🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

പിന്നേ…ആ ഐഡിയ പൊന്നുമോൻ പള്ളീ ചെന്ന് പറഞ്ഞാ മതി… ഡ്രൈവ് ചെയ്യാൻ…അതും ഞാനേ..നടക്കും നടക്കും….

അച്ചു അത്രയും പറഞ്ഞ് രാവണിൽ നിന്നും അകന്ന് ബാക്ക് ഡോർ ഓപ്പൺ ചെയ്ത് കാറിലേക്ക് കയറി സീറ്റിലേക്ക് നീണ്ടു നിവർന്നങ്ങ് കിടന്നു….

നല്ല ക്ഷീണം രാവൺ…മനസറിഞ്ഞ് ഒന്നും കഴിയ്ക്കാഞ്ഞതിന്റെയാവും….
പിന്നെ നല്ല ഒന്നാന്തരം ഒരു ആക്സിഡന്റ് അല്ലേ ഉണ്ടായത്…ആ നിലത്ത് കിടന്ന് എന്ത് മാത്രം ഉരുണ്ടു..വയ്യ…
പിന്നെ ആകെയുള്ള ആശ്വാസം….

അത്രയും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ അച്ചു അവന്റെ കവിളിലെ പാടിലേക്ക് ഒന്ന് തടവി..

തൂവാനം…തൂവാ..തൂവാ…മഴൈ തുള്ളികളിൽ ഉന്നെകണ്ടേൻ….

അച്ചൂന്റെ കാളരാഗത്തിൽ ഒരു പ്രത്യേക ഭംഗിയില്ലായ്മയായിരുന്നു ആ പാട്ടിന്… അതുകേട്ട് ആകെ തരിച്ചു കയറി വന്നത് രാവണിനും..ആ കലി അവൻ സ്റ്റിയറിംഗിൽ അടിച്ചു തീർത്ത് കാറ് സ്റ്റാർട്ടാക്കി…. എല്ലാം കണ്ട് ചിരിയടക്കി ഇരിക്ക്യായിരുന്നു ത്രേയ….
ബാക്ക് സീറ്റിൽ കിടന്ന അച്ചു സീറ്റിലേക്ക് കമഴ്ന്ന് കിടന്ന് കാലിട്ടടിച്ച് ഹൻസികേടെ ബാക്കിയുള്ള പാട്ടുകൾ കൂടി പാടാൻ തുടങ്ങിയതും രാവൺ അവന്റെ play list ഓണാക്കി…. പിന്നെ കാറിൽ അച്ചുവും യഥാർത്ഥ ഗായകരും തമ്മിലുള്ള music competition തന്നെ നടന്നു…. ഇതിനെല്ലാം സാക്ഷിയായി മുഖവും വീർപ്പിച്ച് ഇരിക്ക്യായിരുന്നു രാവൺ…ത്രേയേടെ ഇടയ്ക്കിടേയുള്ള നോട്ടം അവനിലേക്ക് ചെന്നെത്തുന്നുണ്ടെന്ന് അവന് മനസിലാകുന്നുണ്ടായിരുന്നു….

ത്രേയേ… പിന്നെ ഒന്നും ചോദിക്കാൻ പറ്റീല്ല… എങ്ങനെയുണ്ട് ബാംഗ്ലൂർ ജീവിതമൊക്കെ…കളറാണോ..അതോ ഡാർക്കോ…??

ത്രേയയോട് ഒരു ചോദ്യവും ഉന്നയിച്ച് തലയ്ക്ക് കൈതാങ്ങി അവളേം നോക്കി കിടക്ക്വായിരുന്നു അച്ചു…

ബാംഗ്ലൂർ ലൈഫ് ഡാർക്കാവാനോ…never… complete കളറായിരുന്നു ഡാ അച്ചൂട്ടാ…
എല്ലാം ചിരിയ്ക്കുന്ന മുഖങ്ങളല്ലേ….ഗൗരവമില്ല,ദേഷ്യമില്ല,കലിപ്പില്ല… complete +ve vibe മാത്രം….!!!
സത്യം പറഞ്ഞാൽ ഒരുപാട് മിസ്സ് ചെയ്യുന്നു….

ത്രേയ അതും പറഞ്ഞ് ഇടംകണ്ണിട്ട് രാവണിനെ ഒന്ന് നോക്കി…ആ മുഖത്ത് അപ്പോഴും കട്ടകലിപ്പ് തന്നെയായിരുന്നു….അവസരം മുതലെടുത്ത് അച്ചു അടുത്ത question കൂടി എറിഞ്ഞു…

നിന്റെ boy friend എന്തു പറയുന്നു…സുഖാണോ…???

അച്ചു അതും പറഞ്ഞ് ഒരു ചിരിയടക്കി ത്രേയയേയും രാവണിനേം ഒന്ന് നോക്കി….ത്രേയയ്ക്ക് ആ ചോദ്യത്തിന്റെ പൊരുൾ മനസിലായിരുന്നു…. അതുകൊണ്ട് രാവൺ കാണാതെ അച്ചൂനെ നോക്കി അവളൊന്ന് സൈറ്റടിച്ച് കാണിച്ചു….

അതല്ലേടാ മണ്ടാ ഞാൻ നേരത്തെ പറഞ്ഞത് എനിക്ക് വല്ലാണ്ട് മിസ്സ് ചെയ്യുന്നൂന്ന്…
അവനെ കാണാതിരുന്നിട്ട് എനിക്ക് ആകെ എന്തോ പോലെ… അവനെ പിരിഞ്ഞിട്ട് ഇതിപ്പോ ഏതാനും മണിക്കൂറുകളായതേയുള്ളൂ… പക്ഷേ ഒരു യുഗം പോലെ തോന്നുന്നു….

ത്രേയ അത്രയും പറയുമ്പോ മുഖത്ത് ഒരു ചിരി തെളിഞ്ഞെങ്കിലും അവളത് മനപൂർവ്വം മറച്ചു പിടിച്ച് ശോകം അഭിനയിച്ച് തകർത്തു…. ഇടയ്ക്കിടെ നോട്ടം രാവണിലേക്ക് പായിച്ചു കൊണ്ട് അവളാ സംസാരം തുടർന്നു…

Leave a Reply

Your email address will not be published. Required fields are marked *