‘ എഴുന്നേക്ക് damn it, ഇങ്ങനെ, എല്ലാരുടെ മുന്നിൽ വെച്ച് വീണ്ടും നാണം കെട്ട തോൽവി തോൽക്കാൻ ആണോ നിന്റെ ഉദ്ദേശം??, രണ്ട് തവണ, രണ്ടു തവണ അവനെ ഒന്ന് തൊടാൻ പോലും പറ്റാതെ തോൽക്കുക. What a ഷെയിം. ഇവിടെ ഇപ്പൊ ഇങ്ങനെ തോറ്റാൽ പിന്നെ ജീവിച്ചിരുന്നതിൽ അർഥം ഉണ്ടോ?? ഒറ്റ തവണ, ഒരുതവണ എങ്കിലും ഒരു പഞ്ച് കൊടുത്തിട്ട് തോൽക്കുവാണേലും ഒരു അന്തസ് ഉണ്ട്. Get up damn it ‘ ഞാൻ എന്നോട് തന്നെ പറഞ്ഞു.
” five ”
“Six ”
” seven ”
ഞാൻ എന്റെ കൈ കുത്തി എഴുന്നേൽക്കാൻ നോക്കി. പക്ഷെ ഷേക്കിങ് മാറിയിട്ടില്ല. എന്റെ ബോഡി എന്റെ കൺട്രോളിൽ നിൽക്കുന്നില്ല. ഞാൻ മുഴുവൻ ശക്തിയും ഉപയോഗിച്ച് തല ഉയർത്തി റിങ്ലെ ഫ്ലോറിൽ ആഞ് ഇടിച്ചു.
തല പൊട്ടി പിളരുന്ന വേദന ഞാൻ അറിഞ്ഞു, പക്ഷെ ആ വേദന കൊണ്ട് ഉപകാരം ഉണ്ടായി, ആ വേദന അപ്പർ കട്ട് ന്റെ ഇഫക്ട് മറികടന്നു. ബോഡിയുടെ ഷേക്കിങ് മാറി. ഞാൻ എഴുന്നേറ്റു നിന്നു.
” wow he’s up again, he is ഇൻഡീഡ് a ടഫ് guy ” അനൗൺസർ.
” can you fight?? ” റഫറി ചോദിച്ചപ്പോൾ ഞാൻ തല ആട്ടി.
” resum” റെഫറി പറഞ്ഞിട്ട് മാറി.
ഞാൻ സുദേവിനെ തന്നെ നോക്കി നിന്നു, അവൻ അറ്റാക്ക് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ഒരു ഓപ്പണിങ്ന് ആയി വെയിറ്റ് ചെയ്യുക യാണ്. കഴിഞ്ഞ തവണത്ത പോലെ മുന്നോട്ട് ചാടി അറ്റാക്ക് ചെയ്യുന്നതിന് പകരം നല്ല ഒരു സമയം നോക്കി നിൽക്കുന്നു.
ഈ ഒരു റൗണ്ടിൽ തന്നെ ഇപ്പൊ ഞാൻ രണ്ട് തവണ വീണു, ഇനി ഒരു തവണ കൂടി ഞാൻ വീണാൽ അത് TKO ആവും. തേർഡ് knock out കൗണ്ട്ഡൌൺ ഇല്ലാതെ തന്നെ സുദേവ് വിന്നർ ആവും. അതാണ് അവൻ ഒരു ഓപ്പണിങ് നോക്കി നിൽക്കുന്നത് വെറുതെ പാഞ്ഞു നടന്ന് അറ്റാക്ക് ചെയ്തു സമയം കളയുന്നതിനേക്കാൾ നല്ലത് നല്ലൊരു ഓപ്പണിങ് നോക്കി അറ്റാക് ചെയ്യുന്നത് ആണെന്ന് വിചാരിച്ചു കാണും. ഞാൻ എന്റെ ഗാർഡ് ഉയർത്തി, സസൂഷ്‌മം അവനെ തന്നെ നോക്കി നിന്നു. പെട്ടന്ന് അവൻ മുന്നോട്ട് ആഞ്ഞു എന്റെ മുഖം നോക്കി പഞ്ച് ചെയ്തു, ഞാൻ സൈഡിലേക്ക് ഒഴിഞ്ഞു മാറി എങ്കിലും, ആ പഞ്ച് എന്റെ jaw ൽ കൊണ്ടു, എങ്കിലും അത്ര പവർഫുൾ ആയിരുന്നില്ല അത്. പക്ഷെ അപ്പൊ തന്നെ വെട്ടി തിരിഞ്ഞ് അവൻ എന്റെ നെഞ്ചിൽ പഞ്ച് ചെയ്തു, ഒരു നിമിഷം ഞാൻ വീണു എന്ന് തന്നെ ഓർത്തു, ബട്ട് ഞാൻ എന്റെ ബോഡി ബാലൻസ് ചെയ്തു നേരെ നിന്നു. അവൻ എന്റെ അടുത്തേക്ക് വീണ്ടും ചീറി അടുത്തു.
“!!!!! Baaaang !!!!!!!”