മുകളിൽ എന്താ ഉണ്ടായതെന്ന് ആർക്കും മനസ്സിലായില്ല… ഏകദേശം 100 കിലോക്ക് മുകളിൽ ഭാരവും 7 അടിയോളം പൊക്കവും ഉള്ള ഡാനിയെന്ന മഹരാക്ഷസ്സൻ ഒരു 50 വയസ്സുകാരന്റെ ഒറ്റ ചവിട്ടിൽ താഴെ തെറിച്ചു വീണ് നിലമ്പത്തിച്ചിരിക്കുന്നു…
ഒരു പക്ഷെ ഇത് ചെയ്തത് ജോണ് ആയിരുന്നെങ്കിൽ ആർക്കും ഇത്ര അത്ഭുതം ഉണ്ടാവില്ല എന്നതാണ് സാരം…
പ്രിയങ്ക അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അലിയെ നോക്കി… ആ മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ല… ഒരു നിസ്സാരമായ ചിരി അല്ലാതെ
നിമിഷ നേരം കൊണ്ട് അവർക്ക് ചുറ്റും നിന്ന 60 ഓളം പേരുടെ തോക്കുകൾ ആ 4 പേർക്ക് നേരെ ഉയർന്നു…
ആനന്ദ് വർമ്മ : സമ്മതിച്ചിരിക്കുന്നു…. നിങ്ങൾ ശക്തരാണ്…… ഹ ഹ ഹ ഹ ഹ……..
അയാൾ അവർക്കുനേരെ കൈകൊട്ടി ചിരിച്ചു…
‘”” എന്റെ 3 വലിയ മല്ലന്മാരെയാണ് നിങ്ങൾ മലർത്തിയടിച്ചത്…… ഹ ഹ ഹ ഹ ഹ……… സമ്മതിച്ചിരിക്കുന്നു…. നിങ്ങളുടെ ധൈര്യത്തെ…… പക്ഷെ……. പക്ഷെ…. നിങ്ങൾ.മനുഷ്യർ കൂടെയാണ്…… ഈ പൊങ്ങി നിൽക്കുന്ന തോക്കുകളിൽ നിന്നും ഒരു ബുള്ളെറ്റ് നിങ്ങളുടെ നെഞ്ചിൽ കയറിയാൽ വരാൻ പോകുന്നത് ചോര തന്നെയാണ്…..ഹ ഹ ഹ ഹ ഹ ………
അയാൾ പിന്നെയും ചിരിക്കൻ തുടങ്ങി…
‘”” എന്റെ സങ്കേതത്തിൽ വന്ന് ഈ ആനന്ദ് വർമ്മയെ തന്നെ മുൾമുനയിൽ നിർത്തിയ നിങ്ങളുടെ ധൈര്യത്തെ ഞാൻ സമ്മദിച്ചിട്ടിക്കുന്നു…… അപ്പൊ…. മരണത്തെ നേരിടാൻ തയ്യാർ ആണോ……:”’
അയാൾ അത് പറഞ്ഞതും ചുറ്റും ഉള്ളവർ ബുള്ളറ്റ് ലോഡ് ചെയ്യാൻ തുടങ്ങി. ഡിസേർട്ട് ഈഗിൽ മുതൽ ak47,m416 പോലുള്ള ഹൈ റേഞ്ച് ഗണ്ണുകൾ ആണ് അവരുടെ കയ്യിൽ….
ഇതൊന്നും ജോണിന്റെയും അലിയുടെയും മുഖത്ത് ചെറു കണികയുടെ പേടിപോലും സൃഷ്ടിച്ചില്ല…
വർമ്മ : സൂസൻ….. give me the box……
അയാൾ അവിടെ നിന്ന ഒരു സുന്ദരിയായ സ്‌ത്രീയെ നോക്കി പറഞ്ഞു… അനുസരണയോടെ അവൾ ഉള്ളിലേക്ക് പോയി ഒരു ബോസ്‌മായി തിരിച്ചു വന്നു
എന്നിട്ട് തന്റെ മുന്നിലുള്ള ടേബിളിൽ മുകളിൽ വച്ച് അത് തുറന്നു… അതിനുള്ളിൽ ഒരു സ്വർണത്തിന്റെ vector stock ഗണ്ണും ഒരു ഫുൾ ലോഡ് മാഗും ഉണ്ടായിരുന്നു…