അവൻ ശരിയ്ക്കും ഒരു നല്ല ക്യാരക്ടർ ആയിരുന്നെടാ…വളരെ വളരെ നല്ല ക്യാരക്ടർ…
അതുപോലൊരാളെ ഞാൻ മുമ്പെങ്ങും കണ്ടിട്ടേയില്ല… എന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല…
അത്രയും കേട്ടതും സ്റ്റിയറിംഗിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ അവിടെ മുറുകാൻ തുടങ്ങി… കൈയ്യിലെ ഞരമ്പുകൾ വരിഞ്ഞു മുറുകുന്നതിനനുസൃതമായി കാറിന്റെ സ്പീഡും കൂടുന്നുണ്ടായിരുന്നു….ത്രേയേടെ നോട്ടം രാവണിലേക്ക് പോയതും അവന്റെ മുഖത്ത് നിന്നും അവൾക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു അവന്റെയുള്ളിലെ ദേഷ്യത്തിന്റെ തിരയിളക്കം..അവളതിനെ ഉള്ളിൽ നിറഞ്ഞു വന്ന കുസൃതിയോടെ ശരിയ്ക്കും ആസ്വദിയ്ക്കുന്നുണ്ടായിരുന്നു….രാവണിന്റെ ദേഷ്യം മുതലെടുത്ത് വീണ്ടും വീണ്ടും അവള് ബാംഗ്ലൂർ ലൈഫിനേയും ബോയ്ഫ്രണ്ടിനേയും പുകഴ്ത്തിയതും രാവൺ വണ്ടീടെ സ്പീഡ് കൂട്ടി കത്തിച്ചു വിടാൻ തുടങ്ങി….ചുറ്റിലുമുണ്ടായിരുന്ന കാഴ്ചകളെ അവ്യക്തമാക്കി കൊണ്ട് റോഡരികിലെ കരിയലയെ പറത്തി ആ കാറ് ചീറി പാഞ്ഞു… എല്ലാം കണ്ട് ത്രേയയും,അച്ചുവും തെല്ലൊരു പേടിയോടെ ഇരിക്ക്യായിരുന്നു…..
രാവൺ… ഒന്ന് പതിയെ പോ… പ്ലീസ്… എനിക്ക് കുറേക്കാലം കൂടി ജീവനോടെ ഇരിക്കണംന്നുണ്ട്…
ഡാ…രാവൺ…
അച്ചു പരമാവധി അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ രാവൺ ഡ്രൈവിംഗ് തുടർന്നു… ഒടുവിൽ ആ കാറ് കാറ്റ് പോലെ പൂവള്ളി തറവാടിന്റെ മുന്നിൽ കൊണ്ടു നിർത്തിയതും അച്ചുവും ത്രേയയും ഒരുപോലെ മുന്നോട്ടാഞ്ഞ ശേഷം സീറ്റിലേക്ക് ഒരൂക്കോടെ ചെന്നിരുന്നു….കാറ് നിർത്തിയ ശേഷം അവരെ രണ്ടു പേരെയും mind ചെയ്യാതെ കൊടുങ്കാറ്റ് പോലെ രാവൺ അകത്തേക്കോരു പോക്കായിരുന്നു…രാവണിന്റെ ദേഷ്യം കണ്ട് അമ്പരന്നിരിക്ക്യായിരുന്നു ത്രേയയും അച്ചുവും… എങ്കിലും അവന്റെ മുഖത്തെ ദേഷ്യത്തിലും ത്രേയയുടെ മനസിൽ പ്രതീക്ഷയുടെ ഒരു ചെറു കണിക തെളിഞ്ഞു വന്നു…. മറ്റൊരാളെ പുകഴ്ത്തി പറയുമ്പോ രാവണിലുണ്ടാക്കുന്ന അസ്വസ്ഥത അവളോടുള്ള ഇഷ്ടത്തിന്റെ തെളിവാണ് എന്നവൾ മനസിൽ അടിവരയിട്ട് ഒന്ന് പുഞ്ചിരിച്ചു….
ത്രേയെ… നിനക്ക് സത്യത്തിൽ അങ്ങനെയൊരു ബോയ് ഫ്രണ്ട് ഉണ്ടോടീ…
അച്ചു ആ ചോദ്യവും ചോദിച്ച് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി ഒരു മൂരി നിവർത്തി വിട്ടു…
അപ്പോഴേക്കും ത്രേയയും കാറിൽ നിന്നും പുറത്തേക്കിറങ്ങി നിന്നിരുന്നു….അച്ചൂന്റെ ചോദ്യത്തിന് ഒന്ന് പുഞ്ചിരിച്ച് കാണിച്ച് അവള് കാറിന്റെ ഡിക്കി തുറന്ന് അതിൽ നിന്നും ഓരോ ബാഗും പുറത്തേക്ക് എടുത്ത് വച്ചു…
ഡീ…ത്രേയേ…പറയെടീ.. നിനക്ക് ശരിയ്ക്കും…..വല്ല boyfriend ഉം ഉണ്ടോ…???
എടാ കഴുത അച്ചൂ…എന്റെ ജീവിതത്തിൽ ഇന്നേവരെ ഒരാണേ ഉണ്ടായിട്ടുള്ളൂ…അതെന്റെ രാവണാ…അവനെ മറന്ന് വേറെ ഏതെങ്കിലും കോന്തനുമായി ഞാൻ friendship ഉണ്ടാക്ക്വോ…???
ഹോ….അപ്പോ ഇല്ലല്ലേ… നീയൊക്കെ waste…ഒരു ദിവ്യ പ്രണയവും മണ്ണാങ്കട്ടയും….എന്റെയൊരഭിപ്രായത്തിൽ ഓരോ പ്രായത്തിലും കുറഞ്ഞത് അഞ്ച് പ്രണയമെങ്കിലും ഒരാൾക്കുണ്ടാവണം….അതും അഞ്ചും അഞ്ച് വഴിയിൽ…. ഒടുവിൽ എല്ലാത്തിനേയും കൊതിപ്പിച്ച് അതിലൊന്നും പെടാത്ത വേറൊരുത്തിയേ കെട്ടണം… എന്നിട്ടും പ്രണയം അവസാനിപ്പിക്കരുത്….
എന്താ വിവാഹം കഴിഞ്ഞ് ഭാര്യയെ പ്രണയിക്കണംന്നാണോ…???
ത്രേയേടെ ആ ചോദ്യം കേട്ട് അച്ചു നടുവിന് കൈതാങ്ങി അവളെ ഇരുത്തിയൊന്ന് നോക്കി…