : ആഹ്… പറഞ്ഞതൊക്കെ ആണ്…. പക്ഷെ വന്നോണ്ട് രാവിലെ തന്നെ സീൻ പിടിക്കാൻ പറ്റിയല്ലോ…

അവൾ വിരല് കടിച് കുറുമ്പ് കാണിക്കുന്ന കുട്ടികളുടെ ചിരിയുമായി പറഞ്ഞു.

മനു : അയ്യേ…. നാണം ഇല്ലേ പെണ്ണേ….

ആതി : ഒന്നു പോടാ ഏട്ടാ… ഉമ്മ വച്ചതും പോരാ എന്നിട്ട് എന്നോട് നാണം ഉണ്ടൊന്നോ…..

 

മനു : അ.. അത്… നീ വന്നത് ഞാൻ കണ്ടില്ല….അതല്ലേ…..

 

ആതി : ഹമ്മ്…. കിടന്ന് ഉരുളണ്ടാ….. ഇതേ.. കേരളം ആണ്… ഇവിടെ ഉമ്മ വയ്ക്കുമ്പോ സ്ഥലകാല ബോധം ഒക്കെ വേണം…..

 

അഞ്ചു : ഡീ… മതി… നിനക്ക് കുറുമ്പ് കുറച്ചു കൂടുന്നുണ്ട്… താഴേക്ക് പോകാൻ നോക്ക്….

 

ആതി : മ്മ്…മ്മ്…. ബാക്കി പടം ഓടിക്കാൻ അല്ലെ… എനിക്ക് പോകാൻ മനസ്സില്ല…

 

അഞ്ചു : ശോ…. പെണ്ണിന്റെ ഒരു കാര്യം…. അതെങ്ങനെ ഈ സാധാനത്തിന് കുറച്ചു ബോധം വേണ്ടേ…..

അതും പറഞ്ഞ് അഞ്ചു മനുവിന്റെ പുറത്ത് ഒരു പിച് കൊടുത്തു.ബനിയൻ ഇടത്തത് കൊണ്ട് അവനത് നന്നായി വേദനിച്ചു…

 

മനു : ആഹ്….. എന്താടി ഇത്‌…. മനുഷ്യന്റെ ഉള്ള ജീവൻ പോയി…ആഹ്… അവിടെ ഇറച്ചി ബാക്കി ഉണ്ടോ….

 

അഞ്ചു : ദേ… മര്യാദക്ക് ഇരുന്നില്ലേൽ ഉള്ള ഇറച്ചി പറച് കറി വയ്ക്കും ഞാൻ…

ആതി: കോഴിക്കറി കഴിച്ചിട്ട് എത്രയായി… എപ്പോഴാ ചേച്ചി ഉണ്ടാക്കി തരാ….

മനു: കോഴി നിന്റെ മറ്റവൻ….

ആതി: മറ്റവൻ ഇല്ലല്ലോ…ഏട്ടൻ മതി… അല്ലെ ചേച്ചി….

അത് കേട്ട് അഞ്ചു ചിരിക്കാൻ തുടങ്ങി…

മനു : ചേച്ചിയും അനിയത്തീം രാവിലെതന്നെ മനുഷ്യനെ പ്ലിങ് ആക്കാൻ വന്നോളും…. പോയി ഒരു കപ്പ് ചായ കൊണ്ടുവാടി..

 

ആതി : വേണേൽ പോയി കുടിച്ചോ….

മനു : നിന്നോടല്ല…. ഡീ അഞ്ചു… ചായ താ….

 

അഞ്ചു : ചായ… സമയം10 കഴിഞ്ഞു… ഇനി ചായ… എണീക്ക് മനുഷ്യാ….

അവൻ മനുവിന്റെ ദേഹത്തു നിന്ന് പുതപ്പ് വലിച്ചു മാറ്റി.

മനു: ഹും…ഹും… കഷ്ട്ടം ഉണ്ട്ട്ടോ അഞ്ചു….

Leave a Reply

Your email address will not be published. Required fields are marked *