അച്ചു ഒന്ന് ആത്മഗതിച്ചു കൊണ്ട് തിടുക്കപ്പെട്ട് മൊബൈൽ കൈയ്യിലെടുത്ത് മുന്നിൽ കണ്ട ദൃശ്യങ്ങളെ പല angle ൽ ഫോട്ടോ എടുക്കാൻ തുടങ്ങി….അത് നല്ല HD ദൃശ്യ മികവോടെ അഗ്നിയ്ക്ക് WhatsApp ചെയ്തപ്പോഴാണ് പയ്യന്റെ അന്തരാത്മാവ് ഒന്ന് തൃപ്തിയടഞ്ഞത് എന്നു വേണം പറയാൻ…. പിന്നെ അവരായി അവർടെ പാടായി എന്ന മട്ടായിരുന്നു അച്ചൂന്….
____________________________________
ഈ സമയം പൂവള്ളി തറവാട്ട് വീടിനു മുന്നിൽ ഒരു
yellow colour Duke 200 model വന്ന് നിന്നു…ഹെൽമെറ്റൂരി തലമുടിയൊന്നുലച്ച് നിന്ന ആളെ കണ്ടതും ചാവടിയിലിരുന്ന അഗ്നിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…അവൻ തിടുക്കപ്പെട്ട് പടിക്കെട്ടിറങ്ങി വണ്ടിയ്ക്കരികിലേക്ക് ഓടിയടുത്തു….
ശന്തനൂ… perfect timing ഡാ…നീ ഇത്രേം നേരം എങ്ങനെ പിടിച്ചു നിന്നു അവന്റെ മുന്നിൽ….
അഗ്നീടെ ചോദ്യം കേട്ട് ശന്തനു ഒരു ചിരിയോടെ ഹെൽമെറ്റ് വണ്ടീടെ ഹാന്റിലിലേക്ക് വച്ച് വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു….
രാവണിന്റെ വായിലെ തെറിവിളി പേടിച്ച് ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് വച്ചു…വേറെ എന്താ വഴി…!!!
ഒരു കൈ പാന്റിന്റെ പോക്കറ്റിൽ തിരുകി മറുകൈ കൊണ്ട് നെറ്റിയിലേക്ക് വീണു കിടന്ന തലമുടിയെ ചീകിയൊതുക്കിയായിരുന്നു അവന്റെ ആ പറച്ചിൽ….
ഡാ പൊട്ടാ…ചുമ്മാതാണോ അവൻ അച്ചൂനേം തൂക്കി പോയത്…നീ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തപ്പോഴേ അവന് മനസിലായി കാണും ഇതൊക്കെ നമ്മുടെ കൂട്ടായ പ്ലാനാണെന്ന്….
അഗ്നി കലിപ്പിച്ച് അത്രയും പറഞ്ഞതും ശന്തനു കലിയടക്കിയ മുഖത്തോടെ അഗ്നിയെ ഒന്നിരുത്തി നോക്കി….
Mr. അഗ്നിഹോത്രി…!!
എനിക്ക് വയ്യ ആ അസുരന്റെ വായീന്ന് മേടിച്ചു കൂട്ടാൻ…അവന് ഭ്രാന്ത് മൂത്താൽ സ്നിക്കേർസിന്റെ add പോലെയാ…
അതെന്താ..???
അഗ്നി നെറ്റി ചുളിച്ചങ്ങനെ ചോദിച്ചതും ശന്തനൂന്റെ മുഖത്ത് ഒരു നിഷ്കു ചിരി വിരിഞ്ഞു…ആ അവിഞ്ഞ ചിരിയോടെ തന്നെ അവൻ അഗ്നീടെ മുഖത്തേക്ക് നോക്കി…
അല്ല…അവൻ അവനല്ലാതെ ആകുമെന്നാ ഞാൻ ഉദ്ദേശിച്ചത്…നിനക്കത് മനസിലായില്ലേ…!!!
അതുകേട്ട് അഗ്നി ഇരു കൈകളും നടുവിന് താങ്ങി നിന്ന് ശന്തനൂനെ ചൂഴ്ന്നൊന്ന് നോക്കി….
ഹോ മോർണിംഗ് ജോക്സ്…ഫ്രഷാണല്ലോ…ഇതെവിടുന്ന് കിട്ടി ആവോ…???
അഗ്നീടെ ആ ഭാവം കണ്ടപ്പോ ശന്തനൂന്റെ മുഖമൊന്ന് വിടർന്നു…