🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

അപ്പോഴും നഷ്ടങ്ങളെല്ലാം എനിക്ക് മാത്രം…എന്റെ നിത്യ മോള്….വൈദി അത്രയും പറഞ്ഞ് ഒന്ന് വിതുമ്പി കരഞ്ഞു…കണ്ണിൽ നിന്നും പൊഴിഞ്ഞുവീണ കണ്ണീരൊപ്പി അയാൾ വീണ്ടും രാവണിനരികിലേക്ക് ചെന്നു നിന്നു….

എന്റെ നിത്യമോള് എന്നെ വിട്ട് പോയപ്പോ ത്രേയ ആയിരം തവണ പറഞ്ഞില്ലേ അത് ചെയ്തത് നീയാണെന്ന്… എന്നിട്ട് പോലും ഞാൻ നിന്നെ വിശ്വസിച്ചു കൊണ്ട് നിനക്കൊപ്പമാ നിന്നത്….എന്തിന് വേണ്ടി… എനിക്ക് അന്നേ തള്ളിക്കളയാമായിരുന്നില്ലേ നിന്നെ….തെറ്റുകാരനായി ജയിലിലടയ്ക്കാമായിരുന്നില്ലേ….
പക്ഷേ ഞാനത് ചെയ്തില്ല..കാരണം മറ്റാരേക്കാളും എനിക്ക് നിന്നിൽ പൂർണ വിശ്വാസമുണ്ടായിരുന്നു…എന്റെ മോൾക്ക് നീയായി ഒരിക്കലും അങ്ങനെയൊരു ദുർവിധി നല്കില്ല എന്നെനിക്കുറപ്പായിരുന്നു….ആ എന്നെ നിനക്ക് ഒരു തവണയെങ്കിലും ഒന്ന് മനസിലാക്കി കൂടെ മോനേ….ഒരച്ഛന്റെ അപേക്ഷയായി കണ്ടൂടെ നിനക്കിതിനെ…

വൈദി അത്രയും പറഞ്ഞ് രാവണിന്റെ ഇരു കൈകളും ചേർത്ത് പിടിച്ചു….കണ്ണീര് തളം കെട്ടി നിന്ന കണ്ണുകളോടെ വൈദി അവന് മുന്നിൽ യാചിക്കുകയായിരുന്നു….വൈദിയുടെ വാക്കുകൾ കേട്ടെങ്കിലും അറിഞ്ഞു കൊണ്ട് ത്രേയയെ ഒരപകടത്തിലേക്ക് തള്ളി വിടാൻ അവന്റെ മനസ് മടിച്ചു….

വൈദിയങ്കിൾ എനിക്ക് വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്നെനിക്ക് കൃത്യമായി അറിയാം.. അതൊന്നും മനസിലാക്കാതെ പറയുകയല്ല…ത്രേയ എന്റെ ശത്രുവാകാം… പക്ഷേ അവള് ഈ തറവാട്ടിലെ ഒരംഗമാണ്…വേണുമാമേടെ മോളാണ്.. അതെല്ലാം മറന്നു കൊണ്ട് അവൾടെ മരണത്തിന് കൂട്ട് നിൽക്ക്വാന്ന് വച്ചാൽ… എന്നോട് ക്ഷമിക്കണം വൈദിയങ്കിൾ എനിക്കതിന് കഴിയില്ല…

രാവൺ അത്രയും പറഞ്ഞ് വൈദീടെ കൈ തന്റെ കൈയെയിൽ നിന്നും അടർത്തി മാറ്റി തിരിഞ്ഞു നടക്കാൻ തുടങ്ങി….

രാവൺ….നീയൊന്ന് നിന്നേ…!!!

പ്രഭേടെ ഗൗരവമേറിയ ശബ്ദം കേട്ട് രാവൺ നടത്തം നിർത്തി തിരിഞ്ഞു പോലും നോക്കാതെ അതേപടി അവിടെ തന്നെ നിന്നു….

നീ മാത്രം തീരുമാനിക്കേണ്ട കാര്യമല്ല ഇതൊന്നും….നിന്റെ അച്ഛനായ എനിക്കും ഇതിൽ അഭിപ്രായം പറയാനും തീരുമാനമെടുക്കാനുമുള്ള അധികാരമുണ്ട്…. ഞാൻ വൈദിയ്ക്ക് വാക്ക് കൊടുത്തതാണ്… അതുകൊണ്ട് നിനക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല….
മറ്റന്നാൾ ഈ മുറ്റത്ത് വച്ച് നിന്റെ വിവാഹം നടക്കും…ത്രേയയുമൊപ്പം… തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ നീ അവൾടെ കഴുത്തിൽ താലി കെട്ടും…

പ്രഭേടെ വാക്കുകൾ കേട്ട് രാവൺ ഒരുതരം ഞെട്ടലോടെ അയാൾക്ക് നേരെ തിരിഞ്ഞു…

അച്ഛനിതെന്തൊക്കെയാ ഈ പറയുന്നേ…അച്ഛനെല്ലാം തീരുമാനിച്ച് വാക്കുറപ്പിച്ചെന്നോ…ആരോട് ചോദിച്ചിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്…എന്റെ വിവാഹക്കാര്യം തീരുമാനിയ്ക്കുമ്പോ at least അതെന്നെ അറിയിക്കേണ്ട ഒരു മര്യാദയെങ്കിലും വേണ്ടേ….

രാവണിന്റെ വാക്കുകൾ കേട്ട് പ്രഭയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ ചേർത്തുപിടിച്ചു…

എന്റെ മോൻ അച്ഛനെ മര്യാദയും മര്യാദകേടുമൊന്നും പഠിപ്പിക്കേണ്ട…നിന്നേപ്പോലെ വളർത്തിക്കൊണ്ടു വന്നതാ ഞാൻ നിന്റെ ചേട്ടൻ ഹരിയേയും… എന്റെ നിർദേശ പ്രകാരം തന്നെയാ അവൻ പ്രിയയെ വിവാഹം ചെയ്തത്…അന്ന് അവന്റെ ഭാഗത്ത് നിന്നും എതിർപ്പിന്റെ ഒരു സ്വരം എനിക്ക് മുന്നിൽ മുഴങ്ങിയിട്ടില്ല…അതുപോലെ മതി നീയും…. അച്ഛൻ ഇക്കാര്യം അങ്ങുറപ്പിക്ക്വാ…ഇപ്പോ എന്റെ മോൻ താൽപര്യമില്ലാതെ ത്രേയയുടെ കഴുത്തിൽ ഒരു താലി കെട്ടുന്നു…അവളുടെ മരണശേഷം നിനക്ക് മനസിന് ഇണങ്ങിയ വേദ്യയുമായുള്ള വിവാഹം…

Leave a Reply

Your email address will not be published. Required fields are marked *