ശ്ശോ… ചേച്ചി…. എന്തായിതൊക്കെ….. ഇതൊക്കെ എവിടെന്ന് കിട്ടി…. ഈ ചിന്തകളൊക്കെ…. ഞാന്‍ ചോദിച്ചു….
അത്…. നിനക്കിഷ്ടമില്ലാത്ത ഒരാള്‍ പറഞ്ഞ കാര്യമാണ്…. വൈഷ്ണവ്…. ചേച്ചി പറഞ്ഞു…. പെട്ടെന്ന് എനിക്ക് എന്തു ചോദിക്കണമെന്നോ എന്തു ചെയ്യണമെന്നറിയാതെ നിന്നു…. ചേച്ചി തുടര്‍ന്നു….
പണ്ട് ഞാനും നിധിനും തമ്മില്‍ മുട്ടന്‍ തല്ലുണ്ടായി…. രണ്ടു ദിവസം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയതുപോലുമില്ല…. അന്ന് നിധിന്‍ വെറുതെ സമയം പോവാന്‍ വൈഷ്ണവിനെ വിളിച്ചു. സുഖമന്വേഷിക്കുമ്പോഴാണ് ഞങ്ങളുടെ പ്രശ്നത്തെ പറ്റി പറഞ്ഞത്…. അന്ന് ഞങ്ങളെ രണ്ടാളെയും സ്കൈപ്പിന് മുന്നില്‍ വിളിച്ചിരുത്തി ഏകദേശം ആര മണിക്കുര്‍ ഇതിനെ പറ്റി ക്ലാസെടുത്തു തന്നു… പിന്നെ അവന്‍റെ ക്ലാസിന്‍റെ ഏഫക്റ്റിലാണ് ഞങ്ങള്‍ ജീവിച്ചത്…. എന്ത് പ്രശ്നവും ഒരു രാത്രിക്ക് അപ്പുറം കൊണ്ടുപോവില്ല…. എന്തായാലും സംസാരിച്ച് തീരുമാനമാക്കും…. ചേച്ചി ഒന്ന് നിര്‍ത്തി…. ഞാന്‍ ചേച്ചിയെ നോക്കി അങ്ങനെയിരിക്കുക മാത്രമാണ് ചെയ്തത്…. എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു….
ചിന്നു…. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ…. ചേച്ചി ചോദിച്ചു….
ഉം…. ഞാന്‍ എന്താ എന്ന അര്‍ത്ഥത്തില്‍ മൂളി…
അന്ന് ആ ഫോട്ടോസ് കിട്ടിയ ശേഷം എപ്പോഴെങ്കിലും വൈഷ്ണവിന് പറയാനുള്ളത് നീ കേട്ടിരുന്നോ…. ചേച്ചി ചോദിച്ചു….
അതിന് എനിക്ക് മറുപടി പറയാനുണ്ടായിരുന്നില്ല…. ഞാന്‍ മുഖംപൊത്തി പൊട്ടി കരഞ്ഞു…. ചേച്ചിക്ക് ഉത്തരം അതില്‍ മനസിലായ പോലെ എണിറ്റ് എന്‍റെ അടുത്ത് വന്നു നിന്നു പിന്നെ തോളില്‍ കൈ വെച്ച് പറഞ്ഞു….
