🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

നിന്റെയൊക്കെ കൂട്ടായ തീരുമാനം ഈ എന്നോട് വേണ്ട…അയ്യേ…രാവൺ…അങ്ങനെയൊന്നുമല്ല… എന്റെ കാര്യം സത്യം തന്നെയാ… അല്ലെങ്കിൽ നീ നോക്കിക്കോ… നമുക്ക് കാണാം…!!

അച്ചു അതും പറഞ്ഞ് രണ്ടും കല്പിച്ച് ഇരുന്നു…രാവണിന്റെ favourite songs ന്റെ playlist open ആയതും കാറ് നിലം തൊടാതെ പായാൻ തുടങ്ങി… ഒടുവിൽ കാറ് airport road കടന്ന് പാർക്കിംഗിലേക്ക് ചെന്നു നിന്നു…

നീ ചെന്ന് അവളേം വിളിച്ചു വാ… ഞാനിവിടെ ഇരുന്നോളാം…

രാവൺ അതും പറഞ്ഞ് സ്റ്റിയറിംഗിൽ പിടി മുറുക്കി ഇരുന്നു…

ആഹാ… അതെന്ത് മര്യാദ…അങ്ങനെയിപ്പോ ഞാനൊറ്റയ്ക്ക് എവിടേക്കും പോകുന്നില്ല… ഞാൻ നിനക്ക് കൂട്ടിന് വന്നതാ… എന്തിന്…നിന്നെ ഹെൽപ് ചെയ്യാൻ…ആ എന്റെ കൈയ്യില് ഇത്തരം ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചാൽ…മോനേ രാവൺ ചെയ്യില്ല ഞാൻ….

രാവണിന് നേരെ വിരൽ ഞൊടിച്ച് അച്ചു അത് പറഞ്ഞതും രാവണവനെ കലിപ്പിച്ചൊന്ന് നോക്കി…

പോയിട്ട് വാടാ…

ഇല്ല… ഞാൻ പോവൂല്ല…
അച്ചു കൊച്ചു കുട്ടികളെപ്പോലെ ഇരുന്ന് ചിണുങ്ങി തുടങ്ങിയതും സഹികെട്ട് രാവൺ ഡോറ് ഓപ്പൺ ചെയ്ത് പുറത്തേക്കിറങ്ങി….അത് കാണേണ്ട താമസം മറുവശത്തെ ഡോർ തുറന്ന് അച്ചുവും പുറത്തേക്കിറങ്ങി നിന്ന് ഒരു മൂരി നിവർത്തി വിട്ടു…

അല്ല രാവൺ…നമ്മൾ വന്ന സ്ഥിതിക്ക് അവളെ സ്വീകരിക്കാൻ ഒരു ബൊക്കയോ മറ്റോ വാങ്ങണ്ടേ…!!!

ചുമ്മാതെ നിന്ന് ചിലയ്ക്കാണ്ട് വരാൻ നോക്കെടാ…!!!

രാവൺ അത്രയും പറഞ്ഞ് സ്പെക്സ് എടുത്ത് മുഖത്തേക്ക് വച്ച് വാച്ചിലെ ടൈം  നോക്കി airport നടുത്തേക്ക് നടന്നു…. arrival gate ന് അടുത്തായുള്ള waiting zone ലേക്ക് ചെന്നു നിന്നതും ലാന്റായിട്ടുള്ള ഫ്ലൈറ്റിനെക്കുറിച്ചുള്ള announcement ഉയർന്നു കേട്ടു….രാവണിനെ തള്ളിമാറ്റി കൊണ്ട് അച്ചുവും അവിടെ ഇടം പിടിച്ചിരുന്നു… അതുവരെയും തോന്നാതിരുന്ന എന്തൊക്കെയോ ചിന്തകളാൽ കലുഷിതമായിരുന്നു രാവണിന്റെ മനസ്…. അതൊന്നും ശ്രദ്ധിക്കാതെ അച്ചു വാതോരാതെ ചിലച്ചു നിൽക്ക്വായിരുന്നു…. പെട്ടന്നാണ് ത്രേയ വന്നിട്ടുള്ള ഫ്ലൈറ്റിന്റെ announcement അവിടെ ഉയർന്നു കേട്ടത്…അത് കേട്ട ക്ഷണനേരം തന്നെ രാവണിന്റെ ഉള്ളൊന്നു പിടഞ്ഞു… എങ്കിലും അതൊന്നും തന്നെ ബാധിക്കുന്നേയില്ല എന്ന മട്ടിൽ അവൻ മൊബൈൽ എടുത്ത് വെറുതെ സ്ക്രോൾ ചെയ്ത് നിന്നു….

രാവൺ…ദേ…ദേ…നോക്കെടാ..

അച്ചൂന്റെ സ്വരത്തിൽ നിറഞ്ഞു നിന്ന വെപ്രാളം കേട്ടപ്പോ അത് ത്രേയയാവും എന്ന് മനസ്സിലോർത്ത് രാവൺ തിടുക്കപ്പെട്ട് മുഖമുയർത്തി നോക്കി….അപ്പോഴും അച്ചൂന്റെ വിരലുകൾ പരിഭ്രാന്തിയോടെ രാവണിന്റെ തോളിൽ ഞോണ്ടിക്കൊണ്ടിരിക്ക്യായിരുന്നു…

ആരാടാ…???

ദേ നോക്കിയേടാ…ഒരു സുന്ദരി പെണ്ണ്…കണ്ടാൽ റോമിയോ ആൻഡ് ജൂലിയറ്റിലെ ഹൻസികയെപ്പോലെയുണ്ട്…എന്നാ ഗ്ലാമറാന്ന് നോക്കിയേ…

അച്ചൂന്റെ ആ പറച്ചിലും മുഖഭാവവും കണ്ടപ്പോ അവനെ കൊന്നു കുഴിച്ച് മൂടാനുള്ള ദേഷ്യമായിരുന്നു രാവണിന്…

നീ കണ്ട പെണ്ണുങ്ങളെ വായിനോക്കീട്ടാന്നോ ഇത്ര excitement ൽ എന്നോട് സംസാരിച്ചത്…??

Leave a Reply

Your email address will not be published. Required fields are marked *