🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

അച്ചൂനെ കലിപ്പിച്ചൊന്ന് നോക്കി രാവണത് പറഞ്ഞതും അച്ചു രാവണിനെ നോക്കി ആക്കിയ മട്ടിൽ ഒന്നിളിച്ചു കാണിച്ചു…

എന്താടാ ഇത്ര കിണിക്കാൻ…???

ഞാൻ കണ്ട പെണ്ണുങ്ങളെ നോക്കും അതെന്റെ ശീലം… അതൊക്കെ പോട്ടെ.. ഞാൻ പറഞ്ഞത് കേട്ട് മോനിത്ര excitement ൽ നോക്കിയത് ആരെയാ…ത്രേയയെയാ…???

അച്ചൂന്റെ ആ ചോദ്യം കേട്ടതും രാവൺ അവനിൽ നിന്നുള്ള പിടി അയച്ച് മുഖത്തെ ദേഷ്യം അല്പമൊന്ന് കുറച്ചു നിന്നു….അവനാ സമയം ഓർമ്മകളുടെ ചുഴിയിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു… പെട്ടെന്നാണ് അച്ചു രാവണിന്റെ കൈയ്യിനെ തട്ടിയെറിഞ്ഞ് അല്പം മുന്നിലേക്ക് തിടുക്കപ്പെട്ട് ഓടിയത്…അവൻ പോയ വഴിയേ നോക്കി രാവണും നടന്നു…

ത്രേയാ….My ചെല്ലോം…!!!!

അച്ചൂന്റെ ഉച്ചത്തിലുള്ള വിളി രാവണിന്റെ കാതിൽ തട്ടിയതും അവന്റെ കാലുകൾ ചങ്ങലയാൽ ബന്ധിക്കും പോലെ അവിടെതന്നെ നിന്നുപോയി…. അവന്റെ കണ്ണുകൾ അവളുടെ മുഖത്തെ പരതി നടന്നു…. ഒടുവിൽ അവ അവിളിലേക്ക് മാത്രമായി ഒതുങ്ങി… തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായിരുന്ന ത്രേയയിലേക്ക് മാത്രമായി ഒതുങ്ങി….കണ്ണ് ചിമ്മാതെ അവനവളെ തന്നെ നോക്കി നിന്നു…പഴയ ത്രേയയിൽ നിന്നും പാടെ മാറി തുടങ്ങിയിരുന്നു അവൾ…ദാവണിയും പട്ടുപാവാടയും ധരിച്ചിരുന്ന ത്രേയയെ മോഡേൺ ലുക്കിൽ കണ്ടപ്പോ രാവൺ അല്പം അതിശയത്തോടെ ആ കാഴ്ച കണ്ട് നിന്നു…..

കണ്ണിലെ ഗ്ലാസ് അവന്റെ മുഖത്ത് തെളിയുന്ന ഭാവങ്ങളെ മറച്ചു പിടിച്ചു…
ഒരുനിമിഷം അവൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വരുമ്പോ ത്രയയിലേക്ക് ഓടിയടുക്കുന്ന അച്ചൂനെ ആയിരുന്നു കൺമുന്നിൽ കാണുന്നത്…

അച്ചൂനെ കണ്ട സന്തോഷത്തിൽ trolley ലെ പിടി പാടെ വിട്ട് ത്രേയ അവനരികിലേക്ക് ഓടിച്ചെന്നു…ഇരുവരും ആലിംഗനവും ആനന്ദാശ്രുവും പൊഴിച്ചു നിന്നതു കൊണ്ട് കൈവിട്ടു പോയ trolley യെ ശ്രദ്ധിക്കാനുള്ള മനസ് വന്നില്ല…. ഒരുവേള ഇരുവരും തമ്മിൽ വേർപ്പെട്ട് ട്രോളി തിരഞ്ഞതും  അത് അതിർത്തി കടന്ന് മുന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്…

അച്ചൂട്ടാ എന്റെ baggage…ദേ പോണു…പിടിയെടാ..

രണ്ടു പേരും കൂടി അതിന് പിറകേ കൂടിയതും രാവൺ ചുറ്റിലും നിന്ന ആളുകളെ ഒന്ന് നോക്കി ആകെ പെട്ട അവസ്ഥയിൽ expression ഇട്ട് നിന്നു…

ത്രേയയ്ക്ക് മുന്നേ ഓടിയ അച്ചു കാല് സ്ലിപ്പായി മുന്നിൽ കണ്ട മൂന്ന് trolley യും തള്ളിമറിച്ച് നിലത്തേക്ക് ഒരു വീഴ്ചയായിരുന്നു… ഒറ്റയ്ക്കല്ല കേട്ടോ…അവന്റെ ഹൻസികയുമുണ്ടായിരുന്നു കൂടെ…. എന്നിട്ടും ത്രേയേടെ trolley മാത്രം കൈയ്യിൽ നിൽക്കാതെ മിനുസമായ പ്രതലത്തിലൂടെ മുന്നോട്ട് നീങ്ങി…വീണു കിട്ടിയ അവസരം മുതലെടുത്ത് ലഗ്ഗേജും with ഹൻസികയുമായി സിനിമാ style ൽ അച്ചു രണ്ട് റൗണ്ടങ്ങ് ഉരുണ്ടു…അതും നല്ല നിരപ്പായ നിലത്ത് തന്നെ….!!

 

ത്രേയേടെ ലക്ഷ്യം baggage ൽ തന്നെ ഒതുങ്ങി..ശരംവിട്ട കണക്കെ അവളതിന് പിന്നാലെ പാഞ്ഞു… ഒടുവിൽ ഒരു കാല് കൊണ്ട് അതാരോ തടുത്തു വച്ചത് കണ്ട് കിതച്ചു കൊണ്ട് ത്രേയയുടെ കണ്ണുകൾ ആ കാലിലേക്കും ആ കാലിന്റെ ഉടമയിലേക്കും പാഞ്ഞു….അവൾ പോലും അറിയാതെ ഒരു ഞെട്ടലോടെ അവളുടെ നാവ് ആ പേര് ഉരിവിട്ടു…

രാവൺ…..

കണ്ണും മിഴിച്ച് നിന്ന ത്രേയ അവനെ തന്നെ അടിമുടി ഒന്ന് നോക്കി… തന്റെ പഴയ രാവണിൽ നിന്നും അവൻ ഒരുപാട് മാറിയിരുന്നു…എപ്പോഴും മുഖത്തൊരു കുസൃതിച്ചിരിയോടെ നിന്നിരുന്ന അവനിൽ വർഷങ്ങൾക്കു ശേഷം തെളിഞ്ഞു നിന്ന ഗൗരവം അവളുടെ ചുണ്ടിലെ ചിരി മായിച്ചു…

Leave a Reply

Your email address will not be published. Required fields are marked *