നശൂലം… കിടന്നു കാറാതെ…..
ഇവിടെ ഒരു കുന്തവുമില്ല……
വേണെ ഇതു തരാം….
അവ്യക്തമായ ശബ്ദവീചികൾ ചൊരിഞ്ഞ കാളി, പതറുന്ന കാലടിയോടെ, മദ്യ കുപ്പി കൈകളിലേന്തി കുഞ്ഞിനരികിലെത്തി, പതിയെ മദ്യം ഉയരത്തിൽ നിന്നും ആ കുഞ്ഞിനായി ചൊരിഞ്ഞു………
നിമിഷങ്ങൾക്കകം ആ കുഞ്ഞു കരച്ചിൽ അസ്തമിച്ചു.ശബ്ദം നിശ്ചലമായതും, കാളി ഒരു പുഞ്ചിരിയോടെ തൻ്റെ കട്ടിലിലേക്ക്, തിരികെ പോയി, ‘. നിദ്രയുടെ ലോകത്ത് അയാൾ വിരാചിതനായപ്പോ, മദ്യം അയാളുടെ കാഴ്ചയെ മറഞ്ഞപ്പോ , കുഞ്ഞിൻ്റെ ചുണ്ടിൻ്റെ കോണിൽ അവശേഷിക്കുന്ന ഒരു പാൽത്തുള്ളി.
🌟🌟🌟🌟🌟🌟
ലാവണ്യപുരത്ത്, ആമി ഒളിച്ചിരിക്കുകയാണ്. സൗന്ദര്യം നുറഞ്ഞു തുളുമ്പുന്ന നിറ യവ്വനം അവളിൽ തെളിഞ്ഞു കാണാം. സൗന്ദര്യ തിടമ്പുകളെ കാലകേയൻമാരുടെ കൈയിൽ ലഭിച്ചാൽ ഉള്ള അവസ്ഥകൾ
മുത്തശ്ശിക്കഥ പോലെ അവിടെ പാട്ടാണ്.
ഒരു ഇടുങ്ങിയ മരപ്പെട്ടികളുടെ കൂട്ടത്തിൽ അവൾ മറഞ്ഞിരിക്കുകയാണ്, സ്വന്തം കൈ കൊണ്ട്, വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസോ – നിശ്വാസങ്ങൾ അവരിൽ നിന്നും മറയ്ക്കാൻ അവൾ പാടു പെടുകയാണ്. നെറ്റിയിൽ തിളങ്ങുന്ന വിയർപ്പു കണവും , കണ്ണിലെ കൃഷ്ണമണിയുടെ ചലന വേഗതയും അവളിലെ ഭയം വിളിച്ചോതുകയായിരുന്നു.
എങ്ങും തീയും പുകയും നിലവിളികളും ഉയരുന്നു. മനോഹരമായ ലാവണ്യപുരമിന്ന്, ശ്മശാന സമാനം. മരണത്തിൻ്റെ ഗന്ധം കാറ്റിൽ പരന്നു. രക്തത്തിൻ്റെ കറപ്പാടുകൾ എല്ലായിടത്തും , പ്രാണവേദനയുടെ രോധനങ്ങൾ, അഭയ സ്ഥാനം തേടിയുള്ള അലച്ചിൽ, ലാവണ്യപുരമിന്ന് മരണത്തേരിൽ യാത്രയാക്കുകയാണ്.
ആമി അവൾക്ക് മറഞ്ഞിരിക്കാനായില്ല, കാലകേയഭടൻ ലംബോധരൻ പെട്ടികൾക്കരികിൽ വന്നപ്പോ, സ്ത്രീ-സഹജ ഗന്ധം അവൻ്റെ നാസികകൾ തിരിച്ചറിഞ്ഞു. അടുത്ത നിമിഷം അവൻ തിരഞ്ഞ തിരച്ചിലിൽ , ആമിയുടെ മുടിക്കുത്തിൽ ആ ബലിഷ്ഠമായ കരങ്ങൾ പതിച്ചു.
എന്നെ വിടാൻ…..
അയ്യോ….. രക്ഷിക്കണേ……
ആമി അവൾ അലറുകയാണ്, സ്വയം രക്ഷ അസാധ്യമാണ്. ഒരു സഹായം , ലഭിക്കില്ലെന്നറിഞ്ഞിട്ടും ഒരു പാഴ് ശ്രമം. മുടിക്കുത്തിനു പിടിച്ച് മറവിൽ നിന്നും അവളെ പുറത്തെടുത്തതും ലംബോധരൻ്റെ മിഴികൾ തിളങ്ങി.