പുറമേ എത്ര അകറ്റി നിർത്തിയിട്ടും അവൻ പോലുമറിയാതെ ത്രേയയോടുള്ള അവന്റെയുള്ളിലെ ഇഷ്ടം മെല്ലെ പുറത്തേക്ക് പ്രകടമാവുകയായിരുന്നു….സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ ദേഷ്യത്തോടെ മുറുകിയിരുന്ന ആ കൈകൾ അവൻ മെല്ലെ അയച്ചെടുത്ത് വീണ്ടും പടികൾ ഇറങ്ങി….
രാവൺ നീ എവിടേക്കാ മോനേ…
വൈദിയുടെ സ്നേഹത്തിൽ ചാലിച്ച ആ വിളി കേട്ട് രാവൺ നടത്തം ഒന്ന് നിർത്തി…അഗ്നിയും അച്ചുവും ശന്തനുവും ആ പെർഫോമൻസ് കണ്ട് ഒരുപോലെ കലിയടക്കി നിൽക്ക്വായിരുന്നു….
ഞാൻ പുറത്തേക്ക് ഒന്നിറങ്ങ്വാ…ഒരത്യാവശ്യമുണ്ട്…
മോന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരഞ്ച് മിനിട്ട് എന്റെ റൂമിലേക്കൊന്ന് വരണം..ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്….
രാവണതുകേട്ട് കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ച ശേഷം അതിന് സമ്മതമെന്നോണം തലയാട്ടി…ആ ഒരു സമ്മതം കേട്ട മാത്രയിൽ തന്നെ വൈദിയും അയാൾക്കൊപ്പം പ്രഭയും അയാളുടെ റൂമിലേക്ക് നടന്നു തുടങ്ങി….വീണു കിട്ടിയ അവസരത്തിൽ ത്രേയയ്ക്ക് ഒരു ഗംഭീര സ്വീകരണമൊരുക്കാൻ എന്തൊക്കെയോ പ്ലാനുകൾ വേദ്യ മനസിൽ കണക്കു കൂട്ടിയിരുന്നു… അതിന്റെ സന്തോഷം മുഖത്ത് വിരിയിച്ച് സോഫയിൽ നിന്നും അവൾ ചാടിയെഴുന്നേറ്റ് രാവണിന്റെ കൈയ്യിലേക്ക് ചുറ്റിപ്പിടിച്ച് നിന്നു….
ഹേമന്തേട്ടാ…. ഞാനും വരട്ടേ പുറത്തേക്ക്…ഒരു ചെറിയ shopping ന്…
അത്രയും നേരം ത്രേയയ്ക്ക് ഏറ്റ അപമാനത്തിനേക്കാളും വലിയ പ്രഹരമായിരുന്നു വേദ്യയുടെ കൊഞ്ചിയുള്ള ആ പറച്ചിൽ…കണ്ണിലൂടെ തീപാറുന്ന നോട്ടം പായിച്ചു കൊണ്ട് അവള് രാവണിന്റെ കൈയ്യിൽ മുറുകിയിരുന്ന വേദ്യയുടെ കൈയ്യിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു….. ചുറ്റിലും നടക്കുന്ന ഒന്നിലും ശ്രദ്ധ കൊടുക്കാതെ അവളുടെ നോട്ടം അവിടേക്ക് തന്നെ ഒതുങ്ങി…ത്രേയയുടെ കലിപ്പ് മനസിലാക്കും പോലെ ത്രിമൂർത്തികൾ ത്രേയയുടെ ഇരുവശങ്ങളിലുമായി അണിനിരന്നു…. എല്ലാ മുഖങ്ങളിലും കട്ടക്കലിപ്പ് തന്നെ…
യാദൃശ്ചികമായി തന്റെ കൈത്തണ്ടയിൽ മുറുകിയ വേദ്യയുടെ കരങ്ങളെ ശ്രദ്ധിച്ച രാവൺ ഞൊടിയിടയിൽ നോട്ടം ത്രേയയിലേക്ക് പായിച്ചു…. അവളുടെ മുഖത്ത് നിറഞ്ഞ അസ്വസ്ഥതയുടെ കാരണം അവള് പറയാതെ തന്നെ അവന് മനസിലാക്കാൻ കഴിയുമായിരുന്നു….കാറിൽ വച്ചുണ്ടായ സംഭാഷണം ഒന്നോർത്തെടുത്ത രാവൺ ത്രേയയുടെ മുഖത്തേക്ക് നോക്കി തന്നെ വേദ്യയുടെ തോളിലേക്ക് കൈ ചേർത്ത് അവളെ അവനോട് ചേർത്തു നിർത്തി….
ഡീ…പൊട്ടീ…ഇക്കണക്കിന് നീയെങ്ങനെയാ അവന്റെ മനസിലേക്ക് വീണ്ടും കയറിക്കൂടുന്നേ…
അച്ചു പതിഞ്ഞ സ്വരത്തിൽ ത്രേയേടെ ചെവിക്കിട്ട് പണി കൊടുക്കാൻ തുടങ്ങി…
ഡാ മണ്ടൂ…അവനെന്നെ ഇപ്പോഴും ഇഷ്ടാ ഡാ.. ഞാൻ കാറില് വച്ച് പറഞ്ഞതിന്റെ കലിപ്പാ അത്…ദേ ആ മുഖം നോക്കിയേ…
ത്രേയ അതും പറഞ്ഞ് ചിരി കടിച്ചു പിടിച്ചു നിന്നു…
അതുകേട്ട് കാരണം ഒന്നും അറിഞ്ഞില്ലെങ്കിലും അഗ്നീടെ മുഖത്തും ഒരു ചിരി പൊട്ടി…
കാറില് എന്താടീ ഉണ്ടായേ…???
explain ഡീ.. explain…
ശന്തനു അടക്കം പറഞ്ഞു കൊണ്ട് ഒരു സമാധാനവുമില്ലാതെ ത്രേയേ ഞോണ്ടിതുടങ്ങി….
അവന്റെ ആ ചോദ്യത്തിന് അഗ്നിയും ശരിവെച്ചു മൂളി…
ദേ…അച്ചൂട്ടനോട് ചോദിക്ക് അവൻ പറയും… ഞാൻ ആ വേദ്യതമ്പുരാട്ടീടെ expression ഒന്ന് ആസ്വദിക്കട്ടേ…
ത്രേയ അതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ രാവണിന്റേയും വേദ്യയുടേയും ചെയ്തികൾ നോക്കി നിന്നു…രാവൺ വേദ്യയെ ചേർത്ത് നിർത്തിയിരിക്കുന്നത് കണക്കിന് ആസ്വദിച്ച് നിൽക്ക്വായിരുന്നു ഊർമ്മിള…എന്നാൽ അതൊട്ടും ദഹിക്കാതെ രാവണിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം ത്രേയേം വലിച്ചു കൊണ്ട് വൈദേഹി റൂമിലേക്ക് നടന്നു…..