ത്രേയേടെ ആ പറച്ചില് കേട്ട് അച്ചു ഒരവിഞ്ഞ ഇളി പാസാക്കി നിന്നു… ശന്തനുവും അഗ്നിയും അത് കേട്ട് അച്ചൂനെ തന്നെ തുറിച്ചു നോക്കി പേടിപ്പിക്ക്യായിരുന്നു…
അവന്റെ കാര്യം വിട്…സഹകരണ ബാങ്കിലെ ലോണും അവനും ഒരുപോലെയാ…നീ മാറ്ററിലേക്ക് വാ…. എങ്ങനെയുണ്ടായിരുന്നു രാവൺ…???
ശന്തനു അതും പറഞ്ഞ് ത്രേയയെ അടുത്ത് വിളിച്ച് നിർത്തി..
one minute മസിലളിയാ… ഇപ്പോ അങ്ങ് പ്രസ്താവിച്ച ഒരുകാര്യം ന്വാമിന് തിരിഞ്ഞില്ല… അതൊന്ന് explain ചെയ്തേ….
മുടന്തി മുടന്തി അച്ചു ശന്തനൂന് അടുത്തേക്ക് ചെന്നു നിന്നതും ശന്തനൂന്റെ മുഖത്ത് ഒരു സംശയഭാവം നിറഞ്ഞു….
ഏത് കാര്യം…??
അതുകേട്ട് അഗ്നിയുടേയും ത്രേയയുടേയും നെറ്റി ഒരുപോലെ ചുളിഞ്ഞു തുടങ്ങിയിരുന്നു…
ആ ലോണിന്റെ കാര്യമേ…
ഹാ…അതോ…അത് simple..സഹകരണ ബാങ്കിലെ ലോൺ പോലെ തന്നെയാ നിന്റെ കാര്യം എഴുതി തള്ളിയ കേസാണെന്ന്….
ശന്തനു അതും പറഞ്ഞ് അഗ്നിയുടെ പുറത്തേക്ക് അടിച്ച് പൊട്ടിച്ചിരിക്കാൻ തുടങ്ങി…
ഫ്രഷ്…ഫ്രഷ്…!!!
ഫ്രഷേ…
തലയാട്ടിയുള്ള അച്ചൂന്റെ ആ പറച്ചില് കേട്ടാണ് ശന്തനൂന്റെ ചിരിയൊന്നടങ്ങിയത്…അവൻ മെല്ലെ തലയുയർത്തി നോക്കുമ്പോ അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്ക്വായിരുന്നു അഗ്നി…അതിന് കൂട്ടായി മുഖത്ത് കട്ടക്കലിപ്പ് വാരിവിതറി നിന്ന ത്രേയ കൂടിയായതും ശന്തനൂന്റെ മുഖത്തെ ചിരിയങ്ങ് മങ്ങി തുടങ്ങി…
ഒരേ വയറ്റിൽ ജനിച്ചു പോയവന്റെ ഊളച്ചെളികൾ സഹിക്ക വയ്യാതെയാ ഞാനീ നാട് പോലും വിട്ടത്…ഇനി നീ കൂടി എന്നെ വീണ്ടും നാട് കടത്താൻ ശ്രമിക്കരുത്…
അഗ്നി ആയുധം വച്ച് കീഴടങ്ങിയ മട്ടിൽ കേണപേക്ഷിക്കുന്നത് കേട്ട് ശന്തനു ഒരവിഞ്ഞ ചിരി മുഖത്ത് ഫിറ്റ് ചെയ്ത് എല്ലാവർക്കുമായി ഒരു സോറിയങ്ങ് പറഞ്ഞു… അവന്റെ മാപ്പപേക്ഷ സഭ സ്വീകരിച്ചു കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ത്രേയയിലേക്ക് തിരിച്ചു…
ഡീ..പറയെടീ…എങ്ങനെയുണ്ടായിരുന്നു രാവൺ…
എങ്ങനെയുണ്ടാവാനാ…അവനൊന്നും എന്നോട് മിണ്ടീല്ല..ഞാനും ഒന്നും അവനോട് മിണ്ടീല്ല… പിന്നെ ഞങ്ങക്കിടയാൽ ആകെക്കിടന്ന് ചിലച്ചത് ദേ ഈ മൊതലാ…
ത്രേയ അതും പറഞ്ഞ് അച്ചൂനെ ഒന്ന് നോക്കിയതും അഗ്നി ഉള്ളിലെ ദേഷ്യമെല്ലാം മുഖത്ത് ആവാഹിച്ച് അച്ചൂനെ ഒന്നിരുത്തി നോക്കി…അതിൽ പാവം അച്ചു ദഹിച്ചു പോയിരുന്നു…. പിന്നെ അവന്റെ മുഖത്ത് വിരിഞ്ഞ ക്ഷമാപണങ്ങൾ കണ്ടപ്പോഴാണ് അഗ്നീടെ ദേഷ്യം ഒന്ന് കുറഞ്ഞത്….
ത്രേയ ഞാൻ വളരെ സീരിയസായ ഒരു കാര്യം പറയാൻ പോക്വാ.. അകത്ത് വച്ച് ഇതു പറയാംന്ന് വച്ചാ നൂറ് കാതുകളുണ്ടാവും നമ്മുടെ സംസാരം ശ്രവിക്കാനായി… അതുകൊണ്ട് നീ എല്ലാം അറിഞ്ഞ് വേണം ഈ പൂവള്ളിയിലേക്ക് കാലെടുത്ത് വയ്ക്കനായി…
അഗ്നി അത്രയും പറഞ്ഞു കൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു…ത്രേയയും,ശന്തനുവും അച്ചുവും കൂടി അഗ്നീടെ സംസാരത്തിന് വേണ്ടി കാതോർത്തു നിൽക്ക്വായിരുന്നു…