വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

Posted by

ശരി… സര്‍… ഞാന്‍ വിളിച്ചു നോക്കാം… താങ്ക്യു സര്‍…
ചിന്നു ഇത്രയും പറഞ്ഞു തിരിഞ്ഞ് നടന്നു…

നിരഞ്ജന്‍ അവള്‍ നടന്നകലുന്നത് നോക്കിയിരുന്നു. ഒരു പക്ഷേ അവളെ കണ്ടതിനുശേഷം ആദ്യമായാണ് അവള്‍ ഓഫിസില്‍ നിന്ന് കണ്ണുനിറഞ്ഞു കാണുന്നത്…. ഈ ബ്രാഞ്ചിലെ ഏറ്റവും എഫിഷ്യന്‍റ് അന്‍റ് ഹര്‍ഡ് വര്‍ക്കിംഗ് എംബ്ലോയിയാണ് ഗ്രിഷ്മ…. അവളുടെ ഭംഗിയിലും ജോലിയിലെ എഫിഷ്യന്‍സിയും കണ്ട് പലപ്പോഴും നിരഞ്ജന്‍ അവളില്‍ വീണുപോയിട്ടുണ്ട്…. പക്ഷേ അത് തുറന്ന് പറയാന്‍ അവള്‍ അവസരം തന്നിട്ടില്ല….
അപ്പോഴെക്കും ഗ്രിഷ്മ മുറി വിട്ട് പോയിട്ടുണ്ടായിരുന്നു.

തന്‍റെ ചെയറിലെത്തിയ ചിന്നു ഫോണ്‍ എടുത്ത് സി. ഇ. ഒ യെന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാള്‍ ചെയ്തു….

ചിന്നുവിന്‍റെ ഇന്‍ര്‍വ്യുനാണ് ആദ്യമായി അവള്‍ സി. ഇ. ഒ യെ കാണുന്നത്… നാല്‍പത്ത് നാല്‍പത്തിയഞ്ച് വയസ്സ് തോന്നിക്കുന്നയാള്‍…. മലയാളി തന്നെയാണ്… ഇന്‍ഫോനല്‍ കമ്മ്യൂണിക്കേഷന്‍ വി.ജി ഗ്രുപ്പില്‍ ഉള്ള ഒരു ബെനഫിറ്റാണ്. ഇവിടെ എംപ്ലോയിസിന് സി. ഇ. ഒ യെ നേരിട്ട് വിളിക്കാനുള്ള അവസരമുണ്ട്…. അത് ചില സമയത്ത് ഗുണം ചെയ്യാറുണ്ട്…. അതിനാല്‍ തന്നെ സി. ഇ. ഒ യുടെ ഫോണ്‍ നമ്പര്‍ എല്ലാ എംപ്ലോയിസിന്‍റെ അടുത്തുണ്ടാകാറുണ്ട്…. കുടാതെ തന്‍റെ പ്രമോഷന്‍റെ കാര്യത്തിനും വിസയുമായി ബന്ധപ്പെട്ടും മുന്‍പും രണ്ടുമൂന്ന് തവണ ചിന്നു അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്….. അദ്ദേഹവും തന്‍റെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. കാരണം അദ്ദേഹം തന്‍റെ വാട്സപ്പ് സ്റ്റാറ്റസ് കാണുന്നവരില്‍ ഒരാളാണ്…. കാണുന്നത് പോലെ തന്നെ മാന്യനായ വ്യക്തിയാണ് അദ്ദേഹം….

കാള്‍ ചെയ്യുന്നതിനിടെ അപ്പുറത്ത് നിന്ന് ബിസിയാക്കി….
ഐയം ഇന്‍ എ മിറ്റിംഗ്, ഐ വില്‍ കാള്‍ യു ഹാഫാനവര്‍…. ഇങ്ങനെയൊരു ടെകസ്റ്റ് മേസേജ് അപ്പോള്‍ വരികയും ചെയ്തു….

അദ്ദേഹം അങ്ങിനെയാണെന്നാണ് അവിടെയുള്ളവര്‍ എല്ലാവരും പറയാറ്…. വിളിക്കുമ്പോഴെല്ലാം അദ്ദേഹം ബിസിയാവും…പിന്നെ തിരിച്ച് കാര്യം അന്വേഷിക്കുകയും ചെയ്യും….

എംപ്ലോയിസിനെ അത്രയും കാര്യത്തിലാണ് അദ്ദേഹം കാണുന്നത്. അതിപ്പോ ഒരു വാച്ച്മാനോടായാ പോലും ചിരിയോടെ സംസാരിച്ച് കുശലന്വേഷണം നടത്തുകയാണ് പതിവ്…. എല്ലാവര്‍ക്കും വല്യ മതിപ്പാണ് അദ്ദേഹത്തോട്….

ചിന്നു മിനിറ്റുകള്‍ എണ്ണി കാത്തിരുന്നു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോ ഫോണ്‍ ശബ്ദിച്ചു. അദ്ദേഹമായിരുന്നു. വി. ജി ഗ്രൂപ്പ് സി. ഇ. ഒ നന്ദകുമാര്‍….
ചിന്നു സന്തോഷത്തോടെ ഫോണ്‍ എടുത്തു….

ഗുഡ്മോണിംഗ് സര്‍…. അഭിവാദ്യത്തോടെ തുടങ്ങി….

ഗുഡ് മോണിംഗ് ഗ്രിഷ്മ…. ടെല്‍ മി…. വാട്ട് ഹപ്പന്‍റ്…

ഗ്രിഷ്മ തന്‍റെ ആവശ്യങ്ങളും അതിനുള്ള കാരണവും പറഞ്ഞു…. ശബ്ദം ഇടയ്ക്ക് ഇടറുന്നുണ്ടായിരുന്നു. എങ്കിലും എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ പറഞ്ഞു….
ഗ്രിഷ്മ സംസാരിച്ച് കഴിഞ്ഞതിന് ശേഷം സി. ഇ. ഒ പറഞ്ഞ് തുടങ്ങി….

ഒക്കെ…. ഗ്രിഷ്മ…. ഞാന്‍ നിനക്ക് ഒരു മാസത്തെ ലീവ് തരാം… അതുവരെ തന്‍റെ കാര്യങ്ങള്‍ മായയോട് നോക്കാന്‍ പറയു… ഗ്രിഷ്മ പോയി അമ്മയോടൊപ്പം നില്‍ക്കു…. അതാണ് അവര്‍ ആഗ്രഹിക്കുന്നത്…. പക്ഷേ…. ഒരു മാസം കഴിഞ്ഞ ഗ്രിഷ്മ ഓഫിസില്‍ പഴയ പോലെ കാണാണം….

സി. ഇ. ഒയുടെ വാക്കുകള്‍ ചിന്നുവില്‍ സന്തോഷം കൊണ്ടുവന്നു. അവളുടെ കണ്ണുകള്‍ പ്രത്യശയില്‍ വിരിഞ്ഞു….

താങ്ക്യൂ സര്‍…. താങ്ക്യൂ സോ മച്ച്…. ഗ്രിഷ്മ നന്ദി പ്രകാടിപ്പിച്ചു….

Leave a Reply

Your email address will not be published. Required fields are marked *