എന്റെ പൊന്നു പെങ്ങളേ ഈ കപ്പ് ഇനി ആ അടുക്കളയിലേക്ക് വേണ്ടേ….അതോ മുമ്പ് വല്ല ചായക്കടേലും ആയിരുന്നോ ജോലി…
അച്ചൂന്റെ ആ ചോദ്യം കേട്ട് ഇരുകൈകളും നെഞ്ചിന് മീതെ കെട്ടിവെച്ച് നിന്ന് കൺമണി അവനെയൊന്ന് നോക്കി…
നേരത്തെ നന്നായി ബോധിച്ചൂന്ന് പറഞ്ഞ ആൾക്ക് ഇത്ര പെട്ടെന്ന് ഞാൻ പെങ്ങളായോ…അത് കൊള്ളാല്ലോ….!!!
കൺമണീടെ ആ ചോദ്യം കേട്ട് അച്ചു അവളെ കണ്ണും മിഴിച്ചൊന്ന് നോക്കി…
അതേ ചാച്ചീ…ദേ ഇരിക്കുന്ന താടിയും, കുറച്ചു മുമ്പ് തീയും പുകയും ഒക്കെയായി കേറിപ്പോയ ഒരുത്തനില്ലേ…അവനും ചേർന്ന് ചാച്ചിയെ ഈ ഉള്ളവന്റെ സിസ്റ്ററാക്കി… അതുകൊണ്ട് ഒരു ബ്രദർ എന്ന നിലയിൽ എന്ത് സഹായം വേണമെങ്കിലും ഈയുള്ളവനോട് ചോദിക്കാം..
ഓ..ശരി സാർ…അങ്ങനെ ആയിക്കോട്ടെ…
പിന്നെ എപ്പോ ലാന്റായി സാറും പിന്നെ ഈ സാറും…
കൺമണി വളരെ കാര്യമായി സംസാരിക്കുന്നത് കേട്ട് അഗ്നി അവളെ അല്പം അമ്പരപ്പോടെ നോക്കി…
എച്ചൂസ്മി…ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്… കുട്ടിയ്ക്ക് ഞങ്ങളെ ശരിയ്ക്കും അറിയാമോ…???
അച്ചൂന്റെ ആ ചോദ്യം തന്നെ അഗ്നീടെ മനസിലും കിടന്ന് പുകയുന്നുണ്ടായിരുന്നു…അച്ചു അത് തന്നെ ചോദിച്ചതിൽ ആശ്വാസം കണ്ടെത്തി അഗ്നി അവളുടെ മറുപടിയ്ക്കായി കാതോർത്തിരുന്നു…
കുറേ വർഷങ്ങൾക്ക് മുമ്പുള്ള ചില ഓർമ്മകളുണ്ട്…കുറേ എന്ന് പറഞ്ഞാൽ കുറേ… വർഷങ്ങൾക്ക് പിന്നിലേക്ക് പോകേണ്ടി വരും…
അന്ന് ഞാൻ നിങ്ങടെ മായമ്മേടെ കൈ പിടിച്ച് ഇവിടേക്ക് വന്നിട്ടുണ്ടായിരുന്നു…ഇത്രയും വലുതായ ശേഷം ഇതാദ്യമാ ഈ മുഖങ്ങളെല്ലാം ഇങ്ങനെ നേരിട്ട് കാണുന്നത്….
കൺമണീടെ വാക്കുകൾ കേട്ട് അഗ്നിയുടെ മനസ് ഒരുപാട് പിന്നിലേക്ക് പോയി…മൂക്കിൻ തുമ്പിൽ ചൂണ്ട് വിരൽ ചേർത്ത് കണ്ണുകൾ ഇറുകെയടച്ച് അവനവളെ വിളിയ്ക്കാറുള്ള ആ പേര് ഓർത്തെടുത്തു…
മിഴി…നീ മിഴിയല്ലേ…!!!
രാവൺ കൺമണീന്ന് വിളിച്ചിട്ട് പോലും അഗ്നിയ്ക്ക് മനസിലായില്ലേ ഞാൻ മിഴിയാണെന്ന്….!!
കൺമണീടെ മുഖത്ത് ഒരു പുഞ്ചിരിയുടെ ശേഷിപ്പുണ്ടായിരുന്നു… പക്ഷേ അവളുടെ വാക്കുകൾ കേട്ട് ശരിയ്ക്കും അന്തംവിട്ടിരുന്നത് അച്ചുവായിരുന്നു…
കൺമണീ…നീ…നീയപ്പോ ആ കൺമണി ആയിരുന്നോ…??? എനിക്ക് മനസിലായതേയില്ല…
അച്ചൂന്റെ മുഖത്തെ ഞെട്ടല് കണ്ട് കൺമണിയും അഗ്നിയും ഒരുപോലെ ചിരിയോടെ നിന്നു…
മിഴി…നീയിപ്പോ ഇവിടെയാണോ..???നീ എന്തിനാ ഇവിടുത്തെ ജോലി ഏറ്റെടുത്തത്…!! അതൊക്കെ നിനക്ക് ചേരുന്ന പണിയാണോ…
അഗ്നിയുടെ ഉള്ളിലെ നൂറായിരം ചോദ്യങ്ങൾ ഒന്നൊന്നായി പുറത്തേക്ക് വന്നു…
എനിക്ക് ചെയ്യാൻ കഴിയുന്ന ജോലി, കഴിയാത്ത ജോലി എന്നൊന്നും ഇല്ല അഗ്നീ…മാന്യതയുള്ള അത്യാവശ്യം ക്യാഷ് കിട്ടുന്ന എന്ത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ്…