രാവണത്രേയ 3
Raavanathreya Part 3 | Author : Michael | Previous Part
രാവൺ…മോനേ ഏതാ ഈ വള്ളി…??? ന്വാമിന് നന്നായിട്ടങ്ങ് ബോധിച്ചൂട്ടോ….
അച്ചൂന്റെ സംസാരം കേട്ട് രാവൺ അവനെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി…അഗ്നി അവളിൽ അധികം ശ്രദ്ധ കൊടുക്കാതെ ഫുഡ് കഴിയ്ക്കാൻ തുടങ്ങി….
കൺമണീ…ഒരു കോഫി കിട്ട്വോ…???
രാവണിന്റെ ആ ചോദ്യം കേട്ട് കൺമണി രാവണിന് തലയാട്ടി മറുപടി നല്കി നോട്ടം നേരെ അച്ചുവിലേക്ക് പായിച്ചു….അവനെ ദഹിപ്പിച്ചൊരു നോട്ടവും കൊടുത്തു കൊണ്ട് അവള് അടുക്കളയാലേക്ക് നടന്നു…വീണു കിട്ടിയ സെക്കന്റുകൾക്കുള്ളിൽ രാവണും അഗ്നിയും ഒരുപോലെ അച്ചുവിന് നേരെ തിരിഞ്ഞു….
ഡാ…തെണ്ടീ… നിനക്ക് ബോധം വേണ്ടേ…ആരോടും എന്തും പറയാംന്നാ…കൺമണി ആരാണെന്നറിയാതെ…..(രാവൺ)
നീ എന്ത് പറച്ചിലാടാ പറഞ്ഞേ…ആ കുട്ടി എന്ത് വിചാരിച്ചിട്ടുണ്ടാവും…(അഗ്നി)
ഒരേസമയം രണ്ടാളും ഒരുപോലെ അച്ചൂനെ റോസ്റ്റ് ചെയ്യാൻ തുടങ്ങിയതും അച്ചു ചില്ലുകൂട്ടിലിട്ട രൂപത്തെ പോലെ ആയിപ്പോയി….രാവണും അഗ്നിയും ഒരുപോലെ കത്തിക്കയറുന്നത് കേട്ട് അച്ചു നീട്ടിയൊന്ന് ശ്വാസം വലിച്ച് ടേബിളിന്റെ പുറത്ത് ആഞ്ഞൊന്നടിച്ചു….
Stop….
അവന്റെ ആ താക്കീതിന്റെ സ്വരം കേട്ട് രാവണും അഗ്നിയും ഒരുപോലെ ഒന്നടങ്ങി…കിതച്ചു കൊണ്ടിരുന്ന ഇരുവരേയും അച്ചു മാറിമാറിയൊന്ന് നോക്കി….
My….My…My dear കുട്ടിച്ചാത്തന്മാരേ….രാവിലെ തന്നെ എന്നെ കൊണ്ട് സുപ്രഭാതം പാടിയ്ക്കരുത്…. നീയൊക്കെ ഇങ്ങനെ കിടന്ന് ഉറഞ്ഞു തുള്ളാൻ ആ പെണ്ണ് നിന്റെ രണ്ടിന്റേയും ആരുമല്ലല്ലോ…. കണ്ടപ്പോ ക്യൂട്ടായി തോന്നി…
മുഖത്ത് ആകെയൊരു ഗ്രാമീണതയും,ഒരു ഹരിതാഭയും….അതിന്റേതായ ഒരു ഊഷ്മളത…