ചിന്നു…. അന്ന് ബാത്ത്റൂമില്‍ കയറിയ നിധിന്‍റെ ഫോണ്‍ നിര്‍ത്താതെ അടിച്ചപ്പോഴാണ് ഞാന്‍ റൂമിലേക്ക് ചെന്നത്. ഫോണില്‍ വൈഷ്ണവിന്‍റെ ഫോട്ടോ കണ്ടാണ് ഞാന്‍ ഫോണേടുതത്… അപ്പുറത്ത് നിന്ന് കരയുന്ന വൈഷ്ണവിന്‍റെ ശബ്ദം കേട്ടപ്പോ ഇവിടെയിരുന്നു എന്‍റെ ഉള്ളൊന്ന് പിടഞ്ഞു…. സധാ പുഞ്ചിരിക്കുന്ന ആ വ്യക്തിയില്‍ നിന്ന് ആദ്യമായാണ് ആ സ്വരം ഇത്രയ്ക്ക് ഇടറി ഞാന്‍ കേള്‍ക്കുന്നത്…
ചേച്ചി…. ചിന്നുവിനോട് എനിക്ക് ഒരഞ്ചു മിനിറ്റെങ്കിലും സംസാരിക്കാന്‍ പറയുമോ…. രണ്ടു മിനിറ്റെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പറയുമോ എന്ന് അവന്‍ കരഞ്ഞുകൊണ്ടു ചോദിച്ചപ്പോ അവനെ സമാധാനിപ്പിക്കണോ അതോ നിന്നെ വിളിക്കണോ എന്നറിയാതെയായി ഞാന്‍…. അന്നാണ് ഞാന്‍ നിന്നെ വിളിച്ചത്…. പക്ഷേ കണ്ണേട്ടന്‍റെ കാര്യം കേള്‍ക്കണ്ട എന്ന് പറഞ്ഞ് കട്ടാക്കി…. ചേച്ചി നിര്‍ത്താതെ പറഞ്ഞു…. കേട്ടതിന്‍റെ ഭാരം തന്നെ താങ്ങാനാവതെ ഞാന്‍ ചേച്ചി കെട്ടി പിടിച്ച് കരഞ്ഞു…. ചേച്ചിയെന്‍റെ മുടികളില്‍ തഴുകിതന്നു….
ചേച്ചി നിങ്ങള്‍ ഇപ്പോ കണ്ണേട്ടനെ വിളിക്കാറുണ്ടോ….. ഞാന്‍ ചോദിച്ചു….
ഇല്ല…. നിനക്ക് വേണ്ടാത്ത ബന്ധം ഞങ്ങള്‍ക്കെന്തിനാണ്….. എന്നായിരുന്നു ചേച്ചിയുടെ മറുപടി….
അന്ന് ഇവിടെ വന്ന് ആദ്യമായി ഞാന്‍ കണ്ണേട്ടനെ വിളിച്ചു…. പക്ഷേ ആ നമ്പര്‍ നിലവിലില്ല എന്നായിരുന്നു മറുപടി…. ചേച്ചിയുടെ വാക്കുകള്‍ കുടെ കേട്ടപ്പോ ഞാന്‍ വീണ്ടും പഴയപോലെ മുറിയില്‍ തളക്കപ്പെട്ട പോലെയായി…. ഒന്നും ചെയ്യാന്‍ മനസില്ലാത്തെ പോലെ…. അത് ചേച്ചിയെയും ബാധിച്ചിരുന്നു…. ചേച്ചിയുടെ വാക്കുകളാണ് എന്നെ തളര്‍ത്തിയതെന്ന ചിന്ത ചേച്ചിയെയും വിഷമത്തിലാക്കി.
പിറ്റേന്ന് നിധിനേട്ടന്‍ ലീവേടുത്തു. അന്ന് രാവിലെ എന്നെ വിളിച്ചിരുത്തി രണ്ടുപേരും സംസാരിച്ചു.
ചിന്നു നിനക്ക് തിരിച്ചുപോകാണോ…. നിധിനെട്ടന്‍ ചോദിച്ചു….
എന്തുപറയണമെന്നറിയാതെ ഞാന്‍ ഇരുവരുടെയും മുഖത്തേക്ക് നോക്കി… പ്രിതേച്ചിയാണ് ബാക്കി പറഞ്ഞത്….
നിനക്ക് ഞങ്ങളുടെ കുടെ കഴിഞ്ഞുടെ…. ഞങ്ങളുടെ അനുജത്തിയായി….
കഴിഞ്ഞ അഞ്ചു മാസം അവരോടൊപ്പം അനുജത്തിയായി കഴിഞ്ഞതിന്‍റെ സന്തോഷകരമായ നിമിഷങ്ങള്‍ മനസില്‍ ആലോചിച്ചും നാട്ടില്‍ ചെന്നാല്‍ തനിക്ക് പലതും നഷ്ടമായതിന്‍റെ വിഷമം തിരിച്ച് വരും എന്നുളളത് കൊണ്ടും ഞാന്‍ ആ ചോദ്യത്തിന് സമ്മതം നല്‍കി….