വർമ്മ : എന്റെ ഭാര്യ…. അവളെ വെറുതെ വിടണം…
അലി : ഹ ഹ ഹ ഹ ….. പേടിക്കണ്ടാ…. അലി ഭായ്ക്ക് വാക്ക് ഒന്നേ ഉള്ളു…. 10 മിനിറ്റിനുള്ളിൽ തന്റെ ഭാര്യ തന്നെ വിളിക്കും…. പോരേ……
അയാൾ അലിക്ക് നേരെ കൈ കൂപ്പി. അതിന് ശേഷം അവർ അവിടുന്ന് പുറത്തേക്ക് പോയി…
പോകും മുമ്പ് തങ്ങളെ പരിശോധിച്ച ആ കറുത്ത വസ്ത്രധാരിയെ കണ്ടു…
അവർ അവന്റെ അടുത്തേക്ക് പോയി… അവർ വരുന്നത് കാണുമ്പോൾ അയാൾ നന്നായി പേടിക്കുന്നുണ്ടായിരുന്നു…
അലി : സാധനം എടുക്ക്…
‘”” സാർ…. ? ‘””
അലി : ഹാ…. ഞങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ സാധനങ്ങൾ എടുക്കടോ….
അവൻ വേഗം പോയി ആ ബോക്സ് എടുത്തു കൊണ്ടുവന്നു. അതിലെ തോക്കും സാധാനങ്ങളും എടുത്തു. ജോണ് ആ വിരലുകൾ മാത്രം അതിൽ വച്ചു…
ജോണ് : താൻ മനുഷ്യന്റെ ഇറച്ചി കഴിച്ചിട്ടുണ്ടോ….
അവൻ പറഞ്ഞത് ഒരു ഞെട്ടലോടും പേടിയോടും ആണ് അവൻ കേട്ടത്.
‘”” ഇ… ഇല്ല…..’””
ജോണ്: എന്നാ ഇത് കൊണ്ടുപോയി കഴിച്ചു നോക്ക്… നല്ല ടെസ്റ്റ് ആണ്….
‘”‘ വേ… വേണ്ട സാർ….. ‘””
ജോണ് : ഏ…. കേട്ടില്ല…. വേണ്ട എന്നാണോ പറഞ്ഞത്…..
‘”” അയ്യോ…. ഞാൻ കഴിച്ചോളാം…..’””
ജോണ്: ഹമ്മ്…. എന്ന ശരി… പോയിട്ട് വരാ….
ജോണ് അവന്റെ തോളിൽ രണ്ട് തട്ട് കൊടുത്ത് പുറത്തേക്ക് നടന്ന് പോയി.
*************************
അവർ നടന്ന് കാറിന്റെ അരികിലേക് എത്തി. പ്രിയങ്ക അലിയുമായി തൊട്ടുരുമിയാണ് നടന്നിരുന്നത്. എല്ലാവരും ആ കാറിന്റെ അടുത്ത് സംസാരിക്കാൻ നിന്നു.
അലി : രണ്ടും പേടിച്ചു പോയല്ലേ…..