ബെൽ റിങ് ചെയ്തു.
” റൗണ്ട് 1 is over, so arjun saved by the bell ” അനൗൺസർ, അത് പറഞ്ഞപ്പോ റെഫറി വന്ന് ഞങ്ങളെ മാറ്റി. ഞങ്ങൾ ഞങ്ങളുടെ കോർണറിലേക്ക് ചെന്നു.
കോച്ചും ടീമും വന്നു, എനിക്ക് ഇരിക്കാൻ ഇട്ടു തന്ന സ്റ്റൂളിൽ ഞാൻ ഇരുന്നു. വായിൽ വെള്ളം കൊണ്ട് ചോരയും വെള്ളവും ബക്കറ്റിലേക്ക് തുപ്പി. കോച്ച് പഞ്ഞി കൊണ്ടു ബുക്കിലെ ബ്ലീഡിങ് തുടച്ചു.
“അർജുൻ ഡെസ്പ് ആവണ്ട കാര്യം ഒന്നുമില്ല, ഫസ്റ്റ് fight അല്ലേ, എതിരാളി പ്രതീക്ഷിചതിനേക്കാൾ സ്ട്രോങ്ങ് ആണ്. Do യുവർ best. തോറ്റാലും കുഴപ്പം ഇല്ലെടോ ” കോച്ച് എന്നെ ചിയർ ചെയ്തു. ഞാൻ ഒന്ന് പുഞ്ചിരിച്ചു.
” അജു, അവനും നല്ലത് പോലെ പ്രാക്ടീസ് ചെയ്തിട്ടുണ്ട്, അവന്റെ സ്പീഡ് നേരത്തെ ക്കാളും വല്ലാതെ കൂടിയിട്ടുണ്ട്. Reaction time നല്ലത് പോലെ കുറഞ്ഞു അതാണ് നിനക്ക് അവനെ ടച് ചെയ്യാൻ പറ്റാത്തത്. ഇപ്പൊ സത്യത്തിൽ ഞാനും അവനോട് one on one ഏറ്റു മുട്ടിയാൽ ജയിക്കാൻ ഇത്തിരി പാടുപെടും. നീ നിന്റെ സ്ട്രെങ്ത് കൂട്ടിയപ്പോ അവൻ അവന്റെ സ്പീഡ് ആണ് കൂട്ടിയത്. Do യുവർ ബെസ്റ്റ് ” നന്ദു അത് പറഞ്ഞിട്ട് എന്റെ നേരെ അവന്റെ ഫിസ്റ്റ് നീട്ടി. ഞാൻ ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിൽ ഇടിച്ചു.
“!!!! Baaaang !!!!”
ബെൽ റിങ് ചെയ്തു. ഞാൻ എന്റെ മൗത്ത് ഗാർഡ് വെച്ച് എഴുന്നേറ്റു സെന്ററിലേക്ക് ചെന്നു. അവനും വന്നു.
” സുദേവ്, റെഡി?? ” റെഫറി, അവൻ അതേ എന്ന രീതിയിൽ തല ആട്ടി.
” അർജുൻ റെഡി?? ” റെഫറി എന്നോടും ചോദ്യം ആവർത്തിച്ചു. ഞാനും തല ആട്ടി.
” then round 2 ബിഗൻ ” എന്നും പറഞ്ഞു, റെഫറി മാറി.
“!!!! Baaaang !!!!”
ബെൽ റിങ് ചെയ്ത ഉടനെ ഒരു നിമിഷം പോലും താമസിക്കാതെ തന്നെ സുദേവ് മുന്നോട്ട് വന്നു, എന്റെ തൊട്ടു പറ്റെ എത്തിയ ഉടൻ അവൻ നേരത്തെ പോലെ തന്നെ എന്റെ മുഖം ലക്ഷ്യമാക്കി പഞ്ച് ചെയ്തു, എന്നാൽ ഇത്തവണ ആ പഞ്ച് കാണുക മാത്രമല്ല എന്റെ ബോഡി നോർമൽ ആയി തന്നെ അതിനെതിരെ റിയാക്ടറ് ചെയ്തു, ക്യാഷുവൽ ആയി തല വെട്ടിച്ചു അതിൽ നിന്ന് ഞാൻ ഒഴിഞ്ഞു മറി. അവൻ പഞ്ചുകൾ റിപീറ്റ് ചെയ്തു എന്നാൽ ഒരെണ്ണം പോലും റീച് ചെയ്തില്ല എല്ലാത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മറി.
ഫൈനലി, എന്റെ മാസങ്ങൾ ആയുള്ള ഷാഡോ ബോക്സിങ് ഫലം കണ്ടു, എന്റെ ബോഡി അവന്റെ റിഥവുമായി സിങ്ക് ആയിരിക്കുന്നു. അവന്റെ സ്പീഡും ആയി ഇനി ഇപ്പൊ എനിക്ക് കീപ്പ് അപ്പ് ചെയ്യാം. ഞാൻ നന്ദുവിന്റെ അത്ര നല്ല അനലൈസർ അല്ല അത് കൊണ്ടു തന്നെ ഒരു തവണ കൊണ്ട് ഒരാളുടെ റിതം റീഡ് ചെയ്യാനോ അബ്സോർബ് ചെയ്യാനോ എനിക്ക് പറ്റില്ല. അത് കൊണ്ട് ആണ് ഷാഡോ ബോക്സിങ് use ചെയ്തത്.