🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

കൊച്ചുകുട്ടികളുടെ കുറുമ്പ് പറച്ചിൽ പോലെ അവൾ പരിഭവങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങിയതും അഗ്നിയും ശന്തനുവും അച്ചുവുമെല്ലാം ഒരു തരം വാത്സല്യത്തോടെ ആ കാഴ്ച കണ്ടുനിന്നു…. എന്നാൽ അതുവരെയും അവിടെ നടമാടിയ എല്ലാ സ്നേഹ പ്രകടനങ്ങൾക്കും സാക്ഷിയായി ബാൽക്കണിയിൽ ഒരു മുഖം കൂടിയുണ്ടായിരുന്നു…ത്രേയ വന്നു ചേർന്ന ആ സൗഹൃദ വലയത്തിൽ നിന്നും സ്വയം ഒഴിഞ്ഞു മാറി നിന്ന രാവണിന്റെ കണ്ണുകളായിരുന്നു അത്….
എല്ലാവരും ഒന്നിച്ച് ചേരുമ്പോഴുള്ള കുസൃതികളും കുറുമ്പുകളും ഓർത്തെടുത്ത് ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു നിന്ന രാവൺ പഴയ കാലത്തിലെ ദുരനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അഴിച്ചെടുക്കും തോറും ആ പുഞ്ചിരിയെ ഒരു കനലായി മാറ്റാൻ തുടങ്ങി…. വർധിച്ചു വന്ന ദേഷ്യം ബാൽക്കണിയുടെ തടിപ്പടിയിൽ അടിച്ചു തീർത്ത് അവൻ അകത്തേക്ക് കയറിപ്പോയി….

അപ്പോഴേക്കും വൈദേഹി ത്രേയയെ കൂട്ടി അകത്തേക്ക് നടന്നു തുടങ്ങിയിരുന്നു… വർഷങ്ങൾക്കു ശേഷം പൂവള്ളിയിൽ കാലു കുത്തുമ്പോ ത്രേയയുടെ മനസിൽ ആ പഴയ കാല ജീവിതങ്ങൾ ഒന്നൊന്നായി കടന്നു വന്നു കൊണ്ടിരുന്നു… അതിന്റെ ഓരോ കോണിലും ഓടിനടന്നതും,കളിച്ചതും, എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ അവൾക് വ്യക്തമായിരുന്നു….വൈദേഹിയുടെ സ്നേഹത്തിനും വാത്സല്യം കലർന്ന വിളിയ്ക്കും ഒരു മാറ്റവും വന്നിരുന്നില്ല….

ത്രേയയെ കൈപിടിച്ചു നടത്തി അവർ അവളെ ഹാളിലെ  എല്ലാവരും കൂടിയിരുന്ന പൊതുസഭയ്ക്ക് മുന്നിലേക്ക് കൊണ്ട് നിർത്തി…വൈദിയും,പ്രഭയും,സുഗതും,ഊർമ്മിളയും, വസുന്ധരയും,വേദ്യയും,നിർമ്മാല്യയും(നിമ്മി)
അങ്ങനെ ഒട്ടുമിക്ക എല്ലാ അംഗങ്ങളും അവിടെയുണ്ടായിരുന്നു….ത്രേയയെ കണ്ട മുഖങ്ങളിലൊന്നും കാര്യമായ സന്തോഷമോ,അതിരു കവിഞ്ഞ അത്ഭുതമോ ഒന്നും ഉണ്ടായിരുന്നില്ല…. എല്ലാവരും അവളെ ഒന്ന് നോക്കിയ ശേഷം അവരവരുടെ ജോലികളിലേക്ക് തന്നെ തിരിഞ്ഞു….സുഗത് മാത്രം സന്തോഷത്തോടെ ത്രേയയ്ക്ക് മുന്നിലേക്ക് നടന്നടുത്തു….സുഗതിനെ കണ്ടതും ത്രേയ അയാളുടെ കാലിൽ തൊട്ടുതൊഴുത് നമസ്കരിച്ചെഴുന്നേറ്റു….ആ ഒരൊറ്റ രംഗം കണ്ടതും വേദ്യ അതിനെയൊന്ന് പുച്ഛിച്ച് റിമോർട്ടിൽ ടി.വി ചാനൽ മാറ്റിയിരുന്നു….നിമ്മിയുടെ മുഖത്ത് മാത്രം ത്രേയയെ കണ്ടപ്പോൾ ചെറിയൊരു പുഞ്ചിരി തത്തിക്കളിച്ചു… എല്ലാവരും ചുറ്റിലും കൂടിയിരുന്നത് കാരണം അവൾക്കാ സന്തോഷം ഒന്ന് പ്രകടമാക്കാൻ കഴിഞ്ഞില്ല എന്നു മാത്രം….

