ഇത് നടക്കാൻ പോകുന്നില്ലച്ഛാ..അച്ഛനെന്ത് പറഞ്ഞാലും എനിക്ക് പറ്റില്ല… ഞാൻ മൂലം ഈ കുടുംബത്തിൽ ഒരു മരണം…..അതുണ്ടാവാൻ ഞാനനുവദിക്കില്ല…
നീ എന്താ രാവൺ ഈ പറയുന്നത്…നീ മൂലം അവൾക്ക് മരണം സംഭവിക്കാൻ അനുവദിക്കില്ലെന്നോ… ഇപ്പോഴും നിന്റെ മനസിൽ അവളോടുള്ള ഇഷ്ടമാണോ…. ആണെങ്കിൽ അത് വേണ്ട….ഇനിയും ആ വഴിയ്ക്കുള്ള യാത്ര വേണ്ട രാവൺ…
ഞാൻ പറഞ്ഞല്ലോ അച്ഛാ…ഞാനവളെ ഇഷ്ടപ്പെടുന്നില്ല..ഇനി ഇഷ്ടപ്പെടാനും കഴിയില്ല…
അവളെക്കുറിച്ചോർക്കുമ്പോൾ വെറുപ്പും അറപ്പും മാത്രമാണ് എനിക്ക്…. പക്ഷേ അതിന്റെയൊക്കെ പേരിൽ അവളെ മരണത്തിലേക്ക് തള്ളി വിടുകാന്ന് വച്ചാൽ…. അതെനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല….
രാവണങ്ങനെ പറഞ്ഞതും വൈദി പുതിയ പദ്ധതികൾ മനസിൽ കരുതി അവനടുത്തേക്ക് നടന്നു ചെന്നു….
മോനേ രാവൺ… നിന്റെ മനസ് എനിക്കിപ്പോൾ വ്യക്തമാണ്…കാരണം ആരുടേയും തകർച്ച ആഗ്രഹിക്കുന്ന ഒരു മനസല്ല നിന്റേത്… എനിക്ക് അതിൽ അഭിമാനം മാത്രമേയുള്ളൂ… പക്ഷേ ഇനിയും അവളോട് അനുകമ്പ പുലർത്തിയിട്ട് കാര്യമില്ല മോനേ… സമൂഹത്തിന് മുന്നിൽ തെറ്റുകാരനായി മുദ്രകുത്തപ്പെട്ട ആ ഭൂതകാലം നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ…. എല്ലാവർക്കും മുന്നിൽ അപമാനിതനായി തലകുനിച്ച് നിൽക്കേണ്ടി വന്ന ആ കറുത്ത ദിനങ്ങൾ നീ മറന്നു തുടങ്ങിയോ… അതിനെല്ലാം കാരണക്കാരിയായവളാണ് ത്രേയ… അവളുടെ സർവ്വനാശം നിന്നിലൂടെ തന്നെ ഉണ്ടാവണം…അത് ദൈവം നിശ്ചയമാണ് മോനേ… അതിന്റെ അടയാളങ്ങളാണ് ഇതെല്ലാം… അതിന് നീയായിട്ട് എതിര് പറയരുത്…
അങ്കിൾ നിങ്ങൾ പറയുന്നതൊക്കെ….
വൈദിയ്ക്ക് മുന്നിൽ ഒരുതവണ കൂടി തന്റെ അഭിപ്രായം വ്യക്തമാക്കാൻ തുനിഞ്ഞ രാവണിന്റെ സംസാരം വൈദി തടഞ്ഞു വച്ചു…
വേണ്ട മോനേ…ഇനി നീ ഒരെതിർപ്പും പറയണ്ട…
ഞങ്ങൾ തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കും..
തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ നീ ത്രേയയുടെ കഴുത്തിൽ താലി കെട്ടും രാവൺ…
പക്ഷേ സന്തോഷകരമായ ഒരു ജീവിതം തുടങ്ങാൻ പാടില്ല എന്നു മാത്രം…. അതുണ്ടാവില്ല എന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം… എങ്കിലും പറഞ്ഞൂന്നേയുള്ളൂ…..
നിങ്ങളെന്തൊക്കെയാ അങ്കിൾ ഈ പറയുന്നത്…ഇത് നടക്കാൻ പാടില്ല… ഒരിക്കലും…
രാവണത്രയും പറഞ്ഞ് വൈദിയെ വിട്ടകന്നു നടക്കാൻ ഭാവിച്ചു…
രാവൺ..നീ എതിർപ്പ് പ്രകടിപ്പിക്കുന്ന ഇക്കാര്യത്തിന് ത്രേയ സമ്മതം പറഞ്ഞാലോ…
വൈദീടെ ആ പറച്ചില് കേട്ട് രാവൺ നടത്തം നിർത്തി അയാളെയൊന്ന് തിരിഞ്ഞു നോക്കി.. സംശയഭാവത്തിൽ അവന്റെ നെറ്റി ചുളിഞ്ഞതു കണ്ട് വൈദി ഒരു പുഞ്ചിരിയോടെ അവനടുത്തേക്ക് നടന്നു ചെന്നു….
എന്താ രാവൺ…ത്രേയ ഇക്കാര്യത്തിന് സമ്മതം മൂളിയാൽ നിന്റെ ഇപ്പോഴുള്ള ഈ പ്രോബ്ലം തീരുമോ…
നിങ്ങളിതൊക്കെ അവളെ അറിയിച്ചോ….???