പല പ്രാവശ്യം അപ്രധീക്ഷികമായി കണ്ടിട്ടുണ്ട്…. പക്ഷെ ഓന്റെ മുഖത്ത് ഒന്നും നടന്നതിന്റെ ഭാവം പോലും ഇല്ല….. എപ്പോഴും കൂടെ രണ്ട് കൂട്ടുകാരും കാണും…. ഒന്ന് ആ പയ്യൻ ആദിയും പിന്നെ വേറെ ഏതോ ഒരുത്തനും……
പേടിയുടെ ദിനങ്ങൾ ആണ് പിന്നീട് എനിക്ക് ഉണ്ടായിരുന്നത്….. എനിക്ക് അന്നുമുതൽ തീ പേടിയാണ്….. ഇന്നും ആ പേടി എന്റെ ഉള്ളിൽ ഉണ്ട്….നീ നടന്നതൊക്കെ മറന്നേക്ക്… ജീവൻ തിരിച്ചു കിട്ടിയല്ലോ….അള്ളാനോട് നന്ദി പറ…..
ഞാൻ ഇത്ര കാലം വിരുപിയായി ജീവിച്ച പോലെ നീ സ്ത്രീ സാന്നിധ്യം ഇല്ലാതെ ജീവിക്ക്…. സ്ത്രീയെയും കുട്ടികളെയും ദ്രോഹിക്കാരുത് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട്…. അത് തെറ്റിച്ചതിന് അള്ളാ നിന്നെ ശിക്ഷിച്ചത് ആണെന്ന് സ്വയം കരുതി സമാധാനിക്കാ…. ”’”‘
അവൻ ഓരോന്ന് പറഞ്ഞ് ഷാഫിറിനെ സമാധാനിപ്പിച്ചു…
*********************************************
രാത്രി 9.00 മണി…
ജോണ് : ഭായ്…. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം…
അലി : ഈ നേരത്തോ… എങ്ങോട്ട്….
ജോണ് : ഇവിടെ ബെറ്റ് വച്ച് ബോക്സിങ് നടത്തുന്നുണ്ട് എന്ന് കേട്ടു…. അവിടെവരെയൊന്ന് പോകണം…
അലി : എന്താടാ…. കൈ തരിക്കാൻ തുടങ്ങിയോ…
ജോണ് : ഹാ….. അങ്ങനെയും പറയാം…..പക്ഷെ ഇപ്പോ അതിനല്ല പോകുന്നത്…. ഇന്ന് പ്രിയങ്ക പറഞ്ഞ ആ പയ്യനെപ്പറ്റി അറിയണം…
അലി : ഹമ്മ്…. എന്നാൽ ഞാനും വരാം…. ഇവിടെ ഒറ്റക്കിരുന്നു ബോർ അടിക്കണ്ടാ….
ജോണ് : ഒറ്റക്കോ…. ആ പെണ്ണിനെ വിളിച്ച് കാര്യം നടത്ത് ഭായ്…..
അലി : മിണ്ടരുത് നീ…. രാവിലെ ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചിട്ട് ഒറ്റനിമിഷം കൊണ്ടല്ലേ നീ ട്രാക്ക് മാറ്റിയത്….
ജോണ് : ഹാ…. ഞാൻ കഥ പറഞ്ഞു കേൾക്കാൻ ഭായിക്ക് അത്ര ആഗ്രഹം അല്ലയിരുന്നോ….
അലി : എന്നിട്ട് കേട്ട കഥയോ…. ഇത് വരെ മറ്റേ കാര്യം ആലോചിക്കുമ്പോൾ ശർധിക്കാൻ വരുന്നു….
ജോണ് : ശേ…. ഭായ് ഇത്ര സില്ലി ആയാലോ…. നമ്മൾ ഇതൊക്കെ നേരിട്ട് കണ്ട് ചെയ്ത കാര്യങ്ങൾ അല്ലെ…