ത്രേയേടെ മുഖത്ത് നിറഞ്ഞ ചിരിയുടെ അർത്ഥം മനസ്സിലാവാതെ അവള് പോയ വഴിയേ ലുക്ക് വിട്ടു നിന്ന രാവണെ വേദ്യ ഒന്നുലച്ച് വിളിച്ചു….
ഹേമന്തേട്ടാ…ഇത് ഏത് ലോകത്താ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ…??
വേദ്യേടെ ആ സ്വരം കേട്ടതും അവളുടെ തോളിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ അവൻ പിന്വലിച്ചെടുത്ത് വൈദീടെ റൂമിലേക്ക് നടക്കാൻ ഭാവിച്ചു…. പെട്ടെന്ന് പിന്നിൽ നിന്നും വേദ്യ വീണ്ടും അവന്റെ കൈയ്യിൽ പിടിമുറുക്കി…
ഹേമന്തേട്ടാ വരുമോ ഇല്ലയോ… പറഞ്ഞിട്ട് പോ…
ഒരു കൊഞ്ചലോടെ അവളങ്ങനെ പറഞ്ഞതും രാവൺ അവളുടെ കൈയ്യിനെ ബലമായി അവന്റെ കൈതണ്ടയിൽ നിന്നും അടർത്തി മാറ്റിയെടുത്തു…
നിനക്ക് shopping ന് പോകണമെങ്കിൽ അതായിക്കൂടെ…എന്തിനാ എന്നെ വിളിക്കുന്നേ… നിന്റെയൊക്കെ വാക്കിന് തുള്ളി നടക്കാനുള്ള പ്രായവുമല്ല സമയവുമല്ല ഇത്..അവൾടെ ഒരു shopping…
കലിപ്പിൽ അത്രയും പറഞ്ഞ് രാവൺ വൈദീടെ റൂം ലക്ഷ്യമാക്കി നടന്നു….വേദ്യയ്ക്കും ഊർമ്മിളയ്ക്കുമേറ്റ വലിയൊരു പ്രഹരമായിരുന്നു രാവണിന്റെ ആ പറച്ചിൽ….അതിൽ നാണക്കേടോടെ വിരലുഴിഞ്ഞ് നിന്ന വേദ്യയ്ക്കരികിലേക്ക് ത്രിമൂർത്തകൾ ഓരോരുത്തരായി അണിനിരന്നു….
ഹേമന്തേട്ടന്….. ഇപ്പോ…. നിന്റെ കൂടെ വരാൻ താൽപര്യം…. തീരെ ഇല്ല മോളേ…കാരണം ഹേമന്തേട്ടന്റെ ആ പഴയ ആൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു…ഇനി ഹേമന്തേട്ടന്റെ ചിന്തയും പ്രവർത്തിയും എല്ലാം ആ ആളിലേക്ക് മാത്രമായിരിക്കും… അതുകൊണ്ട് ഊർമ്മിളാന്റിയോട് പറ ഈ ക്ഷീണം തീർക്കാൻ ഒരു ഗ്ലാസ് ബൂസ്റ്റ് കലക്കിയെടുക്കാൻ….
അച്ചു അത്രയും പറഞ്ഞ് ഒന്ന് ചിരിച്ചിട്ട് അവന്റെ റൂമിലേക്ക് നടന്നതും പിറകേ കൂടിയ ബാക്കി രണ്ടു മുഖങ്ങളും ഒരു പുഞ്ചിരി കൊടുത്ത് വേദ്യയെ കടന്നു പോയി…. അതെല്ലാം കണ്ട് മുഷ്ടി ചുരുട്ടി സർവ്വത്ര കലിതുള്ളി നിൽക്ക്വായിരുന്നു വേദ്യ…
_______________________________________
വൈദീടെ റൂമിന് മുന്നിലെത്തിയ രാവൺ ഡോറിൽ ഒന്ന് knock ചെയ്ത് അനുവാദം വാങ്ങി ആ റൂമിലേക്ക് കയറി….
ഹാ..രാവൺ..മോനേ…വാ…ഇരിയ്ക്ക്…
റൂമിലെ സോഫയിൽ അടുത്തടുത്തായി ഇരിക്ക്യായിരുന്നു വൈദിയും പ്രഭയും… വൈദിയുടെ പറച്ചില് കേട്ട് രാവൺ അവർക്ക് അഭിമുഖമായി ചെന്നിരുന്നു…
എന്താ വൈദിയങ്കിൾ…എന്തോ പറയാനുണ്ടെന്ന് പറഞ്ഞത്…
ന്മ്മ…അത് വളരെ വളരെ സീരിയസായ ഒരു കാര്യമാണ്…മോനതിന് പെട്ടെന്നൊരു സമ്മതം മൂളാനുള്ള ചാൻസില്ല…കാരണം മോന് അത്രയും വെറുപ്പുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്….
രാവണതു കേട്ട് സംശയത്തോടെ നെറ്റി ചുളിച്ച് വൈദിയെ ഒന്ന് നോക്കി…
ഞങ്ങളിന്ന് രാജാറാം ജീയെ കാണാൻ പോയിരുന്നു….വേറെ ഒന്നിനുമല്ല…മോന്റെയും വേദ്യമോളുടേയും വിവാഹത്തിന് മുഹൂർത്തം കുറിയ്ക്കാൻ തന്നെ….
വൈദീടെ വാക്കുകൾ കേട്ട് രാവണിന്റെ മനസ് ആകെ കലങ്ങി മറിയാൻ തുടങ്ങി… കലുഷിതമായ മനസ്സോടെ അവൻ പതിയെ സോഫയിൽ നിന്നും എഴുന്നേറ്റു…
വിവാഹം…എന്താ ഇത്ര പെട്ടെന്ന്…
പെട്ടെന്നോ.. രണ്ടാൾക്കും വിവാഹം കഴിയ്ക്കേണ്ട പ്രായമൊക്കെ ആയി….
വൈദീടെയും പ്രഭയുടേയും മുഖത്തെ ചിരി കണ്ട് രാവണിന്റെ മുഖം മങ്ങി തുടങ്ങി…അവന്റെ മനസിലപ്പോ ആദ്യം തെളിഞ്ഞു വന്ന മുഖം ത്രേയയുടേതായിരുന്നു… തനിക്ക് മേൽ ഒരു വലിയ ചതി കരുതി വച്ചിരുന്ന ത്രേയയെ അവൻ ഓർത്തെടുക്കും തോറും മനസ് പല ചിന്തകളുടേയും വേലിയേറ്റത്തിൽ ഉഴലുകയായിരുന്നു…മുഖത്തൊരു പുഞ്ചിരിയുടെ ശേഷിപ്പുമായി വൈദി ബാക്കി കാര്യങ്ങൾ കൂടി പറഞ്ഞു തുടങ്ങി….