പിന്നെ അവളൊന്നും മിണ്ടിയില്ല. അയാളുടെ ഒപ്പം ഇരിക്കുമ്പോൾ അവളുടെ പേടിയെല്ലാം എങ്ങോ പോകും പോലെ…. അയാളുടെ ധൈര്യം കാണുമ്പോൾ എതിരെ നിൽക്കുന്ന ശക്തനായ എതിരാളിയെ നോക്കി ചിരിക്കാൻ അവൾക്ക് കഴിയും പോലെ… അവൾ അലിയുമായി കുറച്ചുകൂടെ ചേർന്നിരുന്ന് ആനന്ദ് വർമ്മയെ നോക്കി.
അയാളുടെ മുഖത്ത് അടിമയാകാൻ പോകുന്നവളുടെ അവസാന സ്വതന്ത്ര നിമിഷങ്ങളെ കണ്ട് ആസ്വദിക്കുന്ന ഭാവം ആണുള്ളത്… അതിനവൾ പുച്ഛത്തോടെയുള്ളുരു ചിരി തിരിച്ചു സമ്മാനിച്ചുകൊണ്ട് അലിയുമായി കുറച്ചുകൂടെ ചേർന്നിരുന്നു.
ടിൻ… ടിൻ.. ടിൻ…………
സ്റ്റേജിൽ അടുത്ത മത്സരത്തിനുള്ള ബെൽ മുഴങ്ങി… ഒപ്പം കാണികളുടെ ആരവവും..
“” Dear spectators … Next up is an Open Challenge Death Match
അത് കേട്ടപ്പോൾ കാണികളുടെ ആരവം ഇരട്ടിയായി…
The first to come is an open Challenger …. His name is John………..
അണിതട്ടിൽ നിന്നും ഒരു കറുത്ത ഷൊർട്ടും ഇട്ട് ജോണ് വെളിയിൽ വന്നു. കാണികളിൽ നിന്നും കൂക്കാളും പരിഹാസ വാക്കുകളും അവൻ പോകുന്ന വഴി അലയടിച്ചു.
എന്നാൽ അതെല്ലാം തന്റെ രാജകീയ വരവേൽപ്പ് പോലെ കണ്ട് ഭയാനകമായ ചിരിയോടെ അവൻ സ്റ്റേജിലേക്ക് നടന്ന് കേറി… അവന്റെ പുറത്ത് മനുഷ്യ തലയോട്ടികളുടെ ചിത്രം പച്ചകുത്തി വച്ചിട്ടുണ്ട്. കണ്ണുകൾ അടച്ച് കൈകൾ രണ്ടു ഭാഗത്തേക്ക് ഉയർത്തി തനിക്ക് കിട്ടികൊണ്ടിരിക്കുന്ന പരിഹാസ ചിരികളുടെയും കൂക്കലുകളുടെയും അസഭ്യ വാക്കുകളുടെയും ശബ്ദങ്ങൾ ഉള്ളിലേക്ക് ആവാഹിച്ചു കയറ്റി.
ഇരു ഭാഗത്തേക്കും പിടിച്ച കൈകൾ മുകളിലേക്ക് പിടിച്ച് തന്റെ നടുവിരൽ ഉയർത്തി നാലുഭാഗത്തെ കാണികളെ കാണിച്ചുകൊണ്ട് പരിഹാസത്തോടെ ചിരിച്ചു.
അവിടെ പിന്നെയും ശബ്ദം ഉയർന്നു. എന്നാൽ എല്ലാം അവനു വെറും “************** എന്ന രീതിയിൽ തലയുയർത്തി നിന്നു.