ഞാന്‍ വൈഷ്ണവത്തിലെ മകളായി മറുമ്പോ കണ്ണേട്ടന്‍ എന്‍റെ വീട്ടിലെ മകനായി മാറിയിരുന്നു. അച്ഛന്‍റെ കുടെ ബിസിനസ്സ് കാര്യം സംസാരിക്കാനും അമ്മയുടെ കുടെ കളിച്ച് ചിരിച്ച് നടക്കാനും കണ്ണേട്ടന്‍ സമയം കണ്ടെത്തി.
മാസത്തില്‍ ഒരിക്കല്‍ മാത്രം പോയിരുന്ന എന്‍റെ വീട്ടിലേക്ക് ആഴ്ചയിലൊരിക്കല്‍ പോകാന്‍ തുടങ്ങി. അതുവരെ തന്‍റെ ഇഷ്ടത്തിന് വില കൊടുത്തിരുന്ന എന്‍റെ അമ്മ പിന്നെ കണ്ണേട്ടന്‍റെ ഇഷ്ടത്തിന് വില കൊടുത്തുതുടങ്ങി. തനിക്ക് മാത്രം തല വെക്കാന്‍ തന്നിരുന്ന ആ തുടകളില്‍ ഒരിക്കല്‍ കണ്ണേട്ടന്‍ തലവെച്ച് അമ്മയോട് സംസാരിക്കുന്നത് കണ്ടപ്പോ ഒരു നിമിഷം അസൂയ കൊണ്ട് കണ്ണേട്ടനെ കൊല്ലാന്‍ വരെ തോന്നി. തന്‍റെ വിട്ടില്‍ തന്നെ താവിടുകൊടുത്ത് വാങ്ങിയ ഒരു ഫീല്‍ ആയിരുന്നു അപ്പോള്‍….
ക്യാമ്പസ് ജീവിതത്തിലെ ആ രണ്ടു വര്‍ഷത്തിലെ ദിവസങ്ങള്‍ക്ക് മഴക്ക് മുട്ട വിരിഞ്ഞ് പുറത്തു വരുന്ന ഇയംപാറ്റയുടെ ആയുസേയുള്ളു എന്നെനിക്ക് മനസിലായി… അസ്വദിച്ചു തുടങ്ങും മുമ്പേ അതങ്ങ് അവസാനിച്ചു പോയിന്നു.
അങ്ങനെ ആ ദിവസമെത്തി…. തന്‍റെ ആവസാന വര്‍ഷ എക്സാമും കഴിഞ്ഞ് പ്രോജക്റ്റിന്‍റെ വൈവേ ദിനം…. അന്നാണ് ഞാന്‍ അവസാനമായി വൈഷ്ണവത്തിന്‍റെ മുറ്റത്ത് നിന്നിറങ്ങിയത്…. സന്തോഷത്തോടെയായിരുന്നു ഞാന്‍ അന്ന് കണ്ണേട്ടന്‍റെ കുടെ കോളേജിലേക്കിറങ്ങിയത്….
കണ്ണേട്ടന് അന്ന് സ്റ്റെഡി ലീവായിരുന്നു. അതിനാല്‍ തന്നെ കോളേജിലേക്ക് എത്തിക്കാന്‍ വേണ്ടി മാത്രമാണ് കണ്ണേട്ടന്‍ ബൈക്കെടുത്തത്. സന്തോഷത്തോടെ എന്നെ കോളേജിലെത്തിച്ച് തിരിച്ച് പോന്നത്….
തന്‍റെ കോളേജിലെ അവസാനം ദിനമായിരുന്നു. ഇനി ഒരു സ്റ്റുഡേന്‍റായി അങ്ങോട്ടില്ല. വൈവേ വിചാരിച്ചതിലും സുഖകരമായിരുന്നു. കുറച്ച് നേരം കുട്ടുകാരോട് വര്‍ത്തമാനം പറഞ്ഞിരുന്നു. അല്‍പം കഴിഞ്ഞപ്പോ കണ്ണേട്ടന്‍റെ കോള്‍ വന്നു… പതിവില്‍ നിന്നും ഇടറിയ ശബ്ദമായിരുന്നു അപ്പോള്‍.
ചിന്നു… വൈവേ കഴിഞ്ഞോ… കണ്ണേട്ടന്‍ ചോദിച്ചു….
ഹാ കഴിഞ്ഞു…. ഞാനിവിടെ ക്ലാസിരിക്കുകയാണ്…. കണ്ണേട്ടന്‍ എവിടെയാ….
ഞാന്‍…. നമ്മുടെ കോളേജിന്‍റെ പാര്‍ക്കിംഗിലുണ്ട്….. കണ്ണേട്ടന്‍ പറഞ്ഞു….
അതെന്താ അവിടെ നില്‍ക്കുന്നേ…. ഇങ്ങോട്ട് വാ…..
ഇല്ല ചിന്നു… നീന്‍റെ കാര്യങ്ങള്‍ കഴിഞ്ഞെങ്കില്‍ നീ ഇങ്ങോട്ട് വാ…. അത്യാവശമാണ്….
അതെന്താ അത്യവശം….. ഞാന്‍ സംശയത്തോടെ ചോദിച്ചു….
നീ…. വാ…. ഞാന്‍ കാത്തിരിക്കുകയാണ്…… കണ്ണേട്ടന്‍ പറഞ്ഞു….
ആ ശബ്ദത്തിലെ ഇടര്‍ച്ചയും സംസാരശൈലിയും എന്തോ എന്നില്‍ ആകാംശ ഉണര്‍ത്തിയിരുന്നു. അതിനാല്‍ അധികനേരം ആ ക്ലാസില്‍ നില്‍ക്കാന്‍ സാധിച്ചില്ല… ഞാന്‍ രമ്യയോടും മറ്റു കുട്ടുകാരോടും യാത്ര പറഞ്ഞിറങ്ങി….
ഞാന്‍ പാര്‍ക്കിംഗിലേക്ക് ചെല്ലുമ്പോള്‍ കണ്ണേട്ടന്‍ ബൈക്കില്‍ ചാരി കൈയും കെട്ടി നില്‍പ്പുണ്ടായിരുന്നു. പ്രതിക്ഷിച്ച പോലെ മുഖത്ത് സന്തോഷമില്ല…. ഞാന്‍ വേഗം കണ്ണേട്ടനടുത്തെത്തി.
എന്നെ കണ്ട ഉടനെ കണ്ണേട്ടന്‍ ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി…. ഞാന്‍ അടുത്തെത്തിയതും ചോദിച്ചു….
എന്താ കണ്ണേട്ടാ എന്താ ഇത്ര ധൃതി….
ചിന്നു…. അത് ഞാന്‍ പോകും വഴി പറയാം…. നീ കയറ്….. കണ്ണേട്ടന്‍ എന്നോടായി പറഞ്ഞു….
ഞാന്‍ കയറിയിരുന്നു. കണ്ണേട്ടന്‍റെ വയറിലേക്ക് കൈയിട്ട് കെട്ടിപിടിച്ചിരുന്നു. ബൈക്ക് ഗേറ്റ് കടന്നതും കണ്ണേട്ടന്‍ പറയാന്‍ തുടങ്ങി….
ചിന്നു നമ്മളിപ്പോ പോകുന്നത് ഹോസ്പിറ്റലേക്കാണ്….
ഹോസ്പിറ്റലിലേക്കോ….. എന്താ കണ്ണേട്ടാ പ്രശ്നം…. ആരാ അവിടെ…..
അത്…. ചിന്നു ലക്ഷ്മിയമ്മ ഇന്ന് രാവിലെ അടുക്കളയില്‍ ഒന്ന് വീണു….
അയ്യോ….. എന്നിട്ട്…. കണ്ണേട്ടാ എന്‍റെ അമ്മ…..
പേടിക്കാനൊന്നുമില്ല ചിന്നു….. കാലൊന്ന് ഒടിഞ്ഞു… തലക്ക് ഒരു പൊട്ടുമുണ്ട്…. അത്രയുള്ളു…..