🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

അപ്പോ നിന്റെ പഠിത്തമൊക്കെയോ…??

അതൊക്കെ കഴിഞ്ഞു അഗ്നി.. ഇപ്പോ പ്രത്യേകിച്ച് ഒരു ജോലിയുമില്ല… അതുകൊണ്ട് അമ്മയെ സഹായിക്കാനായി ഇവിടേക്ക് വരാംന്ന് കരുതി…

എങ്കിലും ഈ പണി നീ ചെയ്യേണ്ടിയിരുന്നില്ല മിഴി… മറ്റെന്തെങ്കിലും നോക്കാമായിരുന്നു… അല്ലെങ്കിൽ തന്നെ നീ ഇത് ചെയ്യേണ്ട കാര്യമെന്താ…???

അഗ്നിയുടെ ആ വാക്കുകൾ കേട്ട് കൺമണിയൊന്ന് ചിരിച്ചു…

പറയാൻ നിന്നാൽ ഒരുപാടുണ്ട് അഗ്നീ.. അതുകൊണ്ട് ഇപ്പോ ഒന്നും വേണ്ട… ഞാനീ ജോലിയിലും, ജീവിതത്തിലും പൂർണ സംതൃപ്തയാണ്….

അത്രയും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ച് കൺമണി അടുക്കളയിലേക്ക് നടന്നതും അഗ്നിയും അച്ചുവും അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ കണ്ണും മിഴിച്ചിരുന്നു….
ഇരുവരും കഴിപ്പ് നിർത്തി എഴുന്നേറ്റതും പൂവള്ളിയിലെ അന്തർജ്ജനങ്ങൾ ഓരോരുത്തരായി ഡൈനിംഗ് ഏരിയയിലേക്ക് വന്നു…. ആർക്കും ശ്രദ്ധ കൊടുക്കാതെ മൊബൈലും സ്ക്രോൾ ചെയ്ത് ഹാളിൽ ഇരിക്ക്വായിരുന്നു രാവൺ….വൈദേഹിയുടെ മുഖം രാവണിലേക്ക് മാത്രമായി ഒതുങ്ങി… ഡൈനിംഗ് ഏരിയയിൽ നിന്നും അവർ പതിയെ നടന്ന് രാവണിനരികിലേക്ക് ചെന്നതും അവൻ മൊബൈലിൽ നിന്നും ചെറുതായി അവരിലേക്ക് ശ്രദ്ധ കൊടുത്തു…

മോൻ വല്ലതും കഴിച്ചായിരുന്നോ…???

വൈദേഹി ശബ്ദം താഴ്ത്തി ചോദിച്ചതു കേട്ട് രാവണൊന്ന് സമ്മതം മൂളിയിരുന്നു…. ഇടയ്ക്കിടെ അവന്റെ കണ്ണുകൾ വൈദേഹിയിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു…അതിനെ മനപൂർവ്വം മറച്ചു പിടിച്ച് അവൻ വീണ്ടും ശ്രദ്ധ മൊബൈലിലേക്ക് കൊടുത്തു…

ഇന്ന് ത്രേയമോള് വരും രാവൺ..നീ പോക്വോ മോളെ കൂട്ടീട്ട് വരാൻ….

വൈദേഹി അല്പം പേടിയോടെ അങ്ങനെ ചോദിച്ചതും രാവണിന്റെ ഒരു കൈ വിരലുകൾ ദേഷ്യത്തിൽ ഉഴിഞ്ഞു കൊണ്ട് അവനവരുടെ വാക്കുകൾക്ക് കാതോർത്തു….

പോകുന്നുണ്ടോ നീയ്….

ന്മ്മ…പോകുന്നുണ്ട്…ഇപ്പോഴും അമ്മേടെ പൊന്നുമോളല്ലേ അവള്…ആ സ്നേഹം വാക്കുകളിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നു… പക്ഷേ അത് കേൾക്കും തോറും തരിച്ചു കേറ്വാ എനിക്ക്….
പല്ല് ഞെരിച്ച് കൊണ്ട് അത്രയും പറഞ്ഞ് അവൻ വൈദേഹിയെ ഉറ്റു നോക്കിയതും അവരുടെ നോട്ടം പേടിയോടെ നിലത്തേക്ക് പാഞ്ഞു… പിന്നെ അധിക സമയം അവിടെ ചിലവൊഴിക്കാതെ രാവൺ സോഫയിൽ നിന്നും എഴുന്നേറ്റ് ശന്തനുവിന് കോൾ ചെയ്യാൻ തുടങ്ങി…. ഡൈനിംഗ് ഏരിയയിൽ നിന്നുകൊണ്ട് അഗ്നി അതിന് ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നു….രാവൺ കുറേനേരം ട്രൈ ചെയ്തിട്ടും കോള് റെസ്പോണ്ട് ചെയ്യാത്തത്  കാരണം മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്ത് നിന്ന രാവണിനെ ഉള്ളിലടക്കി പിടിച്ച ചിരിയോടെ നോക്കി കാണുകയായിരുന്നു അഗ്നി…. പെട്ടെന്നാ അവനടുത്തേക്കുള്ള വസുന്ധരയുടെ entry…..

വിടർത്തി ചുറ്റിയിരുന്ന കാഞ്ചീപുരം പട്ടുസാരിയും കഴുത്തിലും കാതിലുമായി അണിഞ്ഞിരുന്ന ആഭരാധികളും അവരുടെ പ്രൗഢി എടുത്ത് കാട്ടി… വസുന്ധരയെപ്പോലെ തന്നെ ആയിരുന്നു ഊർമ്മിളയുടേയും വേഷവിധാനം….അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു വൈദേഹി…

നിങ്ങളിന്നലെ എപ്പൊഴാ ഇവിടേക്ക് എത്തിയത്…??? അച്ഛൻ പറഞ്ഞു രണ്ടാളും വന്നിട്ടുണ്ടെന്ന്….!!

വസുന്ധര അഗ്നിയെ ക്രോസ് വിസ്താരം നടത്താൻ തുടങ്ങിയതും അച്ചു അവിടെ നിന്നും നൈസിന് സ്കൂട്ടായി രാവണിനടുത്തേക്ക് ചെന്നിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *