🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

നോക്കട്ടേ അച്ചൂട്ടാ…!!!

അവളതും പറഞ്ഞ് അച്ചൂന്റെ കവിള് ഒരു കൈയ്യാലെ അവൾക് നേരെ തിരിച്ചു പിടിച്ചു… കവിളിൽ പതിഞ്ഞ ലിപ്സ്റ്റിക് മാർക്കിൽ ഒന്ന് വിരലോടിച്ച് അവളത് മൂക്കിലേക്ക് ഒന്ന് മണത്തു…
ഞൊടിയിടയിൽ അവളുടെ കണ്ണുകൾ സന്തോഷത്താടെ ഒന്ന് വിടർന്നു…

അച്ചൂട്ടാ…ഇത് അടികിട്ടിയ പാടല്ലെടാ..ഇത് ലിപ്സ്റ്റിക് മാർക്കാ…ഭാഗ്യവാനേ….

ത്രേയേടെ ആ പറച്ചില് കേട്ടതും അച്ചൂന്റെയുള്ളില് ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ ഫീലായിരുന്നു….high mast light നേക്കാളും പ്രകാശമായിരുന്നു അവന്റെ കണ്ണുകൾക്ക്….

ലിപ്… ലിപ്സ്റ്റിക് മാർക്കോ… എവിടെ..

അച്ചു തിടുക്കപ്പെട്ട് മൊബൈലിലൂടെ കവിളിലെ പാടിലേക്ക് നോക്കിയതും അവന്റെ ചുണ്ടിൽ നാണത്തിന്റെ ഒരു പുഞ്ചിരി മൊട്ടിട്ടു…

രാവൺ…നോക്കെടാ മോനേ… ലിപ്സ്റ്റിക് മാർക്ക്…അതും എന്റെ ഹൻസിക…ഹോ ഇതെന്താ God ഏ ഞാനറിയാതെ പോയി…ശ്ശോ എനിക്ക് വയ്യ…

അച്ചു തലയ്ക്കു കൈയ്യും കൊടുത്ത് നാണത്തോടെ നിന്ന് പറഞ്ഞത് കണ്ടപ്പോ രാവണിന്റെ മുഖത്തെ കലിപ്പിന്റെ തോത് കൂടി… പിന്നെ ഒരു നിമിഷം കൂടി അവിടെ ചിലവൊഴിയ്ക്കാതെ കലിതുള്ളി ഡ്രൈവിംഗ് സീറ്റിന്റെ ഡോറ് തുറന്ന് അവൻ കാറിലേക്ക് കയറിയിരുന്നു….

അച്ചൂ…നീ വരുന്നുണ്ടേ വാ… എനിക്ക് വേറെ പണിയുണ്ട്…

രാവണിന്റെ ആ പറച്ചിൽ അച്ചൂനോടാണെങ്കിലും ഉദ്ദേശിച്ചത് ത്രയയെ ആയിരുന്നു…അത് കേൾക്കേണ്ട താമസം നിലത്ത് കിടന്ന ബാഗുകൾ ഓരോന്നും തിടുക്കപ്പെട്ട് വാരിക്കൂട്ടി അവള് ഡിക്കിയിലാക്കി…. ഇടയ്ക്ക് സഹായത്തിനായി അച്ചൂനെ വിളിച്ചെങ്കിലും ലിപ്സ്റ്റിക് മാർക്കിൽ മുഴുകി നിന്ന അച്ചു അതൊന്നും ശ്രദ്ധിച്ചതേയില്ല….ആകെയെല്ലാം വാരിക്കൂട്ടി ഡിക്കിയിൽ തള്ളിയ ശേഷം ത്രേയ നേരെ വന്ന് കാറിന്റെ ഫ്രണ്ട് ഡോറ് ഓപ്പൺ ചെയ്തു….

അച്ചൂ…വന്ന് front ൽ കയറാൻ നോക്കെടാ…

ത്രേയയെ ഒന്ന് നോക്ക്വ പോലും ചെയ്യാതെ രാവണതും പറഞ്ഞ് സ്റ്റിയറിംഗിൽ പിടി മുറുക്കി യിരുന്നു….രാവണിന്റെ ആ ഡയലോഗ് കേട്ട് ത്രേയയുടെ മുഖമൊന്ന് വാടി…എന്നാൽ അത് വെറും അഭിനയം മാത്രമായിരുന്നു…. മുഖത്തെ ശോകഭാവത്തിൽ തന്നെ ഡോറ് പതിയെ അടയ്ക്കാൻ ഭാവിച്ച അവൾ അതിന്റെ ഇരട്ടി ഊക്കോടെ അത് ഓപ്പൺ ചെയ്തു സീറ്റിലേക്ക് കയറിയിരുന്നു…രാവണിനെ തുറിച്ച് നോക്കി ഒന്ന് പേടിപ്പിച്ചിട്ട് അവളാ സീറ്റിലേക്ക് ഒന്നുകൂടി ഒന്നുറച്ചിരുന്നതും രാവണിന്റെ മുഖത്തെ ഞരമ്പുകൾ ഓരോന്നായി വലിഞ്ഞു മുറുകി…

അച്ചൂ…നിന്നോടാ പറഞ്ഞേ…

extreme കലിപ്പിൽ രാവണതും പറഞ്ഞ് അച്ചൂനോട് വീണ്ടും ഓഡറിട്ടതും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന മട്ടിൽ സീറ്റിലേക്ക് ചാരിയിരുന്ന് കാർകൂന്തൽ മുന്നിലേക്കിട്ട് ചീകിയൊതുക്കുന്ന തിരക്കിലായിരുന്നു ത്രേയ..

അച്ചൂ…..

രാവണിന്റെ ആ അലർച്ച കേട്ടതും നാവ് കൊണ്ട് ചുഴറ്റി കവിളിൽ പതിഞ്ഞ പാട് നോക്കി നിന്ന അച്ചുവൊന്ന് ഞെട്ടി….അവൻ ഞെട്ടിപ്പിടഞ്ഞ് രാവണിനടുത്തേക്ക് ചെന്നു….

എന്താ രാവൺ….??? എന്തുപറ്റി…???

എന്തുപറ്റി പോലും…co driver സീറ്റിൽ നിനക്കിരിക്കാൻ പറ്റുമെങ്കിൽ ഇരുന്നാൽ മതി… പറ്റില്ലെങ്കിൽ നീ തന്നെ ഡ്രൈവ് ചെയ്താ മതി…

Leave a Reply

Your email address will not be published. Required fields are marked *