കാൽതൊട്ട് തൊഴുത് നിന്ന ത്രേയയെ ഒരച്ഛന്റെ വാത്സല്യത്തോടെയാണ് സുഗത് എഴുന്നേൽപ്പിച്ചത്… നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണുനീരൊപ്പി അവളെ ചേർത്ത് പിടിച്ച് അയാൾ ആശ്വസിപ്പിച്ചു….അഗ്നിയ്ക്കും അച്ചൂനും ഒരുപോലെ സന്തോഷം പകരുന്ന കാഴ്ചയായിരുന്നു അത്….

എന്തിനാ മോള് വിഷമിക്കുന്നേ..ഏ… പെൺകുട്ടികൾ കരയുന്നതേ സുഗതങ്കിളിന് ഇഷ്ടമല്ല…അപ്പോ ആൺകുട്ടിയായ എന്റെ പെൺകുട്ടി കരയുന്നത് അങ്കിളിന് ഇഷ്ട്ടാക്വോ..ങേ…

ത്രേയേടെ താടിയിൽ പിടിച്ചു കൊണ്ട് സുഗതങ്ങനെ പറഞ്ഞതും ഉള്ളില് നിറഞ്ഞ സങ്കടത്തിനെ പാടെ തുടച്ചു മാറ്റി അവളൊന്ന് ചിരിച്ചു….അത് കണ്ടപ്പോ വൈദേഹിയുടെ മുഖത്തും ഒരു ചിരി നിറഞ്ഞിരുന്നു….

ത്രേയ…നീ എപ്പോഴാ എത്തിയത്…

പത്രത്താളുകൾ മറിച്ചു നോക്കി അതിൽ ശ്രദ്ധ കൊടുത്തു കൊണ്ടുള്ള വൈദീടെ ആ ചോദ്യം കേട്ട് ത്രേയ അതിന് മറുപടി നല്കി നിന്നു….സുഗതിൽ നിന്നും അടർന്നു മാറി അവൾ നേരെ ചെന്ന് വൈദിയുടേയും പ്രഭയുടേയും കാലുകളിൽ തൊട്ടൊന്ന് നമസ്കരിച്ചു….ആ കാഴ്ച കണ്ടുകൊണ്ടാണ് രാവൺ സ്റ്റെയർ ഇറങ്ങി താഴേക്കു വന്നത്…വൈദിയുടെ പാദങ്ങളിൽ കൈതൊട്ടുയർന്ന ത്രേയ പ്രഭയുടെ പാദങ്ങളിൽ സ്പർശിച്ചതും ഒരൂക്കോടെ അയാൾ കാൽ വലിച്ചെടുത്തിരുന്നു….

ശ്ശേ…എന്താ കൊച്ചേ നീ ഈ കാണിക്കുന്നേ… ഇതുപോലെയുള്ള കപട പ്രവർത്തികൾ എനിക്ക് തീരെ ഇഷ്ടമല്ല….കാല് പിടിയ്ക്കുന്നവരുടെ അടുത്ത ലക്ഷ്യം തല കൊയ്യുക എന്നതാണ്… അതുകൊണ്ട് ഇത്തരം പ്രഹസനങ്ങൾ ഇനി വേണ്ട….

പ്രഭേടെ ഉറച്ച ശബ്ദം അവിടമാകെ മുഴങ്ങിയതും ഒരൊറ്റ നിമിഷം കൊണ്ട് എല്ലാവർക്കും മുന്നിൽ അപമാനിതയാകും പോലെ തോന്നി അവൾക്ക്…
പ്രഭയുടെ ആ നിലപാട് കണ്ടതും രാവണിന്റെ കൈകൾ ഒരുനിമിഷം ദേഷ്യത്തോടെ സ്റ്റെയറിന്റെ കൈപ്പിടിയിൽ മുറുകി…

Leave a Reply

Your email address will not be published. Required fields are marked *