അവൾ അതൊന്നും ശ്രദ്ധിക്കാതെ മുകളിലേക്ക് പോയി…
അഞ്ജുവും ആതിയും അവിടെ എത്തിയപ്പോ മനു നല്ല സുഖമായി ഉറങ്ങുകയാണ്…
ആതി ; കണ്ടോ ചേച്ചി… വയറില്ലാത്ത കുമ്പകർണൻ….
അഞ്ചു അത് കേട്ട് വാ പൊത്തി ചിരിച്ചു…
ആതി : ഇതിനെ ഒന്ന് ബോധം വരുത്താൻ എന്താ വഴി… കുറച്ചു വെള്ളം ഒഴിച്ചാലോ….
അഞ്ചു : ഇന്നലത്തെ കാര്യം എന്റെ മോള് മറന്നോ….
ആതി: ആഹ്… അതും ശരിയാ….. അപ്പൊ എന്താ ചെയ്യാ….
അഞ്ചു : നീ കൂടുതൽ ഒന്നും ചെയ്യണ്ടാ…. ഇവിടെ നിന്നാൽ മതി..
അതും പറഞ്ഞ് അഞ്ചു മനുവിനെ അടുത്തേക്ക് പോയി. ആതി ആ ബെഡിൽ സൈഡിലും ഇരുന്നു.
അഞ്ചു : ഏട്ടാ….. മനുവേട്ടാ….. എഴുന്നേൽക്ക്…..
മനു : ഹമ്മ്… ഒന്നു പോടി… ഞാൻ കുറച്ചുകൂടി കിടക്കട്ടെ….
അഞ്ചു : ഇനിയും കിടക്കാനോ… സമയം 10.00 മാണി ആയി….
മനു : ഹും ഹും…. ഒരു 11.00 വരെ കിടക്കട്ടെ ഡി….
അഞ്ചു : അതൊന്നും പറ്റില്ല…. എഴുന്നേറ്റെ…. ഇല്ലേ ‘അമ്മ ഇങ്ങോട്ട് വരുവേ….
മനു: ഈ പെണ്ണ്…
അതും പറഞ്ഞ് അവൻ അഞ്ജുവിന്റെ കൈ പിടിച് വലിച്ച് അവന്റെ ദേഹത്തേക്ക് ഇട്ടു…
പെട്ടെന്ന് ചെയ്തതുകൊണ്ട് അവൾക്കൊന്നും ചെയ്യാൻ പറ്റിയില്ല…
അഞ്ചു എന്തെങ്കിലും പറയും മുന്നേ അവളുടെ ചുണ്ടും അവൻ കവർന്നെടുത്തിരുന്നു…
ആതി : അയ്യേ….. രാവിലെ പല്ല് പോലും തേക്കാതെ….. ശേ…. വൃത്തികേട്…..
ആതിയുടെ ശബ്ദം അവിടെ കേട്ടപ്പോൾ ആണ് അവൾ അവിടെ ഉണ്ടായിരുന്നു എന്ന കാര്യം മനു അറിഞ്ഞത്.
അവൻ വേഗം അഞ്ജുവിനെ മാറ്റി ചാടി എഴുന്നേറ്റു..
മനു :-നീ എന്താടി ഇവിടെ…..
ആതി :;അതെന്താ… എനിക്ക് വരാൻ പാടില്ലേ….
മനു ;-നീ എല്ലാം കണ്ടോ…
അവൻ അൽപ്പം നാണത്തോടെ ചോതിച്ചു…
ആതി :-പിന്നെ കാണാതിരിക്കാൻ ഞാൻ കണ്ണ് പൊട്ടി അല്ലെ….