😈Game of Demons 6 [Demon king]

Posted by

അവൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്…

 

ഷാഫിർ : ഇക്കാ……

 

”” അതേ ഷാഫിറെ…. ഇനി നീ ഒരു പെണ്ണിനേയും തെറ്റായി കാണില്ല…. ഒരു പെണ്ണിനേയും തെറ്റായി നോക്കില്ല…. ഏത് പെണ്ണ് വഴങ്ങിയാലും അവളെ നിനക്ക് ഭോഗിക്കാൻ പറ്റില്ല….. ”’

 

ഷാഫിർ : അപ്പോ…. ഇക്കാ….

 

‘”” ഹമ്മ്…. അതേ…. അവൻ അന്റെ ആണത്തത്തിന്റ ഒരു ഭാഗം നിന്റെ കയ്യിൽ നിന്നും എടുത്ത് കളഞ്ഞു…’””

 

ഷാഫിർ ഒരു ഞെട്ടലോടെ ആണ് ഇതെല്ലാം കേട്ടത്… കുത്തിവച്ചു ഇഞ്ചക്ഷന്റെ ഡോസ് കുറയുമ്പോൾ യൂറിന് ബാഗിലേക്ക് അവൻ പോലും അറിയാതെ പോകുന്ന ചോരയുടെ നിറമുള്ള മൂത്രത്തിന്റെ വേദന അവൻ അറിഞ്ഞു…. തന്റെ ആണത്തം നഷ്ടമായി എന്നവൻ മനസ്സിലാക്കി… കണ്ണുകൾ ഈറൻ അണിയാൻ തുടങ്ങി.

‘”” ഇത്‌ ഒരു പെണ്ണിന് വേണ്ടിയാണ് അവൻ ചെയ്തത്…. പക്ഷെ എനിക്ക് തന്ന ശിക്ഷയുടെ പിന്നിൽ ഒരു ആണാണ്….’””

 

ഷാഫിർ ചോദ്യ ഭാവത്തോടെ അവനെ നോക്കി.

‘”” പണ്ട് ഞാൻ വാപ്പന്റെ ബിസിനെസ്സിൽ കാലെടുത്തു വച്ച കാലത്ത് ഒരു ക്യട്ടേഷൻ കിട്ടി… ഒരു ശരത്ത് എന്ന് പേരുള്ള ഒരുത്തനെ തല്ലി ചതയ്ക്കാൻ… ഇവിടത്തെ മല യുടെ മകളെ പ്രേമിച്ചതിന്…

പക്ഷെ അന്ന് നമ്മുടെ പിള്ളേർക്ക് ഒരബദ്ധം പറ്റി…. അവർ ആള് മാറി ആദി എന്നൊരു പയ്യനെയാണ് തല്ലിയത്…

 

പിറ്റേന്ന് തന്നെ ഞാൻ സ്വായം കളത്തിൽ ഇറങ്ങി അവനെ തീർത്തു… പക്ഷെ ആള് മാറി തല്ലിയ ആ പയ്യൻ എന്റെ പേരിൽ പോലീസ് കംപ്ലൈന്റ് കൊടുത്തു….

അന്നും പോലീസ് ഒക്കെ നമ്മുടെ കീശയിൽ തന്നെ ആണ്…. പക്ഷെ ഓന്റെ വാപ്പ ഒരു ഗോപാലൻ…. അവന് അത്യാവശ്യം പിടിപാടൊക്കെ ഉണ്ട്…. അന്നത്തെ si കുര്യൻ ജോണ് എന്റെയടുത്ത് വന്ന് പറഞ്ഞു .

— സാറേ…. എന്നെക്കൊണ്ട് കഴിയാവുന്നതൊക്കെ ഞാൻ ചെയ്തു…. പക്ഷെ എന്റെ മുകളിലുള്ള ഓഫീസർമാർ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ല…. ആ കൂട്ടർ എന്ത് പറഞ്ഞും വഴങ്ങുന്നില്ല….

ദാ…. ഇത്‌ പരാതി പിൻവലിച്ചു എന്ന് എഴുതിയ fir കടലാസ് ആണ്…. അവനെകൊണ്ട് ഇതിൽ ഒപ്പിടിപ്പിച്ചു തന്നാൽ എനിക്കെന്തെകിലും ചെയ്യാൻ പറ്റും….

 

അല്ലേൽ ഞാൻ തന്നെ സാറിനെ അറസ്റ്റ് ചെയ്യേണ്ടി വരും… നിങ്ങളൊന്നു നോക്ക്…. ഒരു ഒപ്പ് ഇതിലിട്ട് കിട്ടിയാൽ മതി…———‘””

 

അത്രയും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി…. ഇതിലേക്ക് കാലെടുത്തു വച്ചപ്പോ തന്നെ ഇങ്ങനെ ആണെന്ന് വാപ്പ അറിഞ്ഞാൽ അതിന്റെ കുറച്ചിൽ എനിക്കാണ്…. പിറ്റേന്ന് രാവിലെ ഞാൻ അവന്റെ വീട്ടിൽ പോയി… കൊറേ ക്യാഷ് കൊടുക്കാം എന്നൊക്കെ പറഞ്ഞു നോക്കി… ഒന്നിലും വഴങ്ങുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *