🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

രാജാറാം ജീയെ കണ്ട് നിങ്ങളുടെ ജാതകപ്പൊരുത്തം ഒന്ന് നോക്കി…പൊരുത്തങ്ങൾ ഉത്തമമാണ്… പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്…

വൈദി ആദ്യം പറഞ്ഞ കാര്യം കേട്ട് രാവണിന്റെ മുഖമൊന്ന് മങ്ങിയെങ്കിലും രണ്ടാമത്തെ വാർത്ത അവന്റെ മുഖത്തൊരു തിളക്കം വിരിയിച്ചു…

എന്താ വൈദിയങ്കിൾ…എന്താ problem…???

അത് പിന്നെ..പ്രശ്നം മോന്റെ ജാതകത്തിലാണ്…
എന്നു വെച്ചാൽ…മോൻ ആദ്യം വിവാഹം ചെയ്യുന്ന പെൺകുട്ടി ജാതകവശാൽ മരണമടയും എന്നാണ് രാജാറാം ജീ പറഞ്ഞത്…മോന്റെ ജാതകത്തിൽ അങ്ങനെയൊരു ദോഷം കാണുന്നുണ്ട്… അതുകൊണ്ട് നമുക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തി വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെ വളരെ ലളിതമായ ചടങ്ങുകളോടെ ഒരു വിവാഹം നടത്താനാണ് രാജാറാം ജീ നിർദ്ദേശമിട്ടത്…ജാതകദോഷം അവളിൽ അതേപടി ഫലിച്ച് ആ പെൺകുട്ടി മരണപ്പെട്ടാൽ വളരെ ആഘോഷമായി നമുക്ക് മോന്റെയും വേദ്യയുടേയും വിവാഹം നടത്താം….

വൈദീടെയും പ്രഭയുടേയും മുഖത്തെ പുഞ്ചിരി രാവണിന് തീരെ ദഹിച്ചില്ല…അവൻ ഇരുവർക്കും മുഖം നല്കാതെ തിരിഞ്ഞു നിന്നു…ആ അവസരം മുതലെടുത്ത് കൊണ്ട് വൈദി ചില കണക്കുകൂട്ടലുകളോടെ രാവണിന്റെ തോളിലേക്ക് കൈ ചേർത്തു…

മോനിതിന് എതിർപ്പ് പ്രകടിപ്പിക്കരുത്…കാരണം എന്നായാലും നിനക്കും എന്റെ മോൾക്കും ഒരു ജീവിതം വേണം…നീ അല്ലാതെ മറ്റൊരാളെയും വിവാഹം ചെയ്യില്ല എന്നാണ് അവള് പറയുന്നത്..
അതിനി എത്ര വർഷങ്ങൾ കാത്തിരുന്നാലും അവൾ നിന്നെ മാത്രമേ മനസാൽ സ്വീകരിക്കൂ…അത് മോൻ മനസിലാക്കണം…

വൈദീടെ ആ പറച്ചില് കേട്ട് രാവൺ തിരിഞ്ഞയാളിലേക്ക് നോട്ടം പായിച്ചു…

അങ്കിൾ എന്തൊക്കെയാ ഈ പറയുന്നത്… നിങ്ങൾക്കൊക്കെ എന്താ ഭ്രാന്താണോ…ജാതകവും ചില അന്ധവിശ്വാസങ്ങളും… കുറേനാൾ മുമ്പ് പറഞ്ഞു എന്നിൽ ഏതോ ആത്മാവ് കുടിയിരിപ്പുണ്ടെന്ന്…ഇപ്പോൾ പറയുന്നു എന്റെ ജാതകം ദോഷം കാരണം ഞാൻ വിവാഹം ചെയ്യുന്ന പെൺകുട്ടി മരണമടയുംന്ന്…ഇനിയുമുണ്ടോ ഇതുപോലെയുള്ള വിശ്വാസങ്ങൾ….

മോനേ രാവൺ നീ ദേഷ്യപ്പെടാനല്ല വൈദി പറഞ്ഞത്…ഇത് സത്യമായ കാര്യമാ…
മോന്റെ ജാതകത്തിൽ അങ്ങനെയൊരു ദോഷമുണ്ട്…അതിനെ മറികടക്കാൻ നീ ആദ്യം ഒരു വിവാഹം കഴിയ്ക്കണം….

എന്നിട്ട്…

പ്രഭേടെ ആ പറച്ചില് കേട്ട് രാവൺ അല്പം ഗൗരവത്തോടെ ചോദിച്ചു…അതിന് മറുപടി നല്കാനായി വൈദി രാവണിനെ അനുനയിപ്പിച്ച് ചേർത്ത് നിർത്തി…

മോനേ രാവൺ…നിനക്കറിയാല്ലോ…നിനക്ക് ദോഷം വരുന്ന ഒരുകാര്യവും ഈ വൈദിയങ്കിളിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലാന്ന്… അതുകൊണ്ട് ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്…മോനതിന് സമ്മതം മൂളിയാൽ മാത്രം മതി… ബാക്കി കാര്യങ്ങളെല്ലാം ഞാനേറ്റു…

അങ്കിളെന്താ ഉദ്ദേശിക്കുന്നത്…
രാവൺ സംശയഭാവത്തോടെ വൈദിയ്ക്ക് നേരെ തിരിഞ്ഞു…

ഉദ്ദേശം വേറെയൊന്നുമല്ല…നാളെ കഴിഞ്ഞ് മറ്റന്നാൾ ഒരു മുഹൂർത്തമുണ്ട്… അന്നേദിവസം ഈ തറവാട്ട് മുറ്റത്ത് ചെറിയ ഒരുക്കങ്ങളോടെ ഒരു വിവാഹം… അതിന് വേണ്ടി മോനൊന്ന് നിന്നു തരണംന്ന് മാത്രം….

എന്തൊക്കെ stupidity ആണ് വൈദി അങ്കിൾ ഇത്…??
മറ്റന്നാൾ എന്റെ വിവാഹമോ… എല്ലാം നിങ്ങള് മുൻകൂട്ടി അങ്ങ് തീരുമാനിച്ചാൽ മതിയോ.. ഇതൊന്നും ഞാനറിയേണ്ടേ…അതോ ഇതൊന്നും അറിയാൻ ഞാൻ ബാധ്യസ്ഥനല്ലേ….

Leave a Reply

Your email address will not be published. Required fields are marked *