😈Game of Demons 6 [Demon king]

Posted by

ഒരു പ്രേത വനത്തിൽ ഒറ്റപ്പെട്ടു പോയവന്റെ ഭയമായിരുന്നു എനിക്ക്… പെട്ടെന്ന് കറണ്ട് വന്ന് അവിടമെങ്ങും പഴയ പോലെ പ്രകാശം നിറഞ്ഞിരുന്നു… അന്നാ ഇരുട്ടിനെക്കാൾ വെളിച്ചത്തെയാണ് ഞാൻ കൂടുതൽ പേടിച്ചത്…

എന്റെ ആൾബലവും ധൈര്യവും ആയിരുന്ന ആ 16 പേർ അനക്കമില്ലാതെ ചാക്ക് അട്ടിയിട്ടു വച്ചിരിക്കുന്ന പോലെ മേൽക്കു മേൽ ഒരു മല പോലെ കുന്നുകൂടി കിടക്കുന്നു….

 

ആർക്കും ഒരു അനക്കം പോലും ഇല്ല…. ഇതെല്ലാം സംഭവിച്ചത് വെറും 15 മിനിറ്റ് കൊണ്ടാണ്…..’””

ഷാഫിർ : 15 മിനിറ്റോ…..

 

അവൻ അത്ഭുതത്തോടെ ചോദിച്ചു…

 

‘”” ഹമ്മ്….. എന്റെ കണ്ണുകൾ അവനെ തേടി… എന്റെ പുറകിൽ കുറച്ചു മാറി ഒരു ടേബിളിൽ എന്തോ ചെയ്യുകയാണ്… അവന്റെ പുറത്ത് ചിറക് വിടർത്തി നിൽക്കുന്ന ഒരു പരുന്തിന്റെ ചിത്രം ഉണ്ടായിരുന്നു…

അവന്റെ നിൽപ്പിൽ അവിടെ നടന്നത് അറിഞ്ഞിട്ടെ ഇല്ലെന്ന ഭാവം ആയിരുന്നു…കയ്യിൽ ചെറുതായി ചോര പറ്റിയിട്ടുണ്ട്… അത് അവന്റെയല്ലാ…. ആ 16 പേരുടെ ആണ്….ഓൻ എന്താണ് ചെയ്യുന്നതെന്ന് ഒന്ന് എത്തിവലിഞ്ഞു നോക്കിയപ്പോ പഴയകാല ഇസ്തിരി പെട്ടിയിൽ കനൽ നിറച്ച് അതൂതി ചൂട് പിടിപ്പിക്കുന്നു….

 

പെട്ടെന്ന് എവിടെനിന്നോ വന്ന ധൈര്യവും പേടിച്ചോടാൻ ഉള്ള മടിയും കാരണം അവിടുള്ള ഒരു അരിവാൾ എടുത്ത് ഓനെ കുത്തി കൊല്ലുവാൻ ഞാനൊടി അടുത്തു…

കയ്യിലുള്ള വാള് പിടിച്ചു മാറ്റാനുള്ള ശ്രമം പോലും നടത്താതെ കൈമടക്കി അതി വേഗത്തി എന്റെ തൊണ്ടയിലേക്ക് അടിച്ചു…

 

കയ്യിലെ വാള് ഓന്റെ കഴുത്തിന്റെ അടുത്ത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു. ഞാൻ നിർത്തിയതല്ല…. ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവൻ പറയുന്നത് അനുസരിച്ചു.

പൂർവ ബലത്തോടെ ഞാൻ പിടിച്ചിരുന്ന ആ വാൾ എന്റെ കയ്യിൽ നിന്നും താഴെ വീണു… കഴുത്തിൽ തുണ്ട പൊട്ടിയ പോലെയുള്ള വേദന…. ചുമക്കുമ്പോൾ ചെറുതായി ചോര വരുന്നുണ്ടായിരുന്നു…. ദേഹം മുഴുവൻ ഒരു പിടച്ചിലും വിറയലും ആയിരുന്നു…. കണ്ണൊക്കെ ചുവന്ന് പുറത്തേയ്ക്ക് ചാടാൻ നിന്നു… വേറൊന്നും അല്ലാ….. ശ്വാസം ഉള്ളിലേക്കും പുറത്തേക്കും പോകുന്നില്ലയിരുന്നു.ആകെ വിയർത്തോലിച്ചു.ഓർമകൾ പോലും നഷ്ടമായോ എന്നറിയാത്ത അവസ്ഥ

കുറച്ചു നേരം പിടഞ്ഞപ്പോ അവൻ എന്റെ കഴുത്ത് പിടിച്ച് ഒന്നുകൂടെ അടിച്ചു. ആ അടിയിൽ മൂക്കിലൂടെ ശ്വാസം ഉള്ളിൽ കയറി…. ഇടക്കിടക്ക് വന്ന ചുമയേക്കാൾ വേഗത്തിൽ എന്റെ ശ്വാസം സഞ്ചരിച്ചു…

 

ശരീരം ആകെ തളർന്നിരുന്നു…. അവന്റെ എന്തൊക്കെയോ ചെയ്യുകയായിരുന്നു…. എനിക്കൊന്നിലും വലിയ ശ്രദ്ധ ചെലുത്താൻ പറ്റിയില്ല…. മങ്ങിയ വെളിച്ചത്തിൽ അലമാരയിൽ കൊറേ രേഖകൾ വലിച്ചു വാരി നിലത്തെറിയുന്നത് ഞാൻ കണ്ടു….

 

തലർച്ചയിൽ എന്റെ കണ്ണുകൾ ചെറുതായി അടഞ്ഞുപോയി…. അൽപ നേരം കഴിഞ്ഞപ്പോൾ അന്തരീക്ഷം ചൂട് പിടിക്കുന്നത് ഞാൻ അറിഞ്ഞു…. ആ മുറിയിലെ ഒട്ടുമിക്ക സാധാനകളും കൂട്ടി ഒരു തീ കൂമ്പാരം ആക്കി കത്തി നശിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *