പ്രിയങ്ക : ഹമ്മ്… ഒന്നും പറയണ്ട ഭായ്….. എനിക്കൊന്നും കേൾക്കുകയും വേണ്ട….
സിംഗര : ഹമ്മ്…. ശരി…. വരുന്നത് നീ ഒറ്റക്ക് അനുഭവിചോ
അയാളുടെ വാക്കുകൾ വില കൊടുക്കാതെ അവൾ പ്രണയർദ്രമായ ഒരു ലോകത്തേക്ക് പ്രവേശിച്ചിരുന്നു…എന്തുകൊണ്ട് ഒരു വില്ലനെ പ്രണയിച്ചുകൂട…എന്തുകൊണ്ട് ഒരു അസുരനെ പ്രണയിച്ചുകൂടാ…. എല്ലാം പ്രണയം അല്ലെ….
പ്രേമത്തിന് കണ്ണും മൂക്കും ഒക്കെ ഉണ്ടോ
അവളുടെ മനസ്സ് ഒരു പൈങ്കിളി ട്രാക്കിലേക്ക് പ്രവേശിച്ചിരുന്നു…
÷=======÷
John
ജോണ് : ഭായ്…..
അലി ; ഹമ്മ്…..
ജോണ് : ആ പ്രിയങ്കാ ഇല്ലേ…
അലി ; ആഹ്…. അവൾ..
ജോണ് : അവളുടെ നോട്ടം കണ്ടിട്ട് എന്തോ ഭായിയെ പ്രണയിച്ചു തുടങ്ങി എന്നു തോന്നുന്നു….
അലി : ആഹ്… പ്രണയിക്കട്ടെ….അവൾ സുന്ദരി അല്ലെ…..
ജോണ് : എന്റെ ഭായ് ഈ പെണ്ണെന്ന വർഗത്തെ സ്നേഹിക്കാൻ കൊള്ളില്ല….
അലി ; ഹ ഹ ഹ …. നിനക്ക് ഈ പ്രേമം ഒന്നും ഉണ്ടായിട്ടില്ലേ…..
ജോണ് : ഹ ഹ ഹ …. ആഹ്… ഒരു വട്ടം ഒരു ക്രഷ് ഉണ്ടായിട്ടുണ്ട്…
അലി: ആഹാ… ജോണിനും പ്രേമമോ…. കേൾക്കട്ടെ…
ജോണ് : അതങ്ങു കോളേജിൽ പഠിക്കുന്ന കാലത്താണ്…..
അലി ; ആഹ്… മിക്ക പ്രേമവും അപ്പൊ ആണല്ലോ….
ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിൽ ആണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….
അലി : എന്നിട്ട്… അതിനെ നീ വളച്ചോ….
ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….
അലി : ശോ…. എന്നിട്ട്…
ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….
അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…
ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച് ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങൾ ആണ് കാത്തിരിക്കുന്നത് എന്നറിയോ…
അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….