🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

നിലവിളക്കും കൺമുന്നിൽ തെളിഞ്ഞു വന്നതും അവളുടെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് രാശി പടർന്നു തുടങ്ങി…. ഒരുനിമിഷം അവള് മറ്റേതോ ലോകത്ത് സ്വയം ചിറക് വിടർത്തി പറക്കുകയായിരുന്നു….

ത്രേയക്കുട്ടീ…ഏത് ലോകത്താ…???

വൈദേഹി ഒന്നുലച്ച് കൊണ്ട് അവളെ വിളിച്ചുണർത്തിയതും സ്വപ്നത്തിൽ നിന്നോണം അവൾ ഞെട്ടിയുണർന്നു….അപ്പോഴും ചുണ്ടുകളിൽ നിറഞ്ഞു നിന്ന പുഞ്ചിരിയ്ക്ക് ഒരു കുറവും വന്നിരുന്നില്ല…ആ ചിരിയോടെ തന്നെ അവൾ വൈദേഹിയിൽ നിന്നും അടർന്നു മാറി മുറി വിട്ട് പുറത്തേക്കോടി…. ഒരായിരം കിനാവുകളെ മനസിൽ താലോലിച്ചു കൊണ്ട് ഓടിയകന്ന അവളെ ഒരു പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു വൈദേഹി….
പൂവള്ളി തറവാടിന്റെ ഓരോ കോണിലും വീണ്ടും ത്രേയയുടെ പാദസരക്കിലുക്കങ്ങളും,കുപ്പിവളച്ചിരിയും പ്രതിധ്വനി സൃഷ്ടിച്ചു….മനസ് നിറഞ്ഞ സന്തോഷത്തോടെ വൈദിയുടെ മുറികടന്നു സഞ്ചരിച്ച അവൾ മുറിയ്ക്കുള്ളിലെ സംസാരങ്ങൾ കേട്ട് അവിടെയൊന്ന് slow ചെയ്തു…

ഇരുവരുടേയും വായിൽ നിന്നും അവളുടേയും രാവണിന്റേയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു….ചെവി കൂർപ്പിച്ചു കൊണ്ട് അവളതിന് കാര്യമായ ശ്രദ്ധ കൊടുത്തതും പതിയെ പതിയെ ആ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിയാൻ തുടങ്ങി…വൈദിയും പ്രഭയും ചേർന്നൊരുക്കിയ കല്യാണ നാടകത്തിൽ ഒരു ബലിമൃഗത്തിന്റെ റോളാണ് താൻ നിർവ്വഹിക്കേണ്ടതെന്ന സത്യം അവളൊരു തരം ഞെട്ടലോടെ തിരിച്ചറിഞ്ഞു….പൂവള്ളി തറവാട്ടിൽ നിന്നും വർഷങ്ങളായി താനേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ചതിപ്രയോഗങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നില്ല അതും എന്നോർത്ത് അവൾ പരിഹാസച്ചുവയോടെ ഒന്ന് പുഞ്ചിരിച്ചു…
എല്ലാറ്റിനും അവസാനം കുറിയ്ക്കാൻ ഒരുപക്ഷേ ഈ അവസാന നാടകത്തിന് കഴിയുമെങ്കിൽ അതിനെ മനസാൽ സ്വീകരിക്കാം എന്ന് തന്നെ അവൾ മനസിൽ അടിവരയിട്ടുറപ്പിച്ചു…

ചതിപ്രയോഗങ്ങളുടെ പൂർണ രൂപം മനസിലാക്കി റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു….പൂവള്ളി ഒന്നാകെ തന്റെ മരണം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം അവളിൽ ബലപ്പെട്ടു…
അവളുടെ പ്രീയപ്പെട്ടവരുടെ ഓരോരുത്തരുടേയും മുഖങ്ങൾ ഞൊടിയിട നേരത്തിനുള്ളിൽ അവളോർത്തെടുത്തു….ഏറ്റവും ഒടുവിൽ മനസിൽ പതിഞ്ഞു കിടന്ന വേണുവിന്റെ മുഖം ഓർക്കും തോറും അവളുടെയുള്ളിലെ സങ്കടങ്ങൾക്ക് അയവ് വന്നു തുടങ്ങി…കാരണം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾക്ക് മുന്നിൽ പോലും പുഞ്ചിരിയോടെ പ്രതിരോധം തീർക്കണം എന്നായിരുന്നു അയാളവളെ പഠിപ്പിച്ചിരുന്നത്…കൺതടത്തിൽ തളം കെട്ടി നിന്ന കണ്ണീർ കണങ്ങളെ തുടച്ചെറിഞ്ഞ് ദൃഢമായ ചിന്തകളോടെ മനസിനെ പാകപ്പെടുത്തി അവൾ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി….

വർഷങ്ങൾക്കു ശേഷം അവൾ തന്റെ റൂമിനെ നേരിൽ കാണുകയായിരുന്നു…ആ സന്തോഷത്തിൽ തന്നെ അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു നിന്നു… പെട്ടെന്നാണ് വാതിലിൽ ഊക്കോടെ തട്ടിയിടിച്ചു കൊണ്ട് നിമ്മി അവിടേക്ക് വന്നു നിന്നത്…ആ ശബ്ദം കേട്ട് ത്രേയയുടെ നോട്ടം അവളിലേക്ക് പാഞ്ഞു…. ഊക്കോടെ വന്നു നിന്നത് കാരണം അവള് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു….

എന്താടീ ഇത്…നീ എന്തിനാ ഇങ്ങനെ ഓടിവന്നത്…

ത്രേയ അവൾക്കരികിലേക്ക് നടന്നടുത്തു…

ഹത്… പിന്നെ ത്രേയേച്ചി… ഞാൻ…
ഞാൻ ചേച്ചിയെ കാണാനായി ഓടി വന്നതാ…വേദ്യേച്ചി ആരെയോ ഫോൺ വിളിക്കാൻ ഉണ്ടെന്നു പറഞ്ഞ് ടെറസിലേക്ക് പോയി..ആ തക്കം നോക്കി ഓടി വന്നതാ…

നിമ്മീടെ വെപ്രാളവും കിതപ്പും കണ്ട് ത്രേയയ്ക്ക് ആകെ ചിരിവന്നു…അവളൊന്ന് ചിരിച്ചിട്ട് നിമ്മിയെ ചേർത്ത് പിടിച്ച് ബെഡിലേക്ക് കൊണ്ടിരുത്തി…

Leave a Reply

Your email address will not be published. Required fields are marked *