വൈദേഹി അവളുടെ നെറ്റിയിലൂടെ തലോടി അങ്ങനെ ചോദിച്ചതും ത്രേയ ആ കൈയ്യിനെ പൊതിഞ്ഞു പിടിച്ചു…
ആയമ്മേ മറക്കാനോ…ത്രേയ ഈ ജന്മം മറക്കില്ല എന്റായമ്മേ… എന്റെ സ്വന്തം അമ്മയെ നേരിട്ട് കാണാനുള്ള ഭാഗ്യം ദൈവം എനിക്ക് തന്നില്ല… പക്ഷേ ആ കുറവ് നികത്തി എനിക്കൊരു വളർത്തമ്മേ തന്നു…അതാണ് എന്റായമ്മ… സത്യം പറഞ്ഞാൽ അമ്മ എന്ന വാക്കിന് എന്റെ മനസിലുള്ള മുഖം എന്റെ ഈ ചുന്ദരി ആയമ്മേടതാ….
ത്രേയ അതും പറഞ്ഞ് കിടന്ന കിടപ്പിൽ തന്നെ ഇരുകൈകളും കൊണ്ട് അവരുടെ ഇരുകവിളിനേയും മുറുകെ പിടിച്ചു…
ഡീ പെണ്ണേ…വിട്ടേ… എനിക്ക് വേദനിക്കുന്നൂ..ഔ…
വൈദേഹീടെ ആ പറച്ചില് കേട്ട് ഒന്ന് ചിരിയ്ക്ക്യ കൂടി ചെയ്തിട്ടാണ് ത്രേയ ആ കൈകൾ കവിളിൽ നിന്നും പിന്വലിച്ചത്…
ഹോ എന്റെ കവിള് പിച്ചിയെടുത്ത് കളഞ്ഞല്ലോ എന്റെ കുട്ടീ നീ….കല്യാണം തീരുമാനിച്ചു വച്ചിരിക്കുന്ന പെണ്ണാ…. ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ വിചാരം….
വൈദേഹി പറഞ്ഞത് കേട്ടതും ത്രേയേടെ മുഖത്തെ ചിരിയൊന്ന് മങ്ങി…പെട്ടന്നവൾ അഗ്നി പറഞ്ഞ കാര്യങ്ങൾ ഒന്ന് മനസ്സിലോർത്തു…
എന്താ ആയമ്മ പറഞ്ഞത്…കല്യാണം തീരുമാനിച്ചൂന്നോ…ആരുടെ…
ത്രേയേടെ ആ ചോദ്യം കേട്ട് വൈദേഹി അവളെ ഒന്ന് എഴുന്നേൽപ്പിച്ചിരുത്തി…
വേറെ ആരുടേയാ…എന്റെ ത്രേയമോൾടെ…
ഇതിൽ ഏറ്റവും വലിയ കാര്യം എന്താണെന്ന് ചോദിച്ചാൽ ഞാൻ ഒരേ സമയം പെണ്ണിന്റെ അമ്മയും, അമ്മായിയമ്മയും ആകുന്ന ഒരു വിവാഹമാണ് ഇവിടെ നടക്കാൻ പോകുന്നത്….
കാര്യങ്ങൾ മുൻകൂട്ടി ത്രേയയ്ക്ക് വ്യക്തമായിരുന്നു എങ്കിലും അതിന് പിന്നിലെ നിഗൂഢ രഹസ്യങ്ങൾ അറിയാൻ അവൾക് ആകാംഷയായി….
ആര് പറഞ്ഞു ഇക്കാര്യം… അല്ലെങ്കിൽ തന്നെ രാവണിതിനൊക്കെ സമ്മതിക്ക്വോ…
അത് കേട്ട് വൈദേഹി ത്രേയയുടെ കൈയ്യിലേക്ക് ചുറ്റിപ്പിടിച്ചിരുന്നു…
സമ്മതിയ്ക്കും… ഇല്ലെങ്കിൽ സമ്മതിപ്പിക്കും പ്രഭയങ്കിൾ…അങ്ങനെയാ പ്രഭയേട്ടൻ എന്നോട് പറഞ്ഞത്…കാര്യം രാവണിനെതിരെ മോള് സാക്ഷി പറഞ്ഞതിന്റെ ദേഷ്യം പ്രഭയേട്ടന് അന്നൊക്കെ മോളോടുണ്ടായിരുന്നെങ്കിലും ഇപ്പോ അങ്ങനെയല്ല…രാവണിന്റെ പെണ്ണായി മോള് വരാനാ അങ്കിളിന്റേം ആഗ്രഹം…ജാതകച്ചേർച്ചയും തീയതിയും എല്ലാം കുറിച്ചിട്ടുണ്ട്….
വലിയ കാലതാമസം ഒന്നുമില്ലാട്ടോ… കൂടിപ്പോയാൽ മണിക്കൂറുകളുടെ കാത്തിരിപ്പേ ഉണ്ടാവൂ…
ത്രേയ അതുകേട്ട് സംശയഭാവത്തോടെ അവർക്ക് നേരെ തിരിഞ്ഞു…
മണിക്കൂറുകളോ… അതെന്താ അങ്ങനെ…??
അതങ്ങനെയാണല്ലോ… വിവാഹം മറ്റന്നാൾ നടത്താനാ തീരുമാനിച്ചിരിക്കണേ….വലിയ ഒരുക്കങ്ങൾ ഉണ്ടാവാതെ എന്റെ മോൻ രാവൺ ഈ നിൽക്കുന്ന ത്രേയ എന്ന എന്റെ കുറുമ്പുകാരി പെണ്ണിന്റെ കഴുത്തിൽ താലികെട്ടും….
വൈദേഹീടെ ആ പറച്ചില് കേട്ടതും ത്രേയേടെ ചുണ്ടിൽ നാണത്തിന്റെ ചിരി വിരിഞ്ഞു…അവളേറെ ആഗ്രഹിച്ച ആ മുഹൂർത്തം സഫലമാകാൻ പോകുന്നപോൽ ഉള്ളം നാദസ്വരമേളം കൊണ്ട് നിറഞ്ഞു….നിറപറയും