അഗ്നീടെ ആ ചോദ്യം കേട്ട് അച്ചു അവനെ ഒന്നിരുത്തി നോക്കി…
പിന്നെ അങ്ങയുടെ അഭിപ്രായ പ്രകാരം ഞാൻ ഏത് പ്രായത്തിൽ വായിനോക്കണം….???
എടാ മോനേ അച്ചൂ…നീ ഇപ്പോ ചെറിയേ പയ്യനല്ലേ…ഈ പ്രായത്തിൽ നീ ഇങ്ങനെയൊന്നും ചിന്തിക്കാനേ പാടില്ല…മനസിലായോ…
അച്ചൂന്റെ തോളിൽ കൈവച്ച് രാവണങ്ങനെ പറഞ്ഞതും അച്ചു അതിനെ നൈസായിട്ട് തോളിൽ നിന്നും മാറ്റി വച്ചു….
ഉവ്വേ… എനിക്ക് പ്രായം ഇരുപത്താറല്ലേ ആയുള്ളൂ.. ഇവിടെ പ്രായം ഇരുപത് തികയും മുന്നേ പല കലാപരിപാടികളും നടത്തി നടന്ന ടീംസാ ഇപ്പോ നമ്മളെ ഉപദേശിക്കുന്നേ….ആ ത്രേയ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ തെളിവ് സഹിതം ഞാനിവിടെ നിരത്തിയേനെ…
ത്രേയേടെ പേര് കേട്ടതും ചിരിയോടെ ഇരുന്ന രാവണിന്റെ മുഖമൊന്ന് മങ്ങി…. അവന്റെ മനസിലേക്ക് ക്ഷണനേരം കൊണ്ട് അവളുടെ മുഖവും,കുപ്പിവളക്കിലുക്കം പോലെയുള്ള ചിരിയും,കുസൃതികളും എല്ലാം മിന്നിമറഞ്ഞു…. അവന്റെ ഓർമ്മകൾക്കെല്ലാം ഏഴഴകിന്റെ ഭംഗിയായിരുന്നു….അവയെ ഇരുട്ടിൽ മൂടിക്കൊണ്ട് മറ്റുചില സംഭവങ്ങൾ കൂടി കണ്ണിലൂടെ ഓടിമറഞ്ഞതും രാവൺ ഒരൂക്കോടെ ചെയറിൽ നിന്നും എഴുന്നേറ്റു…
രാവൺ…
നീ എവിടേക്കാ…കഴിച്ചില്ലല്ലോ…ഇരിക്കെടാ…
അഗ്നീടെ നിർബന്ധത്തെ വക വയ്ക്കാതെ അപ്പോഴേക്കും അവൻ വാഷ്ബേസിന്റെ അടുത്തേക്ക് നടന്നടുത്തിരുന്നു… നിമിഷനേരം കൊണ്ട് കൈ കഴുകി ആരോടും ഒന്നും മിണ്ടാതെ അവൻ ഹാളിലേക്ക് നടന്നു….
നിനക്കെന്തിന്റെ കേടായിരുന്നു അച്ചൂ…അവൻ ദേ ഒന്നും കഴിയ്ക്കാതെയാ പോയിരിക്കുന്നേ…
ഞാൻ ഓർത്തില്ല അഗ്നീ…. അല്ലെങ്കിൽ തന്നെ എപ്പോഴും നമ്മുടെ സംസാരത്തിൽ നിന്നും ത്രേയയെ ഒഴിവാക്കിയാൽ പിന്നെ എങ്ങനെയാ വീണ്ടും അവളെ ഈ അസുരന്റെ ചങ്കില് പ്രതിഷ്ഠിക്കുന്നേ… അതിന് വേണ്ടിയുള്ള ഒരേറല്ലേ ഇത്….
oh… psychological move…
ദത് തന്നെ…
അച്ചു അതും പറഞ്ഞ് വീണ്ടും കഴിപ്പ് തുടർന്നതും ടേബിളിൽ ഉറച്ച ശബ്ദത്തോടെ ഒരു കപ്പ് കോഫി വച്ച് കൺമണി ടേബിളിനരികിലേക്ക് മാറി നിന്നു..ആ ശബ്ദം കേട്ട് അഗ്നിയും,അച്ചുവും ഒരുപോലെ കോഫി വച്ച ആളിലേക്ക് നോട്ടം പായിച്ചു….
കോഫി…!!!