🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

സിക്സ് പാക്ക് ബോഡിയും,കണ്ണിലെ ഗ്ലാസും,കൈയ്യിൽ തെളിഞ്ഞു നിന്ന വരിഞ്ഞു മുറുകിയ ഞരമ്പുകളും അവയ്ക്ക് മീതെ തെളിഞ്ഞു നിന്ന പച്ചകുത്തിയ അടയാളങ്ങളും കണ്ട് ത്രേയ ഒരുനിമിഷം അവനെ തന്നെ ഒരമ്പരപ്പോടെ നോക്കി നിന്നു….അവന് മുന്നിൽ എന്ത് സംസാരിച്ചു തുടങ്ങണം എന്നുകൂടി ബോധ്യമില്ലായിരുന്നു അവൾക്ക്….അവന്റെ കണ്ണിൽ തെളിയുന്ന ഭാവങ്ങൾ എന്താണെന്ന് മനസിലാക്കാൻ വേണ്ടി അവളുടെ മനസ് കൊതിച്ചു…എന്നാൽ കണ്ണിൽ വച്ചിരുന്ന ഗ്ലാസിനാൽ അത് മറയപ്പെട്ടിരുന്നു….ഇരുവരുടേയും ഇടയിൽ നിശബ്ദത കൂടു കൂട്ടാൻ തുടങ്ങിയതും അഗ്നി പറഞ്ഞ ഉപദേശങ്ങൾ ത്രേയ ഓർത്തെടുക്കാൻ തുടങ്ങി….അവളൊരു നിമിഷം കണ്ണൊന്ന് ഇറുകെ അടച്ചു തുറന്നു കൊണ്ട് രാവണിനോട് സംസാരിച്ചു തുടങ്ങാൻ തന്നെ തീരുമാനിച്ചു….ത്രേയേടെ വായിൽ നിന്നും രാവണിന്റെ പേര് ഉയർന്നു കേൾക്കും മുന്നേ അച്ചൂന്റെ ഉറക്കെയുള്ള നിലവിളിയായിരുന്നു ഇരുവരുടേയും കാതിൽ ആദ്യമെത്തിയത്….രാവൺ….മോനേ…രക്ഷിക്കെടാ…ഡീ ത്രേയേ ദുഷ്ടേ എന്നെയൊന്ന് വെറുതെ വിടാൻ പറയെടീ…

അച്ചൂന്റെ ശബ്ദം കേട്ട് ഇരുവരും തിടുക്കപ്പെട്ട് അവനരികിലേക്ക് പാഞ്ഞു… airport police ന്റെയും നാട്ടുകാരുടേയും കൈയ്യിലിരുന്ന് അലമുറയിടുന്ന അച്ചൂനെ കണ്ട് രാവൺ എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് പരുങ്ങി….അച്ചൂന് തൊട്ടരികിൽ തന്നെ കലിപ്പ് ഫിറ്റ് ചെയ്തു കൊണ്ട് അവന്റെ ഹൻസികയും നില്പുണ്ടായിരുന്നു….തലമുടിയും ചിന്നി ചിതറി കൈമുട്ടും തടവി നിന്ന ഹൻസിക അച്ചൂനെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് കണ്ടപ്പോഴേ രാവണിന് ചിത്രം വ്യക്തമായിരുന്നു…..അച്ചൂന്റെ മുഖത്തെ രക്തപ്രസാദവും തലമുടിയിൽ കുരുങ്ങി കിടന്ന ഹൻസികേടെ ബ്രേസ്ലെറ്റും കണ്ടതും ത്രേയയും അവനെ തുറച്ചിന്ന് നോക്കി… അവിടെ കൂടിയിരുന്ന എല്ലാവരും ചേർന്ന് പഞ്ഞിക്കിടും മുമ്പ് രാവൺ തന്റെ സ്വന്തം റിസ്കിൽ അച്ചൂനെ അവിടെ നിന്നും രക്ഷിച്ചു…രാവണിന്റെ കൈയ്യിൽ കരുതിയിരുന്ന Id കാട്ടിയതും പോലീസുകാർ ഒന്ന് സല്യൂട്ട് ചെയ്ത് അച്ചുവിൽ നിന്നുള്ള പിടി അയച്ചു…അത് കണ്ട് ഇതൊക്കെ എന്ത് എന്ന മട്ടിൽ ഷർട്ടിന്റെ കോളർ ഒന്നയച്ചിട്ട് നിൽക്ക്വായിരുന്നു അച്ചു….പ്രശ്നം ഒരുവിധം ഒതുക്കി തീർത്ത് ഹൻസികയോട് മാപ്പും പറഞ്ഞാണ് രാവൺ അച്ചുവിനെയും തൂക്കി അവിടുന്ന് തിരികെ കാറിനടുത്തേക്ക് വന്നത്….

അച്ചൂന്റെ കൈയ്യും പിടിച്ച് വലിച്ച് ഒരൂക്കോടെ കാറിനടുത്തേക്ക് നടന്ന രാവണിന് പിന്നാലെ സകല സാധനങ്ങളുമായി ത്രേയയും കൂടി…

എന്ത് ചെറ്റത്തരമാടാ കാണിച്ചേ…എന്നെ നാണംകെടുത്താനായിട്ട്….നീ വന്നേ…നിനക്കുള്ളത് ഞാൻ വീട്ടിൽ ചെല്ലുമ്പോ കണക്കിന് തന്നോളാം….കണ്ട പെണ്ണുങ്ങളേം കൊണ്ട് നിലത്ത് കിടന്ന് ഉരുളാൻ പോയിരിക്കുന്നു…..

രാവൺ….അങ്ങനെയല്ല…ഞാനൊന്ന് പറഞ്ഞോട്ടെ… actually എന്താ അവിടെ സംഭവിച്ചതെന്ന് അറിയ്വോ നിനക്ക്….???
രാവൺ….

അച്ചൂന്റെ ആ വർത്തമാനം കേട്ട് കാറിന് മുന്നിലേക്ക് എത്തിയ രാവൺ പതിയെ അവിടെയൊന്ന് stop ആയി ആ സമയം തന്നെ അവന് പിന്നിലൂടെ വന്ന ത്രേയ with trolley മായി രാവണിനേം കൊണ്ട് നിലത്തേക്ക് ഒരു പോക്കായിരുന്നു….കാറിനെ ചാരി നിന്നത് കാരണം അച്ചു ആ ആക്സിഡന്റിൽ നിന്നും അതി സാഹസികമായി രക്ഷപ്പെട്ടു…. പക്ഷേ അപ്പോഴേക്കും ത്രേയയും അവൾടെ കെട്ടുകണക്കിനുള്ള പെട്ടികളും രാവണിന്റെ മേലേക്ക് അഭിഷേകം ചെയ്തിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *