😈Game of Demons 7 [Demon king]

Posted by

 

ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….

അലി : നീ അതല്ലേ ചെയ്യൂ…

ജോണ്; ഹമ്മ്….എന്നിട്ട് ആ പോലയാടി മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല…

അലി : ഹോ…. നിന്റെ കഥയൊക്കെ എന്താടാ ഇങ്ങനെ ആയത്….

അതിന് അവൻ ഒരു ചിരി മാത്രം സമ്മാനിച്ചുകൊണ്ട് സെറ്റ് പുറകോട്ട് ചാരി കണ്ണുകൾ അടച്ചു.
*********************************

പിറ്റേന്ന് ആതിയും അമ്മയും അഞ്ജുവും അമ്പലത്തിൽ പോയി…

എത്ര വിളിച്ചിട്ടും മനു എഴുന്നേൽക്കാത്തത് കൊണ്ട് അവനെ വിളിക്കനും പോയില്ല…

അവർ പോയി വന്നപ്പോഴും അവനെ താഴെ ഒന്നും കണ്ടില്ല.

‘അമ്മ : ഈ ചെക്കൻ ഇനിയും എഴുന്നേറ്റില്ലേ….

അഞ്ചു: ഇല്ലെന്നാണ് തോന്നുന്നത്

ആതി : കണ്ടോ അമ്മേ… ഏട്ടൻ പോലും വൈകിയാ എഴുന്നേൽക്കുന്നെ… പിന്നെ എന്തിനാ ഞാൻ കുറച്ചു വൈകിയാൽ ചീത്ത പറയുന്നത്…

‘അമ്മ : ഓഹ്…. കമ്പനിക്ക് ഒരാളെ കിട്ടാൻ കാത്തിരിക്കാ…..

അഞ്ചു : ഞാൻ പോയി വിളിക്കാ….വെറുതെ ഏട്ടനെ കുറ്റം പറയണ്ട….

 

ആതി : അമ്മേ….. ഭർത്താവിനെ പറഞ്ഞപ്പോ കൊണ്ടു….

 

അഞ്ചു : ആഹ്… കൊള്ളും… നീ ഒന്ന് കെട്ടിയാൽ നിനക്കും മനസ്സിലാവും…

‘അമ്മ : രാവിലെ തന്നെ തുടങ്ങേണ്ട രണ്ടും…. അഞ്ചു … നീ പോയി അവനെ വിളിച്ചേ….

 

അഞ്ചു : ആഹ്… ഞാനിപ്പോ വിളിക്കാ….

അതും പറഞ്ഞ് അഞ്ചു മുകളിലേക്ക് പോയി..

ആതി ; നിക്ക്…. ഞാനും വരുന്നു….

‘അമ്മ : നീ എങ്ങോട്ടാ…..

 

ആതി : ഏട്ടനെ വിളിക്കാൻ….

‘അമ്മ : കേറി പൊടി അകത്തേക്ക്…. അതിനാണ് അഞ്ചു ഉള്ളത്…

ആതി : ‘അമ്മ അമ്മടെ പണി നോക്കിക്കേ…

‘അമ്മ : ഡീ… നീ വാങ്ങും ട്ടോ….

Leave a Reply

Your email address will not be published. Required fields are marked *